അയാൾ ഉപേക്ഷിച്ച് പോയി, മനോജല്ല ​ഗം​ഗയുടെ അച്ഛൻ, തെരുവിലായിരുന്നു... ഭിക്ഷയെടുത്തു, കാവൽ നിന്നത് പട്ടികൾ!

സോഷ്യൽമീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ശ്രദ്ധിക്കപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ ​ഗം​ഗ മീനാക്ഷിയുടേത്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ സ്റ്റാന്റപ്പ് ചെയ്ത് വൈറലായ ​ഗം​ഗ കൊല്ലം സ്വദേശിനിയാണ്. ഒരു ലക്ഷത്തിൽ അ​ധികം ഫോളോവേഴ്സുള്ള ​ഗം​ഗ മീനാക്ഷി യുട്യൂബ് ചാനലുമായും ഇൻസ്റ്റ​ഗ്രാമിലൂടെയും സജീവാണ്. തന്റെ റീലുകൾക്ക് വരുന്ന നെ​ഗറ്റീവ് കമന്റുകൾക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്ന് റിയാക്ട് ചെയ്ത് തുടങ്ങിയതോടെയാണ് ​ഗം​ഗ വൈറലായി മാറിയത്.

എന്തുമാകാം... അച്ഛന്റേയും അമ്മയുടേയും ചിലവിലല്ലേ, സമ്പാദ്യം ആഢംബരത്തിന്; 21 വയസ് മുതൽ സമ്പാദിക്കുന്നു!
എന്തുമാകാം... അച്ഛന്റേയും അമ്മയുടേയും ചിലവിലല്ലേ, സമ്പാദ്യം ആഢംബരത്തിന്; 21 വയസ് മുതൽ സമ്പാദിക്കുന്നു!

സോഷ്യൽമീഡിയയിൽ അറിയപ്പെടും മുമ്പ് തനിക്കും കുടുംബത്തിനും അധികം ആർക്കും അറിയാത്ത ദുരിതം നിറഞ്ഞ ഒരു ജീവിതമുണ്ടായിരുന്നുവെന്ന് പറയുകയാണിപ്പോൾ ​ഗം​ഗ മീനാക്ഷിയും അമ്മ രാജലക്ഷ്മിയും. ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ​ഗം​ഗയുടേയും അമ്മയുടേയും അച്ഛൻ മനോജിന്റെയും തുറന്ന് പറച്ചിൽ.

Ganga Meenakshi

മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളമായി തെരുവിൽ കഴിഞ്ഞ രാജലക്ഷ്മിയെ മനോജ് ജീവിത പങ്കാളിയായി സ്വീകരിച്ചതോടെയാണ് കഥയാകെ മാറി മറിഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെ അല്ല. അതിനും മുമ്പ് തന്നെ എന്‍റെ ജീവിതം മാറിയിരുന്നു ​ഗം​ഗയുടെ അമ്മ രാജലക്ഷ്മി പറഞ്ഞ് തുടങ്ങി... ഗംഗ ഉള്‍പ്പടെയുള്ള എന്റെ മൂന്ന് മക്കളുടെയും അച്ഛനല്ല ഇത്. മനോജ് വേറെ വിവാഹം കഴിക്കാതെ ഞങ്ങളെ ഏറ്റെടുത്ത വ്യക്തിയാണ്. അന്നേ ഞങ്ങളുടെ ജീവിതം കുറേ മാറി.

ഒത്തിരി ഒത്തിരി അനുഭവിച്ചിട്ടുണ്ട്. പുള്ളിയാണ് അന്ന് ഞങ്ങളെ സഹായിച്ചത്. ലോകത്ത് ആരെങ്കിലും അങ്ങനെ ചെയ്യുമോ?. വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. എനിക്കൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ഗംഗയാണ്. ജന്മം കൊണ്ട് അച്ഛനല്ലെങ്കിലും സ്നേഹം കൊണ്ട് അവരുടെ അച്ഛനെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണ് മനോജ്.

ഭാര്യയെ ചീത്ത പറഞ്ഞ് കാമുകി, പിന്നാലെ രവി മോഹനുമായി തെറ്റിപ്പിരിഞ്ഞു; കാല് പിടിച്ചിട്ടും നടൻ കേട്ടില്ല?
ഭാര്യയെ ചീത്ത പറഞ്ഞ് കാമുകി, പിന്നാലെ രവി മോഹനുമായി തെറ്റിപ്പിരിഞ്ഞു; കാല് പിടിച്ചിട്ടും നടൻ കേട്ടില്ല?

