പത്താംതരം തോറ്റപ്പോൾ കളിയാക്കലുകൾ, എന്റെ ജീവിതം വിറ്റ് കാശുണ്ടാക്കുന്നവർ; നാഗസൈരന്ധ്രിയുടെ വരുമാന മാർഗം!
നാഗസൈരന്ധ്രി ദേവിയെ അറിയാത്ത സോഷ്യൽമീഡിയ ഉപയോക്താക്കൾ കുറവായിരിക്കും. തെറിവിളികളും ഉപദേശവും ആത്മീയതയുമെല്ലാമാണ് ഇവരുടെ വീഡിയോകളിലെ പ്രധാന വിഷയങ്ങൾ. യുട്യൂബിൽ ഇവർ പങ്കുവെക്കുന്ന പല വീഡിയോകളും ഒരു കോമഡിയായാണ് ജനം എടുക്കാറുള്ളത്. ദിവ്യ രാജ് എന്നാണ് യഥാർത്ഥ പേര്. നാഗസൈരന്ധ്രിയുടെ ഒട്ടുമിക്ക വീഡിയോകളും വൈറലാണ്. പലരും റീൽ വീഡിയോയാക്കി നാഗസൈരന്ധ്രിയുടെ ഡയലോഗുകൾ റിക്രിയേറ്റ് ചെയ്യാറുമുണ്ട്.
നാഗസൈരന്ധ്രി ദേവിയായി മാറുന്നതിന് മുമ്പുള്ള തന്റെ ജീവിത്തെ കുറിച്ചും നാഗസൈരന്ധ്രി ദേവി എന്ന പേര് വന്ന വഴിയും വരുമാന മാർഗത്തെ കുറിച്ചുമെല്ലാം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നാഗസൈരന്ധ്രി പങ്കുവെച്ചിരിക്കുകയാണിപ്പോൾ. പഠിക്കാൻ മിടുക്കുണ്ടായിരുന്നുവെന്ന് കേട്ടത് കള്ളമാണ്.

മിടുക്കുണ്ടായിരുന്നു പക്ഷെ അത് പുസ്തകം പഠിക്കാനല്ല. ആ പഠനത്തിൽ ഞാൻ തീരെ മണ്ടിയായിരുന്നു. പത്താം തരം തോറ്റ് പഠിച്ച കുട്ടിയാണ്. എല്ലാത്തിനും ലഭിച്ചത് വട്ടപൂജ്യമായിരുന്നു. പത്താംതരത്തിൽ തോറ്റതിന് ഒരുപാട് മനുഷ്യർ കളിയാക്കി. ജീവിതം പോയി... ഇനി എങ്ങും എത്താൻ പോകുന്നില്ലെന്നാണ് അവർ പറഞ്ഞത്. വിദ്യാർത്ഥിയായിരുന്ന സമയത്ത് എന്റെ ഒപ്പ് ഓം, കുരിശ്, ചന്ദ്രകത എന്നീ ചിഹ്നങ്ങൾ ചേർത്ത് വെച്ചതായിരുന്നു.
അന്നേ അത്ര ധൈര്യ എനിക്കുണ്ടായിരുന്നു. ഒപ്പ് കണ്ട് പ്രധാനഅധ്യാപിക വിളിച്ച് ചോദിച്ചിരുന്നു. പക്ഷെ ഞാൻ മാറ്റിയില്ല നാഗസൈരന്ധ്രി പറഞ്ഞ് തുടങ്ങി. ഞാൻ തന്നെ എനിക്ക് ഇട്ട പേരാണ് നാഗസൈരന്ധ്രി ദേവി. എന്റെ ഉപബോധ മനസിൽ നിന്നും വന്നതാണ്. ആരും ആ പേര് എന്നെ വിളിച്ചില്ലെങ്കിലും എനിക്ക് ആ പേര് ഓക്കെയാണ്. നാഗ ചേച്ചിയെന്ന് വിളിച്ചാൽ നാഗസൈരന്ധ്രി ദേവി എന്ന് പേര് എങ്ങനെ വന്നുവെന്ന് മനസിലാവില്ല.
ആ പേര് തന്നെ അതിന് വിളിക്കണം. അച്ഛനും അമ്മയും ഇട്ട പേരും എനിക്കുണ്ട്. എന്നിരുന്നാലും ഞാൻ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ പേരിനോട് ഇഷ്ടം കൂടുതലാണ്. പലർക്കും നാഗസൈരന്ധ്രി ദേവിയെന്ന് വിളിക്കാൻ മടിയാണ്. ചേച്ചിയെന്ന് വിളിക്കും. അവരോട് ഞാൻ സംസാരിക്കാറില്ല. അവരുമായുള്ള ബന്ധം എനിക്ക് വേണ്ട. ഈ പേര് സർട്ടിഫിക്കറ്റിൽ ചേർക്കണമെന്നും എനിക്ക് ആഗ്രഹമില്ല. ആ പേര് ലോകം മുഴുവനായി കഴിഞ്ഞു. ആർക്കും അത് മായിച്ച് കളയാൻ പറ്റില്ല.
വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ എനിക്ക് നിരവധി വരുന്നുണ്ട്. സിനിമയിലേക്കും ലഭിക്കുന്നുണ്ട്. എനിക്ക് അഭിനയം അറിയില്ല. ഞാൻ ഇങ്ങനെയാക്കെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും. അങ്ങനെയുള്ള പണം എനിക്ക് വേണ്ട. ചിലവിനുള്ള പണം ഞാൻ കണ്ടെത്തുന്നത് ചാനലുകാരിൽ നിന്നുമാണ്. അവർ എന്നെ കാണാൻ വരുമ്പോൾ പണം വാങ്ങിക്കും. ഇതൊരു തൊഴിലാക്കി മാറ്റി ഞാൻ.

