twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയിലെ ഗ്രാഫിക്‌സ് പറ്റുമോ? പരസ്പരത്തില്‍ ഫ്‌ളക്‌സ് ഉപയോഗിച്ചോ? ദീപ്തി ഐപിഎസ് പറയുന്നത്?

    |

    പഠിപ്പുര വീട്ടിലെ പത്മാവതിയും മകന്‍ സൂരജും മരുമകള്‍ ദീപ്തിയുമൊക്കെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അഞ്ഞൂറിലേറെ നീണ്ടുനിന്ന എപ്പിസോഡുകള്‍ക്കിടയില്‍ അടുത്തിടെയായിരുന്നു ഈ സീരിയല്‍ അവസാനിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പരമ്പര അവസാനിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രമോ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇന്നുവരെ കാണാത്ത തരത്തിലുള്ള ക്ലൈമാക്്‌സായിരുന്നു പരമ്പരയുടേത്. ഇത്തരത്തിലൊരു ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്ക് ദഹിക്കുമോയെന്ന തരത്തിലുള്ള ആശങ്ക ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ഹിന്ദി പതിപ്പില്‍ ഇങ്ങനെയാണെന്നും അതുമായി മുന്നോട്ട് പോവുകയായിരുന്നു അണിയറപ്രവര്‍ത്തകരെന്നും നായകനായ വിവേക് ഗോപന്‍ വ്യക്തമാക്കിയിരുന്നു. സീരിയല്‍ വിരോധികളും പരമ്പരയുടെ ക്ലൈമാക്‌സ് കണ്ടിരുന്നുവെന്നുള്ളതാണ് രസകരമായ കാര്യം.

    പരസ്പരം സീരിയലുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. ഫ്‌ളക്‌സ് ഉപയോഗിച്ച് ചിത്രീകരിച്ചതും ക്യാപ്‌സൂള്‍ ബോംബ് വിവഉങ്ങിയതുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. ട്രോളുകള്‍ കാണുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്നും പരമ്പരയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇവര്‍ വഹിച്ചതെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ നായികയായ ഗായത്രിയും ഇത് ശരിവെക്കുകയാണ്. നെഗറ്റീവ് കമന്റുകള്‍ ലഭിക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും പലയിടത്തുനിന്നും പോസിറ്റീവായ സമീപനമായിരുന്നുവെന്നും താരം പറയുന്നു.

    Gayathri

    ചില കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് താരം പറയുന്നു. ഫ്‌ളക്‌സ് ഉപയോഗിച്ചാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന തരത്തില്‍ സീരിയലിനെതിരെ രൂക്ഷവിമര്‍നവും പരിഹാസവും ഉയര്‍ന്നുവന്നിരുന്നു. സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയാത്തവാണ് ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് പറയുന്നതെന്ന് താരം പറയുന്നു. താന്‍ തിരക്കഥയെഴുതി അഭിനയിക്കുന്നുവെന്ന തരത്തിലാണ് ചില ട്രോളുകള്‍. ഗ്രാഫിക്‌സ് എങ്ങനെ ഉപയോഗിക്കുന്നുവെന്നറിയാത്തവരാണ് ഇങ്ങനെ പറയുന്നത്. ബാഹുബലിയിലെപ്പോലെയുള്ള ഗ്രീന്‍മാറ്റ് സീരിയലില്‍ ചെയ്യാനാവില്ലെന്നും അതിന്റേതായ ലിമിറ്റേഷന്‍സുണ്ടെന്നും ഗായത്രി അരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Gayathri Arun talking about her experience in Parasparam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X