'ചാണകം മെഴുകിയ വീട്ടിൽ നിന്നും കൊട്ടാരത്തിലേക്ക്, ദൈവത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിച്ചില്ല, മുടക്കിയത്...'
കപ്പിളായ മീത്തിന്റെയും മിരിയുടേയും പുതിയ ആഢംബര വസതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെന്റിങ്. നാലായിരം സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച പടുകൂറ്റൻ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് പുതുവർഷ ദിനത്തിലായിരുന്നു. കണ്ണൂർ തലശ്ശേരിയിലാണ് ഇരുവരും പുതിയ വീട് പണിതിരിക്കുന്നത്. വർഷങ്ങളായുള്ള യുട്യൂബ് വരുമാനവും ബിസിനസിൽ നിന്നുമുള്ള വരുമാനവുമെല്ലാമാണ് സ്വപ്നങ്ങൾക പടുത്തുയർത്താൻ ഇരുവരേയും സഹായിച്ചത്.
വീട് വെച്ചതിൽ എത്രത്തോളം ഹാപ്പിയാണെന്നത് അളന്ന് പറയാൻ എനിക്ക് അറിയില്ല. ഒരു വീട് വെക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. ഇതൊക്കെ എന്റെ മാനിഫെസ്റ്റേഷനാണ്. സ്വപ്നം കണ്ടാൽ മാത്രം പോര അത് സാധിച്ചെടുക്കാൻ എപ്പോഴും നമ്മൾ വർക്ക് ചെയ്തുകൊണ്ടിരിക്കണം. നല്ല ഹാർഡ‍് വർക്ക് ചെയ്തിട്ടുണ്ട്. എന്റേയും മിരിയുടേയും ഗിവ് ആന്റ് ടെയ്ക്കുണ്ട്.

കൂടുതൽ പറഞ്ഞാൽ ഇത്രയും നേരം ചിരിച്ച ഞാൻ കരയേണ്ടി വരും. എന്റെ ലൈഫ് ദുർഘടം നിറഞ്ഞ വഴികളിലൂടെ കടന്ന് വന്നതിനുശേഷമുള്ളതാണ്. ഹൈ ഫൈ ഫാമിലി ഒന്നും അല്ല എന്റെയും മിരിയുടേയും. ചാണകം മെഴുകിയ വീട്ടിൽ ജനിച്ച് വളർന്നയാളാണ് ഞാൻ. എനിക്ക് ഇത്രത്തോളം ഉയർന്ന് വരാൻ കഴിയുമെങ്കിൽ എല്ലാവർക്കും അത് സാധിക്കും.
നമ്മൾ എപ്പോഴും പോസറ്റീവായി ചിന്തിക്കുക. പോസറ്റീവായി കാര്യങ്ങൾ പറയുക, കാണുക, ചെയ്യുക. ആളുകൾക്ക് എപ്പോഴും നന്മ ചെയ്യുക. കുശുമ്പും കുന്നായ്മയും മാറ്റിവെച്ച് അവനവന്റെ ലൈഫ് ബെറ്ററാക്കാൻ വേണ്ടത് ചെയ്യുക. എല്ലാവർക്കും അപ്പോൾ ഇതുപോലൊരു വീട് സാധ്യമാകും. സ്വപ്നങ്ങൾ എല്ലാവർക്കും പണിതുയർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ലൊരു തുക വീടിനായിട്ടുണ്ട്.
ഏകദേശം കോടി കടന്ന് പോയിട്ടുണ്ട്. അത്രയും ഇല്ലെങ്കിൽ പണി പൂർത്തിയാവില്ലായിരുന്നു. വീട് പണിക്കുള്ള സപ്പോർട്ട് കിട്ടിയത് പാഞ്ചാലി വസ്ത്ര എന്ന ബ്രാന്റ് തുടങ്ങിയശേഷമാണ് സൈന സൗത്ത് പ്ലസ്സിനോട് മീത്ത് പറഞ്ഞു. എനിക്ക് എപ്പോഴും ടെൻഷനായിരുന്നു. പെണ്ണുങ്ങൾ എപ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കുമല്ലോ. 3000 സ്ക്വയർഫീറ്റിൽ കൂടരുതെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ മൂവായിരം കടന്ന് നാലായിരമായി.
മൂവായിരത്തിൽ ആയിരുന്നുവെങ്കിൽ ലക്ഷ്വറി ടാക്സ് ഒന്നും കൊടുക്കേണ്ടി വരില്ലായിരുന്നു. ചെറിയൊരു വീട് സ്വപ്നം കണ്ട എനിക്ക് വലിയൊരു വീട് കിട്ടിയപ്പോൾ അതിയായ സന്തോഷം മിരിയും പറഞ്ഞു. ജീവനാണ് വീട്. ആത്മാവെന്നും വിശേഷിപ്പിക്കാം അതിനാൽ തന്നെ റൂഹ് എന്ന പേരാണ് ഇരുവരും വീടിന് നൽകിയത്. വീടിന്റെ ഏത് കോണിൽ ക്യാമറവെച്ചാലും ഏസ്തെറ്റിക്ക് ലുക്കുള്ള ക്യാമറ ഫ്രെയിം കിട്ടും. ആ ഉദ്ദേശം ഇരുവർക്കും വീട് പ്ലാൻ ചെയ്തപ്പോൾ മുതൽ ഉണ്ടായിരുന്നു.

