For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ നിന്നുള്ള പിന്മാറ്റം മുതല്‍ വിവാഹം വരെ; ഈ വര്‍ഷം വാര്‍ത്തയില്‍ നിറഞ്ഞ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്

  |

  കൊറോണ പോലൊരു മഹാമാരി ലോകം മുഴുവന്‍ കീഴടക്കിയത് കൊണ്ട് 2020 പോലൊരു വര്‍ഷം ഉണ്ടാവരുതേ എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. പുതിയൊരു വര്‍ഷം പിറക്കാന്‍ പോകുമ്പോഴും ശുഭപ്രതീക്ഷകളാണ് പങ്കുവെക്കാനുള്ളത്. കഴിഞ്ഞ് പോകുന്ന വര്‍ഷത്തെ കുറിച്ച് ഓര്‍ക്കുകയാണെങ്കില്‍ രസകരമായ പല കാര്യങ്ങളും പങ്കുവെക്കാനുണ്ടാവും.

  ലോക്ഡൗണ്‍ വന്നതോടെ സിനിമാ തിയേറ്ററുകള്‍ അടച്ച് പൂട്ടിയതിനാല്‍ ടെലിവിഷന് മുന്നിലായിരുന്നു മലയാൡകള്‍ കൂടുതലും സമയം ചിലവഴിച്ചത്. അങ്ങനെ ടെലിവിഷനിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയ ചില താരങ്ങളും ഈ വര്‍ഷം ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഒന്നാം സ്ഥാനത്ത് ഡോ. രജിത് കുമാറാണ്. പ്രഭാഷണങ്ങള്‍ നടത്തി വിമര്‍ശനങ്ങള്‍ മാത്രം വാങ്ങിയിരുന്ന രജിത്ത് ബിഗ് ബോസിലൂടെയാണ് വീണ്ടും സുപരിചിതനാവുന്നത്.

   rajith-juhi

  ബിഗ് ബോസില്‍ എല്ലാവരും ഒറ്റപ്പെടുത്തിയ രജിത്തിനാണ് പുറത്ത് ഏറ്റവുമധികം ആരാധക പിന്‍ബലം ഉണ്ടായിരുന്നത്. പകുതി വഴിയില്‍ പുറത്തായെങ്കിലും പുറത്ത് വലിയ അവസരങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്. ബിഗ് ബോസിന് ശേഷം ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. ഒരു പരമ്പരയില്‍ ഇരട്ട വേഷത്തിലെത്തിയാണ് രജിത്ത് മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്നത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് ഏറ്റവും നിരാശ നല്‍കിയ ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയാണ്. ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി അതില്‍ നിന്നും പിന്മാറുകയായിരുന്നു. പരമ്പരയില്‍ നടത്തിയ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളായിരുന്നു ജൂഹിയെ അതില്‍ നിന്നും പിന്തരിപ്പിച്ചത്. ശേഷം യൂട്യൂബ് ചാനല്‍ തുടങ്ങി സജീവമാവുകയാണ് നടി.

   rajith-juhi

  ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയും അവതാരകയും നടിയുമായ പേളി മാണി തന്റെ ഗര്‍ഭകാലത്തെ കുറിച്ച് പറഞ്ഞാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. മാര്‍ച്ചില്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പേളി. അതുപോലെ തന്നെ സീരിയല്‍ നടി പാര്‍വതി കൃഷ്ണയും നിറവയറുമായി ഡാന്‍സ് കളിച്ചതിന്റെ പേരിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ആഴ്ചകള്‍ക്ക് മുന്‍പ് പാര്‍വതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

  Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep

  ടെലിവിഷനിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള നടി സ്വാസിക വിജയിയുടെ കരിയറിലെ ഏറ്റവും നല്ല വര്‍ഷമാണിത്. ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടി വന്നത് സ്വാസികയ്ക്ക് ആയിരുന്നു. മാത്രമല്ല സ്വാതി നിത്യാനന്ദ്, അമല ഗിരീശന്‍, പാര്‍വതി വിജയ്, ലത സംഗരാജു, ആതിര മാധവ്, മീര അനില്‍, തുടങ്ങി ഈ വര്‍ഷം ലളിതമായി വിവാഹം കഴിച്ച് ഒരുപാട് സീരിയല്‍ നടിമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  Read more about: year ender 2020 2021 ahead
  English summary
  From Juhi Rustagi To Rajith Kumar: Television Actors Who Went Viral In 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X