എലീനയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളും; പച്ച നിറത്തില്‍ തിളങ്ങി അലക്‌സാന്‍ഡ്ര

ബിഗ് ബോസിലൂടെയാണ് പേളി ശ്രീനിഷ് താരദമ്പതിമാര്‍ പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തത്. അതുപോലെ ബിഗ് ബോസ് ഷോ നിമിത്തമായ മറ്റൊരു താരജോഡി കൂടി കേരളത്തിലുണ്ട്. അവതാരകയും നടിയുമായ എലീന പടിക്കലാണത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയപ്പോഴാണ് രോഹിത്തുമായി എലീന ഇഷ്ടത്തിലാവുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു.

Recommended Video

Alina Padikkal Engagement Exclusive Visuals | Rohit | Alasandra | Diya Sana | Oneindia Malayalam

ബിഗ് ബോസ് ഷോ യിലൂടെയാണ് എലീന ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയെന്നും രോഹിത്തുമായുള്ള വിവാഹനിശ്ചയം ഉടനെ ഉണ്ടാവുമെന്നും എലീന വ്യക്തമാക്കി. ഒടുവില്‍ ജനുവരി 20 ന് എലീനയുടെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വച്ച് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ചടങ്ങ് നടത്തിയത്.

alina-padikkals-rohit-

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹ നിശ്ചയത്തില്‍ ബിഗ് ബോസിലെ താരങ്ങളും പങ്കെടുത്തു. അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, പരീക്കുട്ടി, രേഷ്മ രാജന്‍, മഞ്ജു പത്രോസ്, സുരേഷ്, പ്രദീപ് ചന്ദ്രന്‍, ദിയ സന എന്നിങ്ങനെയുള്ള താരങ്ങളാണ് ചടങ്ങിനെത്തിയ താരങ്ങള്‍. ബോട്ടില്‍ ഗ്രീന്‍ നിറത്തിലുള്ള വസ്ത്രങ്ങളിലായിരുന്നു ബിഗ് ബോസിലെ എലീനയുടെ സുഹൃത്തുക്കള്‍ എത്തിയത്.

alina-padikkals-rohit-1

എലീനയുമായി അടുത്ത സൗഹൃദമുള്ള ആര്യ, ഫുക്രു എന്നിവരൊക്കെ ചടങ്ങിന് എത്തിയോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇവരെല്ലാം. കൊറോണ കാരണം ഷോ പകുതി വഴിയില്‍ അവസാനിച്ചെങ്കിലും പുറത്ത് വന്നതിന് ശേഷം സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.

നേരത്തെ താരങ്ങളല്ലാം ഒരുമിക്കുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായിരുന്നു. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന എലീനയ്ക്കും രോഹിത്തിനും ആശംസാപ്രവാഹമാണ്. എന്നും സന്തുഷ്ടരായി കഴിയാൻ ഇരുവർക്കും സാധിക്കട്ടേ എന്നാണ് ആരാധകർക്ക് പറയാനുള്ളത്.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X