സീരിയല്‍ ലൊക്കേഷനില്‍ നടന്‍ കാര്‍ത്തിക്കിനെ വിരട്ടുന്ന ബീന ആന്റണി; രസകരമായ വീഡിയോ പകര്‍ത്തി താരങ്ങളും

മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിതയായി ആശുപത്രിയിലായിരുന്നു നടി ബീന ആന്റണി. ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി മോശമായെങ്കിലും വളരെ പെട്ടെന്ന് നടി ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നതിന്റെ തിരക്കുകളിലാണ് നടിയുള്ളത്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിലാണ് അഭിനയിക്കുന്നത്.

സീരിയല്‍ ചിത്രീകരണത്തിനിടയില്‍ നിന്നുള്ള ബീനയുടെ രസകരമായൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. മൗനരാഗത്തില്‍ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്‍ കാര്‍ത്തിക് പ്രസാദാണ് വീഡിയോ പുറത്ത് വിട്ടത്.

 beena-karthik

ബീന ആന്റണി കാര്‍ത്തിക്കിന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് താക്കീത് ചെയ്യുന്നതും വഴക്ക് പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. എന്നാല്‍ തമാശയ്ക്ക് വേണ്ടി സെറ്റിലെ ഇടവേളയില്‍ പകര്‍ത്തിയ വീഡിയോ ആയിരുന്നിത്. കല്യാണ്‍ എടുത്ത സെല്‍ഫി വീഡിയോ ആയിരുന്നത്. ഈ വീഡിയോയ്ക്ക് ഇടയില്‍ നടിമാരായ ശ്രീശ്വത, ജെലീന, സബിത നായര്‍ എന്നിവര്‍ സെല്‍ഫി എടുക്കുന്നതും കാണാം.

സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

വളരെ കുറച്ച് സമയം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. നിലവില്‍ ടിആര്‍പി റേറ്റിങ്ങില്‍ നാലാം സ്ഥാനത്താണ് മൗനരാഗം. മുന്‍പ് മറ്റ് സീരിയലുകളെക്കാളും മുന്നിലും പുറകിലുമായിരുന്നു. ഇപ്പോള്‍ ആദ്യ അഞ്ച് ലിസ്റ്റിലും പരമ്പര ഇടം നേടിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറം സംഭവബഹുലമായ കഥയാണ് പരമ്പരയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

Recommended Video

Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X