Just In
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 1 hr ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 3 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 3 hrs ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
Don't Miss!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- News
13 വയസുകാരിയെ ഒമ്പത് പേര് ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു; ഏഴ് പേര് അറസ്റ്റില്‍
- Finance
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എങ്ങനെ കാശ് സമ്പാദിക്കാം?
- Sports
IND vs AUS: ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട്, ചരിത്ര റെക്കോഡുമായി ശര്‍ദുലും വാഷിങ്ടണും
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന് കോടികള്‍; മത്സരാര്‍ഥികള്‍ക്ക് ലക്ഷങ്ങളും,ബിഗ് ബോസിന്റെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്
ആദ്യ രണ്ട് സീസണുകള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും വീണ്ടുമൊരു ബിഗ് ബോസ് ഷോ വരികയാണ്. മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ അധികം വൈകാതെ തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഷോ യുടെ ലോഗോ അടുത്തിടെ പ്രകാശനം ചെയ്തിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
മത്സരാര്‍ഥികളെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതല്‍ ആകാംഷ. പലരുടെയും പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇനിയും ഒന്നിലും വ്യക്തത വന്നിട്ടില്ല. അതേ സമയം മോഹന്‍ലാലിന്റെയും ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മത്സരാര്ഥികളുടെയും പ്രതിഫലത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍.
ഓരോ എപ്പിസോഡും വന്ന് പോകുന്നതിന് മോഹന്‍ലാലിന് വമ്പന്‍ പ്രതിഫലമാണ് ലഭിക്കുന്നതെന്ന് ആദ്യ സീസണ് മുതല്‍ പറഞ്ഞ് കേട്ട വാര്‍ത്തയാണ്. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. എങ്കിലും രണ്ട് വര്‍ഷം മുന്‍പ് വന്ന കണക്കുകളില്‍ 44 കോടിയോളം ചെലവഴിച്ചാണ് ഷോ നടത്തുന്നത്. അതില്‍ 12 കോടിയോളം അവതാരകന് ലഭിക്കുമെന്നാണ്. ബാക്കി മത്സരാര്‍ഥികള്‍ക്കും. ഷോ നടത്തുന്നതിന് വേണ്ടി ഒരുക്കുന്ന വീടിന് ആഡംബര സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തുന്നതടക്കം വമ്പന്‍ തുകയാണ് ചാനല്‍ ചെലവഴിക്കുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ ശക്തരായ മത്സരാര്ഥികളില് ഒരാളായിരുന്നു ശ്വേത മേനോന്. വളരെ കുറച്ച് ആഴ്ചകളെ ശ്വേത ഷോ യില്‍ ഉണ്ടായിരുന്നുള്ളു. എങ്കിലും ദിവസവും ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലമെന്നാണ് കണക്കുകളില്‍ പറഞ്ഞിരുന്നത്.അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് ആ സീസണിലെ മറ്റൊരു ശ്രദ്ധേയമായ താരം. രഞ്ജിനിയ്ക്ക് 80,000 രൂപയാണ് പ്രതിദിനം ലഭിച്ചിരുന്നത്.
അനൂപ് ചന്ദ്രന് 71,000 രൂപയായിരുന്നു. ഒന്നാം സീസണിലെ രണ്ടാം സ്ഥാനം നേടിയ പേളി മാണിയ്ക്ക് 50,000 രൂപയാണ് ലഭിച്ചിരുന്നത്. സീരിയല്‍ നടി അര്‍ച്ചന സുശീലന് 30,000 രൂപയും ഹിമ ശങ്കറിന് 20,000 രൂപയുമാണ് ബിഗ് ബോസ് നല്‍കിയിരുന്നതായി വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത്.