സംഭവബഹുലമായ 30 ദിവസങ്ങൾ, സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ, ജാസ്മിൻ കരച്ചിലായിരുന്നു; ​ഗബ്രി പറയുന്നു

യുവനടനും മുൻ ബി​ഗ് ബോസ് താരവുമായ​ ​​ഗബ്രി ജോസ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമാണ് താരം. ഒരിടവേളയ്ക്കുശേഷം അപകടത്തെ കുറിച്ചും പുതിയ വിശേഷങ്ങളും യുട്യൂബ് ചാനൽ വീഡിയോയിലൂടെ ​ഗബ്രി പങ്കിട്ടതാണ് ശ്ര​ദ്ധ നേടുന്നത്. അപകടത്തിനുശേഷം താൻ പുതിയൊരു മനുഷ്യനായി മാറിയെന്ന് ​​ഗബ്രി പറയുന്നു. ഞാൻ സുഖം പ്രാപിച്ച് വരുന്നു. കുറേ നാളായി വീട്ടിൽ തന്നെ ഇരിക്കുന്നു.

രശ്മികയ്ക്ക് കിട്ടിയത് ഒരു മാണിക്യത്തിനെ; വിജയിയുടെ ആ മുഖം ആർക്കും അറിയില്ല, ഞാനും അതിശയിച്ചുപോയി; സാമന്ത
രശ്മികയ്ക്ക് കിട്ടിയത് ഒരു മാണിക്യത്തിനെ; വിജയിയുടെ ആ മുഖം ആർക്കും അറിയില്ല, ഞാനും അതിശയിച്ചുപോയി; സാമന്ത

അങ്ങനെ ഇരുന്ന് ഇരുന്ന് ഭ്രാന്ത് പിടിച്ചു. ജനുവരി 26നാണ് എനിക്ക് അപകടം സംഭവിച്ചത്. സംഭവബഹുലമായ മുപ്പത് ദിവസങ്ങളാണ് കഴിഞ്ഞ് പോയത്. അപകടം എങ്ങനെ സംഭവിച്ചു എന്നതും അതിനുശേഷമുള്ള ആശുപത്രി വാസത്തെ കുറിച്ചും അനുഭവിച്ച വേദനകളെ കുറിച്ചും ഞാൻ ഒരു വീഡിയോ ചെയ്ത് ഇടുന്നതായിരിക്കും.

Gabri Jose accident

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസുകാരുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇപ്പോഴും രണ്ട് കയ്യും പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. പന്ത്രണ്ട് മണിക്ക് എഴുന്നേൽക്കും, ഫുഡ് കഴിക്കും ശേഷം നാല് സിനിമകളെങ്കിലും കാണും. പിന്നെ രാത്രി പന്ത്രണ്ട് മണിയോടെ ഉറങ്ങും ഇതാണ് എന്റെ കുറച്ച് നാളുകളായുള്ള ഡെയ്ലി റൊട്ടീൻ. ഹെൽത്തി ഫുഡ് കഴിച്ചും വർക്കൗട്ട് ചെയ്തും സെറ്റായി വരികയായിരുന്നു ഞാൻ.

അതിന് ഇടയിലാണ് അപകടം സംഭവിച്ചത്. മുടി മുറിച്ചത് അതിന്റെ ആവശ്യം വന്നതുകൊണ്ടാണ്. ആശുപത്രിയിൽ വെച്ചാണ് മുറിച്ചത്. ടേക്ക് കെയർ ചെയ്യാൻ ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു. പഴയ ​ഗബ്രിയെ ഇനി നിങ്ങൾക്ക് കാണാനാവില്ല. കാരണം പഴയ ​​ഗബ്രിയിലുണ്ടായിരുന്ന പല കാര്യങ്ങളും പുതിയ ​ഗബ്രിയിൽ ഉണ്ടാവില്ല.

നുണക്കഥകളിലൂടെ ടാക്‌സ് വെട്ടിക്കാം! ഇത്രയും പൈസ പോയിട്ടും അറിഞ്ഞില്ലേ? ദിയ കൃഷ്ണയെ വിമര്‍ശിച്ച് ഷഫീന
നുണക്കഥകളിലൂടെ ടാക്‌സ് വെട്ടിക്കാം! ഇത്രയും പൈസ പോയിട്ടും അറിഞ്ഞില്ലേ? ദിയ കൃഷ്ണയെ വിമര്‍ശിച്ച് ഷഫീന

കാഴ്ചപ്പാടും ചിന്തകളും മാറി. അപകടം പറ്റുന്നതിന് മുമ്പുള്ള എന്റെ പേഴ്സണാലിറ്റിയും ഇപ്പോഴുള്ള പേഴ്സണാലിറ്റിയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. മുമ്പ് ഞാൻ അഹ​ങ്കാരിയായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. ദൈവത്തോട് അടുത്തു. പ്രാർത്ഥനകൾ കൂടി. എനിക്കുള്ള സൗഭാ​ഗ്യങ്ങൾ ഓർത്ത് ഞാൻ നന്ദി പറഞ്ഞ് തുടങ്ങി.

