റിമി ടോമിയും വിധു പ്രതാപും സിതാരയും ആദ്യമായി ഒരുമിച്ചു! വേദിയായത് സൂപ്പര്‍ 4! വീഡിയോ വൈറല്‍
വ്യത്യസ്തമായ പരിപാടികളുമായാണ് ചാനലുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. റിയാലിറ്റി ഷോകളിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ താരങ്ങള്‍ ഏറെയാണ്. സംഗീതവും നൃത്തവും ഹാസ്യവുമൊക്കെയായി വിവിധ വിഭാഗങ്ങളിലായാണ് റിയാലിറ്റി ഷോകള്‍ സംപ്രേഷണം ചെയ്യുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ സൂപ്പര്‍ 4 വീണ്ടുമെത്തുകയാണ്. രണ്ടാമത്തെ സീസണെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത്തവണത്തെ പരിപാടിക്ക് പ്രത്യേകതകള്‍ ഏറെയാണെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
മഞ്ജു വാര്യരാണ് സൂപ്പര്‍ 4 ലോഞ്ചില്‍ മുഖ്യാതിഥിയായെത്തുന്നത്. അടുത്തിടെയായിരുന്നു പ്രമോ വീഡിയോ പുറത്തുവന്നത്. താരങ്ങളും ഗായകരുമൊക്കെയായി നിരവധി പേരായിരുന്നു പ്രമോ വീഡിയോ ഷെയര്‍ ചെയ്ത് എത്തിയിട്ടുള്ളത്. സിതാര കൃഷ്ണകുമാര്‍, വിധി പ്രതാപ്, റിമി ടോമി ഇവരാണ് ഇത്തവണ വിധികര്‍ത്താക്കളായെത്തുന്നത്. വിവിധ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കളായെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇവര്‍ മൂവരും ഒരുമിക്കുന്നത്.
ടോപ് സിംഗറിലൂടെ സിതാര കൃഷ്ണകുമാറും വിധു പ്രതാപും ഇടയ്ക്ക് ഒരുമിച്ചെത്തിയിരുന്നു. മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ ടോപ് സിംഗറില്‍ വരാനാവില്ലെന്നായിരുന്നു സിതാര പറഞ്ഞത്. സീ കേരളത്തിലെ പ്രധാന റിയാലിറ്റി ഷോയായ സരിഗമപയുടെ ഗ്രാന്‍റ് ഫിനാലെയില്‍ സിതാര പങ്കെടുത്തിരുന്നു. കോമഡി സ്റ്റാര്‍സിലെ വിധികര്‍ത്താക്കളിലൊരാളായാണ് റിമി ടോമിയെ പ്രേക്ഷകര്‍ക്ക് പരിചയം. സംഗീത പരിപാടികളിലേക്കും റിമി എത്താറുണ്ട്.
Recommended Video

വിജയ് വിദ്യയാണ് പരിപാടി അവതരിപ്പിക്കുന്നത്. വെബ് സീരീസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായി മാറിയതാണ് വിദ്യ. 16 പേരുമായാണ മത്സരം തുടങ്ങുന്നത്. മഞ്ജു വാര്യരാണ് സൂപ്പര്‍ 4ന് തുടക്കമിടുന്നത്. അതീവ സന്തോഷത്തോടെ വേദിയിലേക്കെത്തുന്ന താരത്തിന് ഗംഭീര വരവേല്‍പ്പാണ് അണിയറപ്രവര്‍ത്തകരും നല്‍കുന്നത്.
സിനിമകളുമായി ബന്ധപ്പെട്ട തിരക്കിനിടയിലും മഞ്ജു വാര്യര്‍ ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. കൈവിട്ട കൊറോണയും വാവിട്ട വൈറസും ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മഞ്ജു വാര്യരേയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.


Click it and Unblock the Notifications











