കുഞ്ഞതിഥിയേയും കാത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ, പുതിയ വിശേഷം ഇങ്ങനെ

മിനിസ്ക്രീൻ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ പരമ്പരകളെ നെഞ്ചിലേറ്റുന്നത് പോലെ താരങ്ങളേയും പ്രേക്ഷകർ സ്നേഹിക്കുന്നുണ്ട്. സ്വകാര്യ വിശേഷങ്ങളും സീരിയൽ വിശേഷവും ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്താറുണ്ട്. പരമ്പരയിൽ നിന്ന് വിട്ട് പോയാലും സമൂഹമാധ്യമങ്ങളിലൂടെ ഇവരെ ആരാധകർ പിന്തുടരാറുമുണ്ട്.തിരിച്ചും അങ്ങനെ തന്നെയാണ്. ആരാധകരോടും താരങ്ങൾ വളരെ അടുത്ത ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും മറക്കാതെ ഇവർ പങ്കുവെയ്ക്കാറുണ്ട്.

‌‌ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ അമ്മയാകാൻ പോകുന്ന വാർത്ത പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. നടിമാർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗർഭകാലം ആഘോഷമാക്കുകയാണ് താരങ്ങൾ. ഇതിന്റെ ചിത്രങ്ങളും ഇവർ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഗർഭകാല വിശേഷങ്ങളാണ്.

  പേളി മാണി

മിനിസ്ക്രീൻ-ബിഗ് സ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. തന്റെ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് താരം. പേളി തന്നെയാണ് അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരം തന്റെ പ്രേക്ഷകരുമായി പങ്കുവെച്ചത്. തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് , ഇപ്പോൾ 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയ അതിഥിയെ കുറിച്ച് വെളിപ്പെടുത്തിയത്. പിന്നീട് ഗർഭകാലത്ത ചെറിയ സന്തോഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും. ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 1 ലെമത്സരാർഥികളായിരുന്നു ഇരുവരും. ഷോയിലൂടെയായിരുന്നു ഇരുവരും ഒന്നായത്.

    ദർശന ദാസ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ദർശന ദാസ്. നടിയായും വില്ലത്തിയായും ഒരുപോലെ തിളങ്ങിയ ദർശനയ്ക്ക് കെനിറയെ ആരാധകരാണ്. നടിയും കുഞ്ഞഥിതിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയ പേജിൽ ഒരു മനോഹര ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ചുള്ള വിശേഷം നടി പങ്കുവെച്ചത്. കുഞ്ഞുവയറില്‍ കൈവെച്ചുള്ള നടിയുടെ സെൽഫി പങ്കുവെച്ച് കൊണ്ടാണ് പുതിയ അതിഥിയെ കുറിച്ച് വെളിപ്പടുത്തിയത്. ഡിസംബര്‍ 5നായിരുന്നു ദര്‍ശനയുടേയും അനൂപിന്റേയും വിവാഹം. സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് അനൂപ് കൃഷ്ണന്‍. പ്രണയ വിവാഹമായിരുന്നു.

   പാർവതി ആർ കൃഷ്ണ

മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പാർവതി ആർ കൃഷ്ണ. നടി എന്നതിൽ ഉപരി മോഡലും അവതാരതയുമാണ പാർവതി. താരവും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.റ്റേണിറ്റിഷൂട്ടിൽ നിന്നുള്ള മനോഹരമായ ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി'യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്' എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X