സീരിയലുകളില്‍ നിന്നും പിന്മാറിയവരും ബിഗ് ബോസിലേക്ക്? ജൂഹി റുസ്തഗി മുതല്‍ ഐശ്വര്യ വരെയുള്ളവരെ കുറിച്ച് ആരാധകര്‍

ബിഗ് ബോസില്‍ ആരൊക്കെ മത്സരിക്കാനെത്തും എത്തില്ല എന്ന് തുടങ്ങിയ വമ്പന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ അരങ്ങേറുന്നത്. ഇതുവരെ ആരാധകര്‍ പ്രചവിച്ച പല താരങ്ങളും ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ഇതോടെ ആരൊക്കെയായിരിക്കും ഈ സീസണില്‍ ഉണ്ടാവുക എന്നതിന് ആകാംഷ വര്‍ധിച്ചു.

ഏറ്റവും പുതിയതായി ചില ടെലിവിഷന്‍ താരങ്ങളെ ബിഗ് ബോസിലേക്ക് എത്തിച്ചൂടേ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം സീരിയലുകളില്‍ നിന്നും പിന്മാറിയ ചിലര്‍ ഈ റിയാലിറ്റി ഷോ യിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വിശദമായി വായിക്കാം...

 ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍

മറ്റു ഭാഷകളിലെ ബിഗ് ബോസുകളെ അപേക്ഷിച്ച് മലയാളം വേറിട്ട് നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും ഇടപെടലാണ് ശ്രദ്ധേയമായ കാര്യം. ബിഗ് ബോസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി അംഗീകരിച്ച ഇന്ത്യയിലെ സംസ്ഥാനം കൂടിയാണ് കേരളം. ആദ്യ സീസണില്‍ അഞ്ജലി അമീറിനെ കൊണ്ട് വന്നതും ശ്രദ്ധേയമായിരുന്നു. പുതിയൊരു സീസണ്‍ തുടങ്ങുമ്പോള്‍ നല്ല നിലവാരമുള്ള മത്സരാര്‍ഥികളെ കൊണ്ട് വരണമെന്നാണ് എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ പറയാനുള്ളത്.

ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍

സീരിയല്‍ സിനിമ രംഗത്തു നിന്നുള്ള അഭിനേതാക്കളും, മോഡല്‍ രംഗത്ത് നിന്നുള്ളവര്‍, യൂട്യൂബ് വ്‌ലോഗെര്‍, മാധ്യമ പ്രവര്‍ത്തകര്‍, വീഡിയോ പ്രോഗ്രാം അവതാരകര്‍, ഫെമിനിസ്റ്റ്, പൊതുപര്‍വര്‍ത്തകര്‍, പുരോഗമന ചിന്താഗതിക്കാര്‍, വിവാദ നായകര്‍ തുടങ്ങി പല മേഖലകളില്‍ നിന്നും മത്സരാര്‍ഥികളെ തിരഞ്ഞെടുക്കണം. ബിഗ്ബോസില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ളവരും ജനപ്രീതി സ്വന്തമാക്കിയതും സമൂഹത്തില്‍ വിവാദം സൃഷ്ടിച്ചവരാണ്. ഇതെല്ലാം മനസില്‍ വച്ച് മത്സരാര്‍ഥികളെ കൊണ്ട് വരണമെന്നാണ് ഫാന്‍സ് പേജുകളില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്.

Recommended Video

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3
ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍

കഴിഞ്ഞ വര്‍ഷം ഉപ്പും മുളകും സീരിയലില്‍ നിന്നും പിന്മാറിയ ജൂഹി രുസ്തഗിയെ ബിഗ് ബോസിലേക്ക് ക്ഷണിക്കണമെന്നാണ് ചിലര്‍ പറയുന്നത്. നിലവില്‍ മറ്റ് പരിപാടികളൊന്നും ജൂഹി ചെയ്യുന്നില്ല. ഒരു വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ജൂഹിയുടെ ശക്തമായ തിരിച്ച് വരവായിരിക്കും ബിഗ് ബോസിലൂടെ ലഭിക്കുക എന്ന് ആരാധകര്‍ പറയുന്നു. അതുപോലെ സിനിമാ നടി ഐശ്വര്യയെ കുറിച്ചും പ്രചരിക്കുന്നുണ്ട്.

ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍

സിനിമയില്‍ നിന്നും മാറി സീരിയലില്‍ സജീവമായ ഐശ്വര്യ ചെമ്പരത്തി എന്ന ഹിറ്റ് സീരിയലില്‍ അഭിനയിക്കുകയായിരുന്നു. കൊവിഡ് വന്നതിന് പിന്നാലെയാണ് നടി ഈ ഷോ യില്‍ നിന്നും പിന്മാറുന്നത്. ഐശ്വര്യയ്ക്കും ബിഗ് ബോസിന്റെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താവുന്നതേയുള്ളു. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടികളില്‍ കൂടുതലും ടെലിവിഷന്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുന്നവരാണ്. ഷോ ആരംഭിച്ചതിന് ശേഷമായിരിക്കും ആരൊക്കെയാണ് ഷോ യിലുള്ളതെന്ന കാര്യം കൃത്യമായി അറിയാന്‍ സാധിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X