ഗംഗ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പുള്ളിയെ കാണുന്നത്. കുറേനാള്‍ കഴിഞ്ഞാണ് ഞങ്ങളെ അദ്ദേഹം ഏറ്റെടുക്കുന്നത് എന്ന് രാജലക്ഷ്മി പറയുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരുന്ന സമയത്താണ് ദാ വരുന്നെന്ന് പറഞ്ഞ് എന്‍റെ ആദ്യ ഭര്‍ത്താവ് പോകുന്നത്. പിന്നെ അയാളെ കണ്ടിട്ടില്ല. പക്ഷെ ചാവണമെന്ന് എന്‍റെ മസില്‍ തോന്നിയിട്ടേ ഇല്ല. മക്കളെ വളര്‍ത്തണം, ജീവിതത്തില്‍ പിടിച്ച്‌ നില്‍ക്കണം എന്നായിരുന്നു മനസില്‍. അത് കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു.

പൊലീസുകാര്‍ വീണ്ടും ഒന്നിപ്പിച്ചു. പക്ഷെ വീണ്ടും തരികിട കാണിച്ച്‌ അയാള്‍ പോയി. അങ്ങനെ ഇനി ഈ ബന്ധം വേണ്ടെന്ന് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി എഴുതി കൊടുത്തു. മൂന്നാമത്തെ കുട്ടിയെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു അന്ന്. എന്‍റെ മക്കളേയും കൊണ്ട് കടത്തിണ്ണകളില്‍ കിടന്നിട്ടുണ്ട്.

Ganga Meenakshi

ആരും എന്നെ തിരിഞ്ഞ് നോക്കിയില്ല. കൂടെ കുറെ തെരുവ് പട്ടികളുണ്ടായിരുന്നു കൂട്ടിന്. അവരായിരുന്നു ഞങ്ങളുടെ കാവൽ. അതുകൊണ്ട് അവര്‍ക്ക് ഇപ്പോഴും ഞാൻ ആഹാരം കൊടുക്കും. അവരെ കയ്യൊഴിയാന്‍ എനിക്ക് തോന്നിയിട്ടില്ല. അവര്‍ക്ക് ആഹാരം കൊടുക്കുന്നത് കൊണ്ട് പലരും എന്നെ വഴക്ക് പറയാറുണ്ട്.

ആപത്ത് സമയത്ത് എന്നെയും ഗംഗയേയും ആ പട്ടികളാണ് സംരക്ഷിച്ചത്. ഒത്തിരി അനുഭവിച്ചിട്ടുണ്ട്. ഭിഷയെടുത്ത് നടന്നു. അത് പറയുന്നതില്‍ ഒരു നാണക്കേടും എനിക്കില്ല. അതും ചിരിച്ചും കൊണ്ട് നേരിട്ടു. എന്നെ പോലെ അനുഭവിച്ച എത്രയോ പേരുണ്ടാകും. എത്രയോ നല്ല രണ്ടാനച്ഛന്മാര്‍ ഉണ്ടാകും. അതൊന്നും ആരും അറിയുന്നില്ലെന്നും രാജലക്ഷ്മി പറയുന്നു.

അന്ന് പ്രിയങ്ക ഇതുപോലെയായിരുന്നു; വിജയിയെ കുറിച്ച് ആരാധകരുടെ ചോദ്യം; നാണത്താൽ പൂത്തുലഞ്ഞ് തൃഷയുടെ മറുപടി!
അന്ന് പ്രിയങ്ക ഇതുപോലെയായിരുന്നു; വിജയിയെ കുറിച്ച് ആരാധകരുടെ ചോദ്യം; നാണത്താൽ പൂത്തുലഞ്ഞ് തൃഷയുടെ മറുപടി!

ഹൃദയം പൊട്ടി കണ്ണ് നിറച്ചുകൊണ്ടുള്ള അമ്മയുടെ സംസാരം കേട്ട് ഇതെല്ലാം ഒരു സിനിമ പോലെ താൻ ഓര്‍ത്ത് വെച്ചിട്ടുണ്ടെന്നാണ് ഗംഗ പറഞ്ഞത്. അവിടെ നിന്നും ഇതുവരെ എത്തിയില്ലേ. ഇനി ഒരു വീട് വെയ്ക്കണമെന്നതാണ് ആഗ്രഹമെന്നും ഗംഗ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X