twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്‍മാന്‍ ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

    |

    ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നു എന്നതിലുപരി ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഷോ യും ബിഗ് ബോസ് ആണ്. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവമായി ഷോ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മൂന്നാമതൊരു സീസണ്‍ വൈകാതെ വരുമെന്നുള്ള പ്രഖ്യാപനം വന്നതോടെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

    Recommended Video

    ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം..കണ്ണുതള്ളിക്കും കണക്കുകൾ

    ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തുന്നത്. ഇതോടെ താരരാജാവിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളും പ്രചരിച്ചു. മോഹന്‍ലാലിന് മാത്രമല്ല മറ്റ് ഭാഷകളിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

    ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം

    ഹിന്ദിയിലായിരുന്നു ബിഗ് ബോസിന്റെ തുടക്കം. ആദ്യ നാല് സീസണുകള്‍ക്ക് ശേഷം സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആയിരുന്നു ബിഗ് ബോസ് അവതാരകനായി എത്തിയത്. പതിമൂന്നാമത്തെ പതിപ്പാണ് ഹിന്ദിയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇത് അവസാനിച്ച ഉടന്‍ മറ്റൊരു എപ്പിസോഡ് കൂടി തുടങ്ങും. നേരത്തെ മുതല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകന്‍ സല്‍മാന്‍ ഖാനാണ്. ഒരു എപ്പിസോഡില്‍ വന്ന് പോകുന്നതിന് 2.5 കോടി രൂപയാണ് ആദ്യം താരം വാങ്ങിയിരുന്നത്.

    ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം

    പിന്നീടത് ഇരട്ടിയാക്കി. പിങ്ക്‌വില്ല പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒരു ആഴ്ചയിലെ രണ്ട് എപ്പിസോഡിനായി പതിമൂന്ന് കോടിയോളം വാങ്ങി സല്‍മാന്‍ ഒരു സീസണില്‍ 200 കോടിയോളം പ്രതിഫലം സ്വന്തമാക്കുന്നുണ്ടെന്നാണ്. 2018 ല്‍ 165 കോടിയായിരുന്നെങ്കില്‍ പിന്നീടത് കൂട്ടിയെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സല്‍മാനാണ്.

    ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം

    കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പ്രതിഫലത്തെ കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണ താരത്തിന് 12 കോടിയോളം ലഭിച്ചുവെന്നാണ് കണക്കുകളില്‍ പറയുന്നത്. 44 കോടിയോളം മുതല്‍ മുടക്കിയാണ് മലയാളത്തിലെ ആദ്യ സീസണ്‍ എത്തുന്നത്. അതില്‍ അവതാരകനായ മോഹന്‍ലാലിന് ഒരു എപ്പിസോഡിന് രണ്ട് കോടി രൂപ വീതം നല്‍കിയതായും അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു. മൂന്നാമത്തെ സീസണ്‍ എത്തുമ്പോള്‍ അതിലും പ്രതിഫലം കൂടുമെന്നാണ് പ്രവചനങ്ങള്‍.

     ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം

    തമിഴില്‍ നടന്‍ കമല്‍ ഹാസനാണ് കഴിഞ്ഞ നാല് സീസണുകളിലും ബിഗ് ബോസ് അവതാരകനായത്. ബിഗ് ബോസ് തമിഴിലൂടെ പതിനഞ്ച് കോടിയോളം കമല്‍ ഹാസന്‍ വാങ്ങുന്നുണ്ടെന്നാണ് ഗോസിപ്പുകള്‍. എന്നാലിത് ആദ്യ സീസണിലേത് ആണെന്നും പിന്നീട് അദ്ദേഹത്തിന് 18 കോടി വരെ കിട്ടുന്നുണ്ടെന്നും സൂചനകളുണ്ട്. സല്‍മാന്‍ ഖാനെ അപേക്ഷിച്ച് മറ്റ് താരങ്ങളെല്ലാം വളരെ കുറച്ച് പ്രതിഫലമാണ് വാങ്ങാറുള്ളത്.

    അവതാരകയുടെ പ്രതിഫലം

    തെന്നിന്ത്യയില്‍ ശ്രദ്ധേയമായ മറ്റൊരു ബിഗ് ബോസ് തെലുങ്കിലേത് ആണ്. നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന ഷോ യില്‍ കഴിഞ്ഞ നാളുകളില്‍ നടി സാമന്തയാണ് അവതാരക. നാഗര്‍ജുനയ്ക്ക് ചില അത്യാവശ്യ കാര്യങ്ങള്‍ വന്നതോടെ മരുമകള്‍ കൂടിയായ നടി സാമന്തയെ ബിഗ് ബോസിലേക്ക് വിടുകയായിരുന്നു. സാമന്തയ്ക്ക് ഒരു എപ്പിസോഡിന് 2 കോടിയോളം പ്രതിഫലം കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡയില്‍ കിച്ച സുദീപിന് അഞ്ച് കോടിയാണെന്നും പറയപ്പെടുന്നു.

    English summary
    From Mohanlal To Salman Khan: Remuneration Of Bigg Boss Hosts From All Languages
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X