മണിക്കുട്ടൻ വെറുതെയല്ല ബിഗ് ബോസ് വിന്നറായത്, ലഭിച്ചത് കോടികൾ, വോട്ടിംഗ് ഫലം പുറത്ത്...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസ് സീസൺ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. ലോക്ക് ഡൗണിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് ബിഗ് ബോസ് മൂന്നാം ഭാഗം ആരംഭിക്കുന്നത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരുന്നു മത്സരാർഥികൾ ഹൗസിനുള്ളിൽ എത്തിയത്. 95ാം ദിവസം മത്സരം അവസാനിപ്പിക്കുന്നത് വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മുന്നോട്ട് പോയത്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ബിഗ് ബോസ് മലയാളം ഷോയായിരുന്നു സീസൺ 3. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരം കാഴ്ചവെച്ച മത്സരാർഥിക്കൊപ്പമായിരുന്നു പ്രേക്ഷകർ നിന്നിരുന്നത്. മണിക്കുട്ടൻ ബിഗ് ബോസ് വിജയിയായപ്പോൾ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് സായി വിഷ്ണു ആയിരുന്നു. സായിയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർ അറിയുന്നത്. ഡിംപലും മികച്ച ഗെയിമിലൂടെയാണ് മൂന്നാം സ്ഥാനം നേടിയത്. ഈ ഷോയിലൂടെ തന്നെയാണ് ഡിംപലും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടത്. ഋതു, അഡോണി., സന്ധ്യ മനോജ്, മജ്സിയ എന്നിവരും ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഷോയുടെ ടെലികാസ്റ്റിന് പിന്നാലെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും വിജയിയെ കണ്ടെത്തുന്നതിൽ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ ബിഗ് ബോസ് ടീമിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നിസംശയം പറയാം. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. സിനിമയിൽ സജീവമായ താരത്തിന് ഷോയിൽ വരുന്നതിനെ മുൻപ് തന്നെ ആരാധകരുണ്ടായിരുന്നു. ഇത് പിന്നീട് വർധിക്കുകയായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ആയിരുന്നു സായിക്ക്. എന്നാൽ അദ്ദേഹത്തിന്റെ മാറ്റം ആരാധകരെ വർധിപ്പിച്ചു. ബിഗ് ബോസ് ഹൗസിലെ പെരുമാറ്റമായിരുന്നു ഡിംപലിന് ആരാധകരെ സൃഷ്ടിച്ചത്.

ഫിനാലെ കഴിഞ്ഞ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിഗ് ബോസ് ടീം വോട്ടിംഗ് കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഓരോ മത്സരാർഥികൾക്ക് ലഭിച്ച വോട്ടുകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിജയിയായ മണിക്കുട്ടന് 92,001,384 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരാനായ സായിക്ക് കിട്ടിയ വോട്ടിൽ നിന്ന് ഏറെ മുന്നിലാണ് എംകെ. 60,104,926 വോട്ടുകളാണ് സായി വിഷ്ണുവിന് ലഭിച്ചിരിക്കുന്നത്.

മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ഡിംപൽ ഭാൽ ആണ്. 23,7,28,828 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഡിംപലിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയിലൂടെ ലഭിച്ചത്. പുതുമുഖമായിരുന്ന ഡിംപൽ ആദ്യത്തെ ദിവസം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നാലാം സ്ഥാനം നേടിത് റംസാൻ ആയിരുന്നു. 1,14,69,035 വോട്ടുകളാണ് റംസാന് ലഭിച്ചത്.

റംസാന്റെ തൊട്ട് പിറകിൽ തന്നെ അനൂപും ഉണ്ടായിരുന്നു. 1,01,63,450 വോട്ടുകളാണ് നടൻ നേടിയിരിക്കുന്നത്. 78, 99,240 വോട്ടുകളാണ് കിടിലൻ ഫിറോസിന് ലഭിച്ചത്. ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു കിടിലൻ ഫിറോസ്. ഏഴാം സ്ഥാനം ഋതുമന്ത്രയ്ക്ക് ആയിരുന്നു. 66, 25, 975 വോട്ടുകളാണ് ഋതുവിന് ലഭിച്ചത്. 52, 96,094 വോട്ടുകളാണ് നോബി നേടിയത്


Click it and Unblock the Notifications