ആർക്കിടെക്ടിനെ ഞങ്ങൾ ചീനചട്ടിയിൽ ഇട്ട് പൊരിക്കുകയായിരുന്നു. ഒന്നര വർഷമെടുത്ത് പണിത വീടാണ്. ഫ്യൂഷൻ ഡിസൈനിലാണ് വീട് മീത്ത് പറഞ്ഞു. വീടിനുള്ളിലേക്ക് കയറുന്നവരെ സ്വാഗതം ചെയ്യുന്നത് ഹാളിൽ സ്ഥാപിച്ചിരിക്കുന്ന ഭീമകാരനായ വാൾ ആർട്ടും പുഞ്ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന കൃഷ്ണ വിഗ്രഹവുമാണ്. എട്ട് ഒമ്പത് മാസത്തോളം തേടി നടന്നിട്ടാണ് കൃഷ്ണ വിഗ്രഹം കണ്ടുപിടിച്ച് വാങ്ങിയത്.
വീട് പണി ആരംഭിച്ചപ്പോൾ മുതൽ വീട്ടിലേക്ക് വെക്കാനുള്ള കൃഷ്ണ വിഗ്രഹം ഞങ്ങൾ അന്വേഷിച്ച് തുടങ്ങിയിരുന്നു. രണ്ട് പീസുള്ള കൃഷ്ണന്റേയും രാധയുടേയും വാൾ ആർട്ട് ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുമാണ് കൊണ്ടുവന്നത്. 6/8 ഹൈറ്റുള്ള വാൾ ആർട്ടാണ്. കല്ലിൽ കൊത്തിയെടുത്താണ്. പിൻ ട്രസ്റ്റിൽ നിന്നാണ് റഫറൻസ് എടുത്തത്. 450 കിലോ ഭാരമുണ്ട്. ക്രെയിൻ ഉപയോഗിച്ചാണ് കൊണ്ടുവന്നത്. 175000 രൂപയാണ് വില.
ഇതിന് പുറമെ ട്രാൻസ്പോർട്ട് ചാർജഡും പണിക്കൂലിയും വേറെയുണ്ട്. ദൈവം നമുക്ക് ഇത്രയൊക്കെ തന്നതുകൊണ്ട്... ദൈവത്തിന്റെ കാര്യത്തിൽ ഞങ്ങൾ പിശുക്ക് കാണിച്ചിട്ടില്ല. മനസിന് ഇണങ്ങിയത് തന്നെയാണ് വാങ്ങിയതെന്നും ഇരുവരും പറഞ്ഞു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സും മിനിസ്ക്രീൻ താരങ്ങളുമെല്ലാം മീത്ത്-മിരി വീടിന്റെ പാലുകാച്ചലിൽ പങ്കെടുക്കാൻ എത്തിയിരുന്നു.


Click it and Unblock the Notifications











