twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിനോട് നോ പറഞ്ഞ് നടിമാരായ വസുന്ധര ദാസ് മുതല്‍ ലക്ഷ്മി മേനോന്‍ അടക്കമുള്ള താരങ്ങള്‍

    |

    കൊവിഡ് 19 മഹാമാരിയായി വന്നെങ്കിലും അതിജീവനത്തിന്റെ പാതയിലാണ് എല്ലാവരും. രോഗികള്‍ കൂടി വരുന്നുണ്ടെങ്കിലും ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് എത്തി എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയുമെല്ലാം ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുകയാണ്. അതുപോലെ ബിഗ് ബോസ് ഷോ യും പല ഭാഷകളില്‍ നടക്കുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ വിശേഷം.

    തെലുങ്കിലെ ബിഗ് ബോസ് സെപ്റ്റംബര്‍ ആറിന് തന്നെ തുടങ്ങിയിരുന്നു. ഇനി ഹിന്ദിയിലും തമിഴിലുമാണ് ആരംഭിക്കാനിരിക്കുന്നത്. അധികം വൈകാതെ തമിഴിലും ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഷോ യ്ക്ക് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് അറിയുന്നത്. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം സീസണാണ് ഇനി തുടങ്ങാനിരിക്കുന്നത്.

     actress

    ജൂലൈ ആദ്യം ആരംഭിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ മുന്നോട്ട് മാറ്റി വെക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഒക്ടോബറില്‍ ബിഗ് ബോസ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിപാടിയുടെപ്രമോ വീഡിയോ ഇതിനകം പുറത്ത് വരികയും വൈറലാവുകയും ചെയ്തിരുന്നു. മാത്രമല്ല മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും വന്നിരുന്നു.

    തമിഴിലെ പ്രമുഖരായ പല താരങ്ങളും ബിഗ് ബോസിന്റെ പുതിയ സീസണില്‍ ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ പറഞ്ഞ താരങ്ങളൊക്കെ ഈ അവസരം വേണ്ടെന്ന് വെച്ചവരാണെന്നാണ് പുതിയ വാര്‍ത്ത. ഏറ്റവുമൊടുവില്‍ നടി വസുന്ധര ദാസിന്റെ പേരാണ് വന്നത്. മലയാളികള്‍ക്കും തമിഴ്നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വസുന്ധര ദാസ് ബിഗ് ബോസില്‍ വരുമെന്ന് പറഞ്ഞെങ്കിലും സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

     kamal-haasan

    ലക്ഷ്മി മേനോന്‍, കരുണ്‍ രാമന്‍, സുനൈന, അബി ഹാസന്‍, അമൃത അയ്യര്‍, തുടങ്ങിയ താരങ്ങളും ബിഗ് ബോസിലുണ്ടാവുമെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍. ഗോസിപ്പുകളായി വന്നതാണെങ്കിലും ഇതേ കൂറിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷോ തുടങ്ങുന്നത് വരെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നുള്ളത് സര്‍പ്രൈസായി തുടരുമെന്നാണ് സൂചന.

    English summary
    From Vasundhara Das To Lakshmi Menon, Celebrities Who Rejected Bigg Boss Tamil Season 4
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X