ഭ്രമണത്തിലെ സ്വാതി മുതല്‍ കുടുംബവിളക്കിലെ ശീതള്‍ വരെ! രഹസ്യവിവാഹം നടത്തി ഞെട്ടിച്ച നായികമാര്‍

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ അഭിനേത്രികള്‍ ഏറെയാണ്. അന്യഭാഷാ താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് മലയാളത്തില്‍ നിന്നും ലഭിക്കാറുള്ളത്. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധിയെത്തുടര്‍ന്ന് സീരിയല്‍ സംപ്രേഷണവും ചിത്രീകരണവുമെല്ലാം നിര്‍ത്തിവെച്ചപ്പോള്‍ ആരാധകര്‍ സങ്കടത്തിലായിരുന്നു. എന്നാണ് തിരിച്ച് വരുന്നതെന്ന ചോദ്യമായിരുന്നു താരങ്ങള്‍ക്കെല്ലാം നേരിടേണ്ടി വന്നത്. മാസങ്ങള്‍ക്ക് ശേഷമായാണ് സീരിയല്‍ സംപ്രേഷണം പുനരാരംഭിച്ചത്. ലോക് ഡൗണ്‍ സമയത്തും അതിന് മുന്‍പുമൊക്കെയായി നിരവധി നായികമാരാണ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

പ്രണയ വിവാഹമായിരുന്നു മിക്കവരുടേതും. രഹസ്യമായി വിവാഹം നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസ് സീസണ്‍ 2ലൂടെ ശ്രദ്ധ നേടിയ ഡോക്ടര്‍ രജിത് കുമാര്‍ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം മാറ്റിയതും അടുത്തിടെയായിരുന്നു. ടെലിവിഷന്‍ രംഗത്തെ നവദമ്പതികളുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മറിമായം താരങ്ങള്‍

മറിമായം താരങ്ങള്‍

മറിമായമെന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചത് അടുത്തിടെയായിരുന്നു. കുടുംബം പോലെയായിരുന്നു പരമ്പരയിലെ എല്ലാവരുമെന്നും എപ്പോഴാണ് പ്രണയം തുടങ്ങിയതെന്നോ ആരാണ് ആദ്യം പറഞ്ഞതെന്നോ അറിയില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. വിവാഹ ശേഷവും ഇരുവരും അഭിനയ രംഗത്ത് സജീവമാണ്. നെല്ലിക്കയെന്ന പരമ്പരയുമായി എത്തിക്കൊണ്ടിരിക്കുകയാണ് ഇരുവരും.

ദര്‍ശന ദാസിന്റെ വിവാഹം

ദര്‍ശന ദാസിന്റെ വിവാഹം

കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയായിരുന്നു ദര്‍ശന ദാസ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. സുമംഗലി ഭവ എന്ന സീരിയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഈ സീരിയലിന്റെ സഹസംവിധായകനായ അനൂപ് ദാസിനെയായിരുന്നു താരം വിവാഹം ചെയ്തത്. രജിസ്റ്റര്‍ മാര്യേജ് നടത്തിയതിന് ശേഷം കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നും നടത്തിയിരുന്നു ഇവര്‍. സുമംഗലി ഭവയുടെ ഷൂട്ടിംഗിനിടയിലായിരുന്നു ഇരുവരും പരിചയപ്പെട്ടതും ആ ബന്ധം പ്രണയമായി മാറിയതും.

 സ്വാതി നിത്യാനന്ദും പ്രതീഷും

സ്വാതി നിത്യാനന്ദും പ്രതീഷും

ഭ്രമണമെന്ന സീരിയലില്‍ ഹരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാതി നിത്യാനന്ദായിരുന്നു. ഈ സീരിയലിന്റെ ക്യാമറാമാനായ പ്രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. ലോക് ഡൗണ്‍ സമയത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വീട്ടുകാര്‍ക്ക് പ്രണയത്തെക്കുറിച്ച് അറിയുമായിരുന്നുവെങ്കിലും അവരത് ഗൗരവത്തിലെടുത്തിരുന്നില്ലെന്നും മൂന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് തങ്ങള്‍ വിവാഹിതരായതെന്നും സ്വാതി പറഞ്ഞിരുന്നു.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
അമലയുടെ വിവാഹം

അമലയുടെ വിവാഹം

ചെമ്പരത്തി എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നായികയാണ് അമല ഗിരീശന്‍. കല്യാണി എന്ന പേരിലാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഫ്രീലാന്‍സ് ക്യാമറാമാനായ പ്രഭുവും അമലയും വിവാഹിതരായത്് അടുത്തിടെയായിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് അമല. വിവാഹ ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചും താരം എത്തിയിരുന്നു.

ലത സംഗരാജുവിന്റെ വിവാഹം

ലത സംഗരാജുവിന്റെ വിവാഹം

നീലക്കുയില്‍ എന്ന സീരിയലില്‍ റാണിയെ അവതരിപ്പിച്ചത് ലതയായിരുന്നു. അന്യഭാഷാ താരമാണെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. റാണിയെന്ന കഥാപാത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് താരമെത്തിയിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായുള്ള ലതയുടെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ അധികമാളുകള്‍ ഇല്ലാതെയായിരുന്നു വിവാഹം.

പാര്‍വതി വിജയ് യുടെ വിവാഹം

പാര്‍വതി വിജയ് യുടെ വിവാഹം

കുടുംബവിളക്ക് എന്ന പരമ്പരയില്‍ ശീതളിനെ അവതരിപ്പിച്ചിരുന്ന പാര്‍വതി വിജയ് യുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സീരിയലിന്റെ ക്യാമറാമാനെയായിരുന്നു താരം വിവാഹം ചെയ്തത്. മൂന്ന് മാസത്തെ പരിചയത്തിനൊടുവിലായാണ് തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതെന്നും ഇനി അഭിനയിക്കുന്നതിനെക്കുറിച്ച് ധാരണയായില്ലെന്നും താരം പറഞ്ഞിരുന്നു. അഭിനേത്രിയായ മൃദുല വിജയ് യുടെ അനിയത്തിയാണ് പാര്‍വതി.

രജിത് കുമാറിന്റെ നിര്‍ണ്ണായക പ്രഖ്യാപനം

രജിത് കുമാറിന്റെ നിര്‍ണ്ണായക പ്രഖ്യാപനം

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ഡോക്ടര്‍ രജിത് കുമാറിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. തന്റെ കുടുംബജീവിതം തകര്‍ന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്ന തരത്തിലുള്ള നിലപാടായിരുന്നു തന്റേതെന്നും ഇപ്പോള്‍ ആ തീരുമാനം മാറ്റിയെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. തീരുമാനം മാറ്റാനുള്ള കാരണങ്ങളെക്കുറിച്ചും എങ്ങനെയുള്ള ആളായിരിക്കണം വധുവെന്നുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X