കൈലാസനാഥനായ മോഹിത് റെയ്നയുടെ പ്രതിഫലം 1 ലക്ഷം, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സീരിയൽ താരങ്ങൾ

ബിഗ് സ്ക്രീൻ താരങ്ങളെ പോലെ തന്നെ മിനിസ്ക്രീൻ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിലുള്ളത്. വൈകുന്നേരങ്ങളിൽ വീടുകളിൽ എത്തുന്ന താരങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. കൊവിഡ് പ്രതിസന്ധി സിനിമാ മേഖലയെ പോലെതന്നെ സീരിയൽ രംഗത്തേയും ബാധിച്ചിരുന്നു. സീരിയൽ ചിത്രീകരണങ്ങളും നിർത്തിവെച്ചിരുന്നു. ഇപ്പോൾ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് മിനിസ്ക്രീൻ. മികച്ച പരിപാടികളാണ് ചെറിയ ഇടവേളയ്ക്ക് ശേഷം ടെലിവിഷനിൽ എത്തുന്നത്.

ഭാഷ വ്യത്യാസമില്ലാതെ സിനിമ താരങ്ങളെ നെഞ്ചിലേറ്റുന്നത് പോലെ ഹിന്ദി സീരിയൽ താരങ്ങൾക്കും തെന്നിന്ത്യയിൽ മികച്ച ആരാധകരുണ്ട്. നിരവധി ഹിന്ദി പരമ്പരകൾ മൊഴിമാറ്റി മലയാളത്തിലും മറ്റ് ഭാഷകളിലും എത്താറുണ്ട്. സിനിമാതാരങ്ങളെ പോലെ തന്നെ ആരാധകരുളള ഇവർ പ്രതിഫലത്തിന്റെ കാര്യത്തിലും ഏകേദശം അങ്ങനെ തന്നെയാണ്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരങ്ങളുടെ ലിസ്റ്റാണ്. ഇതിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമുണ്ട്. ബോളിവുഡ് മാധ്യമമാണ് താരങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.

കപിൽ ശർമ

കപിൽ ശർമ

കൈനിറയെ ആരാധകരുള്ള താരമാണ് കപിൽ ശർമ. ടെലിവിഷൻ അവതാരകനായ കപിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കൂടിയാണ്. ബോളിവുഡിലെ നിരവധി ഷോകളുടെ അവതാരകനായി പ്രവർത്തിച്ച കപിലിന്റെ വരുമാനം 60 മുതൽ 80 ലക്ഷം രൂപ വരെയാണ്. താരത്തിന്റെ കപിൽ ശർമ ഷോ ഇന്ത്യയിലെ ടെലിവിഷൻ രംഗത്തിലെ തന്ന മികച്ച ടോക്ക് ഷോകളിൽ ഒന്നാണ്.

  റോനിത് റോയ്

റോനിത് റോയ്

മിനിസ്ക്രീനിലെ അമിതാഭ് ബച്ചൻ എന്നാണ് നടൻ റോനിത് റോയിയെ അറിയപ്പെടുന്നത്. മിനിസ്ക്രീനിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. കൂടാതെ മികച്ച പുരസ്കാരങ്ങളും നടന് ലഭിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും സജീവമായ നടന്റെ വരുമാനം 1.25 ലക്ഷം രൂപായാണ്.

  കരൺ പട്ടേൽ

കരൺ പട്ടേൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കരൺ പട്ടേൽ. 'കസോട്ടി സിന്ധഗി ക്യാ 2, യേ ഹേയ് മൊഹബത്തേന്‍ എന്നീ പരമ്പരകളിലൂടെയാണ് കരൺ ഇന്ത്യൻ ടെലിവിഷൻ പ്രേമികളുടെ പ്രിയങ്കരനായി മാറിയത്. 2003 ൽ മിനിസ്ക്രീനിൽ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനാവുകയായിരുന്നു. നിരവധി പുരസ്കാരങ്ങളും നടന് ലഭിച്ചിട്ടുണ്ട്. 1.25 രൂപയാണ് കരണിന്റെ പ്രതിഫലം

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam
മോഹിത് റെയ്ന

മോഹിത് റെയ്ന

തെന്നിന്ത്യൻ മിനിസ്ക്രീനിൽ നിരവധി ആരാധകരുളള താരമാണ് മോഹിത് റെയ്ന. 2005 ലാണ് നടൻ തന്റെ സീരിയൽ ജീവിതം ആരംഭിച്ചത്. ദേവൻ കെ ദേവൻ എന്ന പരമ്പരയിലൂടെയാണ് മോഹിത് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിൽ ഭഗവാൻ ശിവനായിട്ടായിരുന്നു താരം എത്തിയത്. മലയാളത്തിലും പരമ്പര മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു. സിനിമയിലും സജീവമാണ് മോഹിത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 1 ലക്ഷം രൂപയാണ് നടന്റെ പ്രതിഫലം.

മാസ് ലുക്കിൽ താരപുത്രൻ, ചിത്രങ്ങൾ കാണാം

Read more about: serial 2021 ahead year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X