അടുത്ത ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ ഇവരാണോ? ബോബി ചെമ്മണ്ണൂര്‍ മുതല്‍ രശ്മി നായര്‍ വരെയുള്ളവരെ കുറിച്ച് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 2 പ്രേക്ഷകര്‍ക്ക് നിരാശ നല്‍കി കൊണ്ടാണ് പാതി വഴിയില്‍ ഷോ അവാസനിപ്പിച്ചത്. നൂറ് ദിവസങ്ങൡലായി നടക്കുന്ന ഷോ കൊറോണ വന്നത് കൊണ്ടാണ് 75 ദിവസം പൂര്‍ത്തിയായതിന് പിന്നാലെ നിര്‍ത്തിയത്. ജനുവരി അഞ്ചിന് രണ്ടാം സീസണ്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തൊട്ട് പിന്നാലെ മൂന്നാമതൊരു സീസണ്‍ കൂടി വരികയാണെന്നുള്ള വിവരം പുറത്ത് വന്നു.

Recommended Video

ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam

ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ഥികള്‍ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന മത്സരാര്‍ഥികളെ കുറിച്ച് കൂടുതല്‍ വായിക്കാം.

ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍ ആരൊക്കെയാണ്?

കൊവിഡിന്റെ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ ബിഗ് ബോസ് ആരംഭിച്ചിരുന്നു. മലയാളത്തില്‍ വൈകാതെ വരുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും 2021 ന്റെ തുടക്കത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ച് നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ 3 യുടെ ലോഗോ പുറത്തിറക്കുകയും ചെയ്തു. അധികം താമസമില്ലാതെ മലയാളത്തില്‍ വീണ്ടും ബിഗ് ബോസ് എത്തുമെന്ന കാര്യം കൂടി അവതാരക ജ്യൂവല്‍ മേരി വേദിയില്‍ സൂചിപ്പിച്ചിരുന്നു.

ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍ ആരൊക്കെയാണ്?

ആദ്യ രണ്ട് തവണത്തേത് പോലെ മോഹന്‍ലാല്‍ തന്നെയായിരിക്കും ഈ സീസണിലും അവതാരകന്‍. ഫെബ്രുവരിയിലായിരിക്കും ഷോ ആരംഭിക്കാനുള്ള സാധ്യതയെന്നും അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്. അതേ സമയം മൂന്നാമതും ബിഗ് ബോസ് എത്തുമ്പോള്‍ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നാണ് അറിയാനുള്ള ആകാംഷ പങ്കുവെച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്. പലരുടെയും പേരുകള്‍ ഇതിനകം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍ ആരൊക്കെയാണ്?

രശ്മി നായര്‍, ടാന്‍സ്ജെന്‍ഡര്‍ സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പല താരങ്ങളുമാണ് കഴിഞ്ഞ സീസണില്‍ വന്നിരുന്നത്. വലിയ ജനപ്രീതി നേടാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് 3 മത്സരാര്‍ഥികള്‍ ആരൊക്കെയാണ്?

ഇത്തവണയും പ്രേക്ഷകര്‍ കാത്തിരുന്ന ചിലര്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം കഴിഞ്ഞ സീസണിലെ ചിലര്‍ കൂടി പങ്കെടുക്കാന്‍ ചാന്‍സുണ്ടെന്ന പ്രചരണവും വന്നിരുന്നു. ഇതിനകം ഉയര്‍ന്ന് കേള്‍ക്കുന്ന താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്നവരാണെന്ന് വ്യക്തമാണ്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X