അപകടം സംഭവിച്ച ആദ്യ നാളുകളിൽ സംസാരിക്കാൻ പോലും ഞാൻ ബുദ്ധിമുട്ടിയിരുന്നു. അത്രത്തോളം വേദനയായിരുന്നു. എനിക്ക് ആക്സിഡന്റായെന്ന് അറിഞ്ഞതും ജാസ്മിൻ കരഞ്ഞുകൊണ്ട് ഓടി വന്നു. ആ സമയത്ത് എനിക്ക് ബോധമുണ്ടായിരുന്നില്ലെന്നും ​ഗബ്രി പറയുന്നു. അപകടം പറ്റി ചികിത്സ‌യിലായിരുന്ന സമയത്തായിരുന്നു ​ഗബ്രിയുടെ പിറന്നാൾ. ഇത്തവണയും ഒരു കുറവും വരാതെ ജാസ്മിൻ അത് ആഘോമാക്കി.

Gabri Jose accident

തനിക്ക് ഒരു വാച്ചും പെർഫ്യൂമൊക്കെ ജാസ്മിൻ സമ്മാനിച്ചതായും ​ഗബ്രി പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇപ്പോഴും ഇരുവർക്കും ഇടയിലുള്ള വഴക്ക് ഭം​ഗിയായി നടക്കാറുണ്ടെന്നും ​ഗബ്രി പറയുന്നു. ജാസ്മിനുമായി ഇപ്പോൾ എനിക്ക് ഒരു പ്രശ്നങ്ങളുമില്ല. പഴയ വ്ലോ​ഗുകൾ ‍ഡിലീറ്റ് ചെയ്തത് ഇമെച്യൂരിറ്റി കാരണമാണ്. ശേഷം എല്ലാ വീഡിയോയും പബ്ലിക്ക് ആക്കിയപ്പോൾ പ്രൈവറ്റായി വെച്ചിരുന്ന വീഡിയോകളും അതിനൊപ്പം പബ്ലിക്കായിപോയി.

അത് എനിക്ക് പറ്റിയ അബദ്ധമാണ്. ജാസ്മിനുമായുള്ള പ്രശ്നം ഇടയ്ക്കിടെ ഉണ്ടാകുന്ന സഹജമായ വഴക്കാണ്. ബി​ഗ് ബോസിലായിരുന്നപ്പോഴും നിങ്ങൾ കണ്ടിട്ടുള്ളതല്ലേ?. ചട്ടീം കലവും ആകുമ്പോൾ തട്ടീം മുട്ടിയും ഇരിക്കും. ജാസ്മിന്റേത് എന്തൊരു വൃത്തികെട്ട സ്വഭാവമാണ്. ഒരു മനുഷ്യനെ ചൊറിയുന്നതിനും ഭ്രാന്ത് പിടിപ്പിക്കുന്നതിനും ഒരു പരിധിയില്ലേ?.

വർഷങ്ങളായി മക്കളോട് സംസാരിക്കാറില്ല, ആരുമായും സമ്പർക്കം പുലർത്തരുതെന്ന് സം​ഗീതയെ വിലക്കി; ജീവിതത്തിലും അഭിനയം!
വർഷങ്ങളായി മക്കളോട് സംസാരിക്കാറില്ല, ആരുമായും സമ്പർക്കം പുലർത്തരുതെന്ന് സം​ഗീതയെ വിലക്കി; ജീവിതത്തിലും അഭിനയം!

അവൾ ചൊറിയുമ്പോൾ ചിലപ്പോൾ എന്റെ കയ്യിൽ നിന്നും പോകും. അത്രയേയുള്ളു. ഞാൻ ആക്ച്വലി പാവമാണ് എന്നും ​ഗബ്രി പറയുന്നു. കൊല്ലം സ്വദേശിനിയായ ജാസ്മിൻ വർക്കിനും മറ്റുമായി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് ഇപ്പോൾ‌ താമസം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X