ഗണേശൻ വീണെന്ന് കേട്ടപ്പോൾ സീമ ജി നായർ ഉടനെ ചെയ്തത്, ഒരു കാലത്ത് ചക്കയും ഈച്ചയുമായിരുന്നു: ശാന്തിവിള

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ​ഗണേശ് കുമാറിനുണ്ടായത്. ഈ പരാജയത്തെക്കുറിച്ച് സംസാരിക്കവെ സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശമാണിപ്പോൾ ചർച്ചയാകുന്നത്. നടി സീമ ജി നായരെ വിമർശിച്ച് കൊണ്ടാണ് പരാമർശം. തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രശംസിച്ച് കൊണ്ട് സീമ ജി നായർ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് ശാന്തിവിള ദിനേശിന്റെ വിമർശനം.

നിനച്ചിരിക്കാതെ ​ഗണേശൻ തോറ്റു. നല്ല മന്ത്രി, നല്ല എംഎൽഎ, സാധാരണക്കാരുടെ സങ്കടം അറിയാൻ കഴിയുന്ന വലിയ മനസ്. പാലായിൽ കെഎം മാണി സർ വരുത്തിയ വികസനത്തേക്കാൾ, കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ള സർ നടത്തിയ വികസനത്തേക്കാൾ വലിയ വികസനങ്ങൾ ​ഗണേശൻ പത്തനാപുരത്ത് കൊണ്ട് വന്നു. എന്നിട്ടും പത്തനാപുരത്തുകാർ ​ഗണേശനെ തോൽ‌പ്പിച്ചു. ഗണേശൻ വീണെന്ന് കേൾക്കേണ്ട താമസം, കീരിക്കാടൻ ചത്തെന്ന് ഹെെദ്രോസ് വിളിച്ചത് പോലെ ഒരാൾ രം​ഗത്തെത്തി.

Ganesh Kumar  Seema G Nair

കുറേക്കാലം ​ഗണേശന്റെ എർത്തായിരുന്ന സീമ ജി നായർ. എർത്തുകളാകുമ്പോൾ എപ്പോൾ വേണമെങ്കിലും പിണങ്ങാം ശത്രുവാകാം. ഇലക്ഷൻ റിസൽട്ട് വന്നയുടനെ ഉമ്മൻചാണ്ടിയുടെ ഒരു വലിയ പടം വെച്ച്, അതിന് മുന്നിൽ നിന്ന് ഫോട്ടോയും ഫേസ്ബുക്കിൽ ഇട്ട കൂട്ടത്തിൽ ഒരു വാചകം കൂടി സീമ ജി നായർ എഴുതി. ഇന്നിടാൻ പറ്റിയ ഏറ്റവും നല്ല ചിത്രമാണത്രെ ഇത്. പലരോടും കാലം കണക്ക് ചോദിച്ച ദിവസമായിരുന്നത്രെ ഇന്നലെ. ഉമ്മൻചാണ്ടി കള്ളനാണെന്ന് കോൺ​ഗ്രസിൽ ഒരു സതീശൻ മാത്രമേ പ്രസം​ഗിച്ചിട്ടുള്ളൂ. വിഡി സതീശനാണത്.

പിണറായി ഒരിക്കൽ പോലും സതീശൻ പറഞ്ഞ വാക്കുകൾ ഉപയോ​ഗിച്ചിട്ടില്ല. ടെലിവിഷൻ ഫ്രറ്റേണിറ്റിയും ആത്മയും ​ഗണേശൻ രൂപീകരിച്ച രണ്ട് ടിവി സംഘടനകളാണ്. അയാളുടെ കെെപ്പിടിയിലായിരുന്നു രണ്ട് സംഘടനകളും. അടിയന്തര എക്സിക്യൂട്ടീവ് യോ​ഗം ചേരുമ്പോൾ ഇരിക്കാനുള്ള കസേരകളിൽ ഒരു കസേര അൽ‌പ്പം ഉയരം കൂടിയതാണ്.

ആ കസേരയിൽ വേറെ ആരും ഇരിക്കാതിരിക്കാൻ ബ്ലോക്ക് ചെയ്ത് ഇടവേള ബാബുവിനായി കസ്റ്റഡിയിൽ വെച്ച ആളാണ് സീമ ജി നായർ. അന്ന് ​ഗണേശന്റെ മനസാക്ഷിയായിരുന്നു അവർ. ​ഗണേശനില്ലെങ്കിൽ ഇടവേള ബാബു ഇരിക്കട്ടെ എന്ന് പറഞ്ഞ് പിടിച്ച് വെച്ചു. ഞങ്ങൾ ആ കസേര കാണുമ്പോഴാെക്കെ പൊട്ടിച്ചിരിക്കുമായിരുന്നു. ചക്കയും ഈച്ചയുമായിരുന്ന ​ഗണേശനും സീമയും എപ്പോഴോ പിണങ്ങിപ്പിരിഞ്ഞു. അതൊക്കെ അവരുടെ സ്വകാര്യ പ്രശ്നം. അടുത്ത അഞ്ച് വർഷം ​ഗണേശൻ എംഎൽഎ അല്ലെന്ന് വിചാരിച്ച് കോൺ​ഗ്രസുകാരിയാണ് ഞാനെന്ന് ഉറപ്പിക്കാനും ​ഗണേശനിട്ടൊരു കൊട്ട് കൊടുക്കാനും സീമ ജി നായർ കാണിച്ച വ്യ​ഗ്രത ഒരു നല്ല കലാകാരിക്ക് ചേർന്നതല്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

Read more about: ganesh kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X