ലക്ഷ്മി നക്ഷത്ര മുതല്‍ മോഹന്‍ലാല്‍ വരെ; ടെലിവിഷന്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ 2020 ലെ അവതാരകര്‍ ഇവരാണ്

നഷ്ടങ്ങളുടെ കണക്ക് മാത്രമുള്ളൊരു വര്‍ഷമായി 2020 മാറിയിരിക്കുകയാണ്. സിനിമകള്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ പോലും സാധിക്കാതെ വന്നിരുന്നു. അവിടെയും ടെലിവിഷന്‍ പരിപാടികളാണ് പ്രേക്ഷകര്‍ക്ക് വലിയൊരു ആശ്വാസമായത്. മിനിസ്‌ക്രീനിലൂടെ അവതരാകയായിട്ടെത്തി മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ താരരാജാവ് മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയിരുന്നു. മാസങ്ങളോളം നീണ്ട വരവേല്‍പ്പോടെ ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മോഹന്‍ലാല്‍ വീണടും അവതാരകന്റെ റോള്‍ അവതരിപ്പിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസമേ മോഹന്‍ലാല്‍ എത്തുകയുള്ളു എങ്കിലും മത്സരാര്‍ഥികളായിട്ടെത്തിയ താരങ്ങളെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അപ്രതീക്ഷിതമായി കൊറോണ വന്നതോടെ 75 ദിവസത്തിനുള്ളില്‍ ബിഗ് ബോസ് നിര്‍ത്തി. അടുത്ത സീസണിലും താരരാജാവ് തന്നെ അവതാരകനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

 mohanlal-lakshmi-

ഇപ്പോള്‍ ടെലിവിഷനില്‍ ഏറ്റവും കത്തി കയറി നില്‍ക്കുന്ന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. ഫളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ തുടക്കം മുതല്‍ ലക്ഷ്മി നക്ഷത്രയാണ് അവതാരക. ലോക്ഡൗണ്‍ നാളുകളില്‍ ലക്ഷ്മിയുടെ പ്രകടനത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ വന്നിരുന്നു. മറ്റ് അവതാരകമാരെക്കാളും ലക്ഷ്മി ഒരൊറ്റ പരിപാടിയിലൂടെ മിന്നിക്കുകയാണ്.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ യിലെ അവതാരകനായി വന്നാണ് ജീവ ജോസഫ് പ്രശസ്തനാവുന്നത്. കൗണ്ടര്‍ ഡയലോഗുകളും കോമഡികളുമൊക്കെയാണ് ജീവയെ ശ്രദ്ധേയനാക്കുന്നത്. സരിഗമപാ അവസാനിച്ചതിന് ശേഷം ഇതേ ചാനലില്‍ മറ്റൊരു പരിപാടിയിലും ജീവ എത്തിയിരുന്നു. ഇത്തവണ ജീവയുടെ ഭാര്യയും അവതാരകയുമായ അപര്‍ണ തോമസും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

 mohanlal-lakshmi-

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam

എല്ലാ ചാനലുകളിലും തന്നെ മാറി മാറി ഷോ ചെയ്ത് കൈയടി വാങ്ങിയവരാണ് രാജ് കലേഷും മാത്തുക്കുട്ടിയും. നേരത്തെ ഉടന്‍പണം എന്ന പരിപാടി അവതരിപ്പിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. എന്നാല്‍ ഡെയിന്‍ ഡേവീസും മീനാക്ഷിയുമാണ് ഇപ്പോള്‍ ഉടന്‍ പണത്തിന്റെ അവതാരകര്‍. പുതിയതായി സീ കേരളത്തിലെ പരിപാടികളിലാണ് കലേഷും മാത്തുക്കുട്ടിയും ഒന്നിച്ചെത്തുന്നത്. ഇരുവരുടെയം ഒന്നിനൊന്ന് മികച്ച പ്രകടനമാണെന്ന് മുന്‍പ് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും.

ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X