ബിഗ് ബോസില്‍ നിന്നും ഏറ്റവും വലിയ പ്രതിഫലം മണിക്കുട്ടന്; പിന്നാലെ നോബിയും ഭാഗ്യലക്ഷ്മിയും, റിപ്പോർട്ട് പുറത്ത്
ഫെബ്രുവരി പതിനാല് മുതല്‍ ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ രണ്ട് സീസണുകളെക്കാളും ജനപ്രീതി ഇത്തവണയാണെന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്നും വ്യക്തമാണ്. മുന്‍പ് ആരാധകര്‍ പ്രവചിച്ചിരുന്ന വളരെ അപൂര്‍വ്വം പേരെ ഷോ യില്‍ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും തന്നെ പുതുമുഖങ്ങളാണ്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
എങ്കിലും പ്രകടനത്തിന്റെ കാര്യത്തില്‍ എല്ലാവരും കട്ടയ്ക്ക് നില്‍ക്കുകയാണ്. ആരായിരിക്കും മികച്ചതെന്ന് ഒറ്റയടിക്ക് പറയാന്‍ സാധിക്കില്ല. ഇതിനിടെ മത്സരാര്‍ഥികളുടെ പ്രതിഫലം എത്ര ആയിരിക്കുമെന്ന തരത്തിലുള്ള പ്രവചനവും നടന്നിരുന്നു. ഒടുവില്‍ ഏകദേശം പുതിയ ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം.

നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്‌സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ഈ സീസണില്‍ മത്സരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ചിലര്‍ പുറത്ത് പോവുകയും മറ്റ് ചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. ആദ്യ രണ്ട് ദിവസങ്ങളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിട്ടുണ്ട്.

ജനപ്രീതിയുടെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമത് നില്‍ക്കുന്നത് നടന്‍ മണിക്കുട്ടനാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ആഴ്ചയില്‍ 50,000 രൂപയാണ് താരത്തിന് ലഭിക്കുന്നത്. ഈ സീസണില്‍ ഏറ്റവും വലിയ തുക ഇതാണെന്നും സൂചനയുണ്ട്. രണ്ടാം സ്ഥാനം നോബി മര്‍ക്കോസിനാണ്. 40,000 മാണ് നോബിയ്ക്ക്, സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും ഇതേ പ്രതിഫലം തന്നെയാണ് കിട്ടുന്നത്.

അതേ സമയം ബാക്കി എല്ലാവര്‍ക്കും 30,000 വീതമാണ് ഓരോ ആഴ്ചയിലും കിട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോ തുടങ്ങിയത് മുതല്‍ ആരാധകര്‍ കാത്തിരുന്നത് താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാനാണ്. ഔദ്യോഗികമായ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. അതേ സമയം അവതാരകനായ മോഹന്‍ലാലിന് ഇത്തവണ പ്രതിഫലം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് ആദ്യമേ പുറത്ത് വന്നിരുന്നു. കഴിഞ്ഞ സീസണില്‍ പന്ത്രണ്ട് കോടിയാണ് താരരാജാവിന് ലഭിച്ചത്.

ഒരു സീസണ്‍ കഴിയുമ്പോള്‍ ആറ് കോടിയോളം കൂട്ടി പതിനെട്ട് കോടിയാണ് മോഹന്‍ലാലിന് ലഭിക്കുന്നതെന്നാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇതിനും വ്യക്തതയില്ല. ബിഗ് ബോസ് മലയാളത്തിന്റേത് മാത്രമല്ല മറ്റ് ഭാഷകളിലെ അവതാരകര്‍ക്കും ഓരോ സീസണിലും ഇരട്ടി പ്രതിഫലമാണ് ലഭിക്കുക.


Click it and Unblock the Notifications