ഞാന്‍ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട്, വ്യാജവാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് ദീപ്തി എെപിഎസ്!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ പരസ്പരത്തിലെ ദീപ്തി ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരസ്പരം എന്ന പരമ്പരയിലെ നായികയായാണ് ഗായത്രി അരുണ്‍ എത്തുന്നത്. വിവേക് ഗോപനും ഗായത്രി അരുണുമാണ് പരമ്പരയിലെ പ്രധാന താരങ്ങള്‍. സാധാരണക്കാരനായ സൂരജിന്റെ ജീവിതത്തിലേക്ക് ദീപ്തി എന്ന വിദ്യാസമ്പന്ന എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് പരമ്പരയുടെ ഇതിവൃത്തം.

സൂരജിന്റെയും ദീപ്തിയുടെയും ജീവിതത്തിലൂണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. ഐപിഎസ് ഉദ്യോഗസ്ഥയായെത്തിയ ഗായത്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഗായത്രിയായിരുന്നു. വ്യത്യസ്ത സംഭവങ്ങളുമായി പരമ്പര മുന്നേറുകയാണ്. അതിനിടയിലാണ് നായികയായ ഗായത്രി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ദീപ്തിക്കെന്ത് പറ്റി

ദീപ്തിക്കെന്ത് പറ്റി

ദീപ്തി ഐപിഎസിന് എന്ത് പറ്റിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. പരമ്പര കൃത്യമായി മുന്നേറുന്നതിനിടയിലാണ് നായികയെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങു തകര്‍ക്കുന്നത്. ചിത്രീകരണത്തിനായി ഫ്‌ളക്‌സ് ഉപയോഗിച്ചുവെന്ന തരത്തില്‍ നിരവധി ട്രോളുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ആത്മഹത്യ ചെയ്തിട്ടില്ലെന്ന് ഗായത്രി

ആത്മഹത്യ ചെയ്തിട്ടില്ലെന്ന് ഗായത്രി

തന്നെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അറിഞ്ഞതോടെയാണ് പ്രതികരണവുമായി ഗായത്രി രംഗത്തെത്തിയത്. പരമ്പരയുടെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ലൊക്കേഷനില്‍ വെച്ചാണ് താരം ഇത്തരത്തിലുള്ള പ്രചാരണത്തെക്കുറിച്ച് വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്തിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് ഗായത്രി വ്യക്തമാക്കിയത്.

വാട്‌സാപിലെ സന്ദേശം

വാട്‌സാപിലെ സന്ദേശം

ദീപ്തി ഐപിഎസ് അന്തരിച്ചുവെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ വാട്‌സാപിലൂടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്നറിയില്ല. ആരായാലും മാനസികമായി എന്തോ തകരാറുള്ള വ്യക്തിയായിരിക്കും. ഒരാളുടെ മരണത്തെക്കുറിച്ച് എന്തിനാണ് ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും താരം ചോദിക്കുന്നു.

സുഹൃത്തുക്കള്‍ വിളിച്ചിരുന്നു

സുഹൃത്തുക്കള്‍ വിളിച്ചിരുന്നു

ഒരു സുഹൃത്ത് വിളിച്ച് തനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തമാശയായാണ് എടുത്തത്. ഇപ്പോഴും ജീവിച്ചിരിക്കുന്നെണ്ടെന്നും താന്‍ മറുപടി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ ആള്‍ക്കാര്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോടും ഭര്‍ത്താവിനോടും ചോദിച്ച് തുടങ്ങി. ഇത് കൂടാതെ പരസ്പരത്തില്‍ ഒപ്പം അഭിനയിക്കുന്ന താരവും വിളിച്ചന്വേഷിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് തീരുമാനിച്ചതെന്നും ഗായത്രി പറയുന്നു.

തുടക്കത്തിലെ തമാശ മാറി

തുടക്കത്തിലെ തമാശ മാറി

തുടക്കത്തില്‍ ഈ ചോദ്യം തമാശയായാണ് അനുഭവപ്പെട്ടത്. തനിക്ക് വല്ലതും സംഭവിച്ചാല്‍ എത്ര പേര്‍ അന്വേഷിക്കുമെന്നൊക്കെ മനസ്സിലായെന്ന തരത്തില്‍ തമാശയായാണ് എടുത്തത്. എന്നാല്‍ പിന്നീട് അന്വേഷണം കൂടിയതോടെയാണ് സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് ചിന്തിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പലരെയും ഇതുപോലെ കൊന്നിട്ടുണ്ട്. അത്തരത്തിലൊരു ഇരയായി താന്നെന്നും ഗായത്രി പറയുന്നു.

ഗായത്രിയുടെ ലൈവ് കാണൂ

ഗായത്രി അരുണിന്‍റെ ഫേസ്ബുക്ക് ലൈവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X