Just In
- 3 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു എപ്പിസോഡിന് 1 മുതല്‍ 2 ലക്ഷം വരെ പ്രതിഫലം വാങ്ങുന്നു; ടെലിവിഷന്‍ നടിമാരുടെ സാലറി കണക്ക് പുറത്ത്
2020 ല്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ റിലീസ് ചെയ്തിട്ടുള്ളുവെങ്കിലും ആ ചിത്രങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരുണ്ട്. ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കങ്കണ റാണവത് തുടങ്ങിയവരെല്ലാമാണ് ഈ വര്‍ഷം ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരസുന്ദരിമാര്‍. ടെലിവിഷന്‍ മേഖലയിലേക്ക് നോക്കിയാലും ഇതുപോലെ വലിയ പ്രതിഫലം വാങ്ങുന്ന സുന്ദരിമാരുണ്ട്.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
ഇന്ത്യന്‍ ടെലിവിഷനിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്. സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിനയാണ്. സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദി സീസണ് പതിനൊന്നിലും ഹിന പങ്കെടുത്തിയിരുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് തന്റെ കഴിവ് തെളിയിച്ചത്. 2015-16 കാലഘട്ടം മുതലിങ്ങോട്ട് ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന താരമാണ് ഹിന ഖാന്. ഇപ്പോള്‍ ഒരു എപ്പിസോഡിന് ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഹിനയുടെ പ്രതിഫലം.
ദൂരദര്‍ശനിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് ദിവ്യാങ്ക. സീ ടിവിയിലെ ശ്രദ്ധേയമായൊരു പരിപാടിയില്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ഒരേ സമയം മോഡേണ്‍ പെണ്‍കുട്ടിയായും നാട്ടിന്പുറത്തുകാരിയായിട്ടും ദിവ്യാങ്ക തിളങ്ങി. ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ഇതിലൂടെ നടിയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ ഒരു എപ്പിസോഡിന് 80,000 മുതല്‍ 85000 രൂപ വരെ ദിവ്യാങ്കയ്ക്ക് ലഭിക്കുന്നുണ്ട്.
ഹിന്ദിയിലെ ടെലിവിഷന്‍ നടിമാരില്‍ ശ്രദ്ധേയായ മറ്റൊരു സുന്ദരിയാണ് ജെന്നിഫര്‍ വിന്ഗെറ്റ്. ബാലതാരമായി അഭിനയ രംഗത്തേക്ക് പ്രവേശിച്ച ജെന്നിഫര്‍ ഇന്ന് വലിയൊരു നായികയായി മാറി. ഒരു ലക്ഷം രൂപയാണ് ഓരോ എപ്പിസോഡിനും ജെന്നിഫര്‍ വാങ്ങിക്കുന്നത്. സുരഭി ജ്യോതി, ആശ നെഗി, നിയ ശര്‍മ്മ, സാക്ഷി തന്‍വാര്‍, ക്രിസ്റ്റര്‍ ഡിസൂസ, ദര്ഷ്ടി ധാമി, തുടങ്ങി നിരവധി നായികമാരാണ് ഈ ലിസ്റ്റിലുള്ളത്.