എന്റെ ജീവിതമാണ് ചാനലുകാർ ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കുന്നത്. അതിനാൽ ഒരു കുഞ്ഞ് വിഹിതം എനിക്ക് തരണമെന്ന് ആദ്യമെ ഞാൻ പറയും. എനിക്ക് യാത്ര ചെയ്യണം. ഗ്യാസ്, ഡ്രൈവർ, ആവശ്യ സാധനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പണം വേണം. അത് ഞാൻ എന്നെ കാണാൻ വരുന്നവരിൽ നിന്നും വാങ്ങിക്കും. എണ്ണയും തിരിയും വാങ്ങാനുള്ള പണം എങ്കിലും തന്നിട്ട് പോകണമെന്ന് പറയും നാഗസൈരന്ധ്രി പറയുന്നു.
ലൈവ് വീഡിയോകളിൽ ഉപയോഗിക്കുന്ന ഭാഷയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... കേരളത്തിലുള്ളത് പ്രാകൃതരായിട്ടുള്ള മനുഷ്യർ. ഒരാളുടെ ഇഷ്ടത്തിന് ജീവിക്കാനോ കഴിക്കാനോ വസ്ത്രം ധരിക്കാനോ മുടി കെട്ടാനോ ഒന്നും പറ്റാത്ത ഒരു കാലഘട്ടം. മനുഷ്യൻ നരക വേദന അനുഭവിക്കുന്നു. നമ്മൾ ഇവിടെ ജീവിക്കുന്നതിന് വിമർശിക്കേണ്ട കാര്യമില്ല. തർക്കത്തിന്റോയ വെല്ലുവിളിയുടേയോ ആവശ്യമില്ല.
നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുക്കുമ്പോൾ ഭാഷ ശ്രദ്ധിക്കണമെന്ന് തോന്നിയിട്ടില്ല. അത് എഴുതിയിട്ടവർക്ക് തോന്നുന്നില്ല. പിന്നെ എന്തിന് എനിക്ക് തോന്നണം. ഏത് ഭാഷ എന്റെ നേരെ ഉപയോഗിക്കുന്നുവോ അതേ ഭാഷയിൽ ഞാൻ പ്രതികരിച്ചാലേ അയാൾക്ക് മനസിലാവുകയുള്ളു. പാണ്ഡിത്യമുള്ളവരുടെ മുമ്പിൽ ചെന്നാൽ അറിവോടെ സംസാരിക്കും. ഞാൻ ഒരു അവസരവാദിയാണെന്നു അവർ പറഞ്ഞു.


Click it and Unblock the Notifications