ശിവാഞ്ജലി പ്രണയവും സിദ്ധുവിന്റെ രണ്ടാം വിവാഹവും, വീണയും ജ്യോതിയും... മിനിസ്ക്രീനിൽ ചർച്ചയായ പരമ്പരകൾ
സീരിയലുകളെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും കാഴ്ചക്കാർക്ക് കുറവൊന്നുമില്ല. സിനിമ പോലെ തന്നെ സീരിയലുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പണ്ടത്തെ പോലെ അമ്മായിയമ്മപ്പോരോ പ്രതികരിക്കാത്ത നായികയോ അല്ല ഇപ്പോഴുള്ളത്. സീരിയലുകളുടെ പ്രമേയം തന്നെ അടിമുടി മാറിയിട്ടുണ്ട്. ഇപ്പോൾ മികച്ച സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പരമ്പരകളാണ് അധികവും എത്തുന്നത്. പണ്ട് കുടുംബപ്രേക്ഷകർ മാത്രം കണ്ടിരുന്ന സീരിയലുകൾക്ക് ഇപ്പോൾ യൂത്തിനിടയിലും ആരാധകരുണ്ട്. ഒരു പ്രത്യേ വിഭാഗം കാഴ്ചക്കാരെ മാത്രം പരിഗണിച്ചല്ല പരമ്പരകൾ ഒരുക്കുന്നത്. എല്ലാ പ്രേക്ഷകരേയും പരിഗണിക്കുന്നുണ്ട്.
ഈ വർഷം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും സീരിയലുകൾ ചർച്ചയായിരുന്നു. ടെലിവിഷൻ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. സംസ്ഥാനത്തെ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ നിലവാര തകർച്ചയെ ജൂറി വിമർശിച്ചിരുന്നു. സംസ്ഥാനത്തെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രികളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ജൂറി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവാരമുള്ള എൻട്രികൾ ഇല്ലാത്ത സാഹചര്യത്തിൽ മികച്ച സീരിയൽ, സംവിധായകൻ, കലാസംവിധായകൻ എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളിൽ പുരസ്കാരം നൽകിയിരുന്നില്ല. ജൂറിയുടെ വാക്കുകൾ വലിയ ചർച്ചൾക്ക് ഇടയാക്കിരുന്നു. ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി താരങ്ങളും സീരിയൽ അണിയറ പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു.
സീരിയലിനെ ചുറ്റിപ്പറ്റി വിവാദങ്ങളും വിമർശനങ്ങളും തലപൊക്കിയെങ്കിലും കാഴ്ചക്കാർക്ക് കുറവൊന്നും ഇല്ലായിരുന്നു. ഈ വർഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ സീരിയലുകൾ ഇവയാണ്..

സാന്ത്വനം
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുന്ന പരമ്പരയാണ് സാന്ത്വനം.2020 സെപ്റ്റംബർ 21 ന് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട് പരമ്പരയായി മാറുകയായിരുന്നു. 2020 ആണ് സീരിയൽ ആരംഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാവുന്നത് 2021 ആണ്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സന്തോഷങ്ങളും പ്രതിസന്ധികളുമാണ് സീരിയലിൽ കാണിക്കുന്നത്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരൻ, രക്ഷ രാജ്,ഗോപിക അനിൽ, അച്ചു ,സുഗന്ധ്, ഹിരീഷ് നമ്പ്യാർ, സജിൻ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് .

കുടുംബവിളക്ക്
ഒരു വീട്ടമ്മയുടെ അതി ജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ബംഗാളി സീരിയൽ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ് , തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച സ്വീകാര്യതയാണുള്ളത്. നടി മീരവാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായണൻ, നൂപിൻ, ഡോക്ടർ ഷാജു, എഫ്. ജെ. തരകൻ, ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തുമ്പപ്പൂവ്
മഴവിൽ മനോര സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ്. തുമ്പപ്പൂവ്. നടി മൃദുല വിജയ് ആണ് കേന്ദ്രകഥാപാത്രമായ വീണയെ അവതരിപ്പിക്കുന്നത്. വിവാഹശേഷം മൃദുല അഭിനയിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. നടി സംഗീത മോഹൻ ആണ സീരിയലിന് തിരക്കഥ എഴുതുന്നത്.
വീണയുടേയും പ്രകാശന്റെയും പ്രണയ കഥയാണ് സീരിയലിന്റെ ഇതിവൃത്തം. അണിഞ്ഞൊരുങ്ങാന്‍ ഒരു താല്‍പര്യവുമില്ലാത്ത വീണയുടേയും തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂവ്. 2021 ഒക്ടോബർ 18 മുതലാണ് സീരിയൽ ആരംഭിച്ചിരിക്കുന്നത്. നല്ലഅഭിപ്രായമാണ് ലഭിക്കുന്നത്.
Recommended Video

മിസ്സിസ് ഹിറ്റ്ലർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് പരമ്പരകളിലൊന്നാണ് മിസ്സിസ് ഹിറ്റ്ലർ. സീകേരളം ചാനലിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മേഘ്‌ന വിന്‍സെന്റും ഷാനവാസ് ഷാനുവും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. 2021ല്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച മറ്റൊരു സീരിയല്‍. ഗുദ്ദന്‍ തുംസെ ന ഹോ പായേഗാ എന്ന ഹിന്ദിസീരിയലിന്റെ റീമേക്കാണ് മിസ്സിസ് ഹിറ്റ്ല


Click it and Unblock the Notifications