'സുധിയെ സ്നേഹിക്കുന്നവർ കൊടുത്ത പണം കൊണ്ട് ഫിറോസും രേണുവും സുഖിക്കുന്നു, ജോലിക്ക് പോകാൻ കിച്ചു തയ്യാറാണ്'
കൊല്ലം സുധിയുടെ മരണശേഷം സുമനസുകൾ നൽകിയ സഹായങ്ങൾ കിച്ചുവിന് ലഭിച്ചിട്ടില്ലെന്ന് യുട്യൂബറും റിയാക്ഷൻ വ്ലോഗറിലൂടെ ശ്രദ്ധേയയുമായ ഷെഫീന ബീവി പറയുന്നു. സുധിയുടെ പേരിൽ പിരിഞ്ഞ് കിട്ടിയ കാശ് ഫിറോസിന്റെയും രേണുവിന്റെയും പോക്കറ്റിലേക്കാണ് പോയതെന്നും പുതിയ വീഡിയോയിൽ ഷെഫീന പറഞ്ഞു. കിച്ചുവിനെ രേണു ഗുണ്ടകളെ വെച്ച് ടാർഗെറ്റ് ചെയ്യുന്നതായും അവർ വെളിപ്പെടുത്തി. കിച്ചുവിന്റെ വെളിപ്പെടുത്തൽ വൈറലായശേഷം സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകിയ കെഎച്ച്ഡിഇസി സന്നദ്ധസംഘടനക്ക് നേതൃത്വം നൽകുന്ന ഫിറോസ് രേണുവിന് എതിരെ രംഗത്ത് എത്തിയിരുന്നു.
പിന്നാലെയാണ് ഫിറോസും തട്ടിപ്പുകൾ കാണിച്ചിട്ടുണ്ടെന്ന് ഷെഫീന പറഞ്ഞത്. എല്ലാവരും ഉന്തുമ്പോൾ ഞാൻ ഒരു തള്ള് കൊടുക്കാം എന്ന രീതിയിലാണ് ഫിറോസ് രേണുവിന് എതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയത്.

സുധിയുടെ കുടുംബത്തിന് വീട് പണിത പേരിൽ ഫിറോസ് കുറേ കാശ് അടിച്ച് മാറ്റിയിട്ടുണ്ട്. ആ വീടിന്റെ പണികൾ കൃത്യമായിട്ടല്ല ചെയ്തതെന്ന് സ്ഥലം കൊടുത്ത ബിഷപ്പും പറയുന്നുണ്ട്. ഇപ്പോൾ നടക്കുന്ന വിഷയങ്ങൾ രേണു കൈകാര്യം ചെയ്യേണ്ട ഒരു രീതിയുണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ എല്ലാം തോറ്റുപോകുമായിരുന്നു.
എനിക്ക് അടക്കം പൊങ്കാല കിട്ടുമായിരുന്നു. ഞാൻ കിച്ചുവിന് അടുത്ത് എത്തും മുമ്പ് വീട്ടിലെ കോമരങ്ങളോട് കിച്ചുവിനെ പോയി കണ്ട് സംസാരിക്കാൻ രേണു പറഞ്ഞ് വിടണമായിരുന്നു. അച്ഛന്റെ മരിച്ചതിന്റെ പേരിൽ പിരിഞ്ഞ് കിട്ടിയ പണത്തിന്റെ കണക്ക് അറിയാനുള്ള അവകാശം കിച്ചുവിനുണ്ട്. രേണു സമ്പാദിക്കുന്ന പണം വേണ്ടെന്നാണ് കിച്ചു പറഞ്ഞത്. ഞാൻ കഷ്ടപ്പെട്ട് ജീവിച്ചോളാം... ഞാൻ ജോലിക്ക് പൊക്കോളാം എന്നൊക്കെ കിച്ചു പറയുന്നുണ്ട്.
സുധിയുടെ ചേട്ടന്റെ കുടുംബം കിച്ചുവിനെ ജോലിക്ക് വിടാൻ തയ്യാറല്ല. അവൻ പഠനം പൂർത്തിയാക്കണം എന്നാണ് അവരുടെ ആഗ്രഹം. അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. ഡിഗ്രിയും പിജിയും കഴിഞ്ഞശേഷം മാത്രമെ കിച്ചു തൊഴിൽ അന്വേഷിച്ച് ഇറങ്ങാവൂ. എന്നെ ഒരു കൺസ്ട്രക്ഷൻ കമ്പനിക്കാൻ വിളിച്ച് സൂപ്പർവൈസറായി കിച്ചുവിന് ജോലി കൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
അവന് താൽപര്യമുണ്ടെങ്കിൽ അതും ശരിയാക്കി കൊടുക്കാൻ പറ്റും. അതിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. പിന്നെ അവന്റെ ഗൂഗിൾ പേ നമ്പർ ഞാൻ പരസ്യമായി പോസ്റ്റ് ചെയ്തത് കിച്ചു പറഞ്ഞിട്ടല്ല. പലരും അവനെ സഹായിക്കാൻ താൽപര്യം പ്രകടപ്പിച്ച് എത്തിയിരുന്നു. പക്ഷെ ആ പണം എന്റെ അക്കൗണ്ടിലേക്ക് വാങ്ങാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കിച്ചുവിന് നേരിട്ട് അയച്ചോളാൻ പറഞ്ഞ് ഞാൻ ജിപേ നമ്പർ കൊടുത്തത്.

എന്നാൽ അത്തരത്തിൽ പണം സ്വീകരിക്കാൻ അവന് താൽപര്യമില്ലെന്ന് പറഞ്ഞതുകൊണ്ട് ഞാൻ അത് ഡിലീറ്റ് ചെയ്തു. സുധിയെ സ്നേഹിക്കുന്നവർ കൊടുത്ത പണം കൊണ്ട് സുഖിച്ച് ജീവിക്കുന്നവർ ഫിറോസും രേണുവുമാണ്. കുട്ടികൾക്ക് വേണ്ടി പിരിച്ച പണത്തിന്റെ നല്ലൊരു ശതമാനം ഫിറോസ് കൊണ്ടുപോയി. അതിനേക്കാൾ വലിയൊരു തുക രേണുവിന്റെ കയ്യിലുണ്ട്.
വളരെ ചെറിയ തുകകൾ മാത്രമാണ് രേണു കിച്ചുവിന് കൊടുക്കുന്നത്. സുധിയുടെ പേരിൽ പണം പിരിച്ചെടുത്തത് കിച്ചുവിന്റെ ഭാവിക്ക് കൂടി വേണ്ടിയാണ്. അത് അവന് അവകാശപ്പെട്ടതാണ്. അതിനാൽ ആ വീടിന്റെ വാടകയായി ഒരു തുക രേണു കിച്ചുവിന് കൊടുക്കണം. ഗ്ലൂട്ടാത്തിയോൺ കുത്തിവെക്കാനല്ല പഠന ചിലവ് വഹിക്കാനാണ് കിച്ചുവിന് പണം ആവശ്യം. ഗുണ്ടകളെ വെച്ച് രേണു കിച്ചുവിനെ ടാർഗെറ്റ് ചെയ്യുന്നു.
വരവ് എത്ര ചിലവ് എത്ര എന്നതിൽ കൃത്യമായൊരു കണക്ക് ഫിറോസ് ഇതുവരെ ആർക്കും കൊടുത്തിട്ടില്ല. വൃത്തികെട്ട ചാറ്റുകൾ രേണുവുമായി ഫിറോസ് നടത്തിയോയെന്നത് അറിയില്ല. വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ വീട് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് ഫിറോസ് പറഞ്ഞതെന്നും ഷെഫീന പറയുന്നു.


Click it and Unblock the Notifications

















