വിവാഹത്തിന് മുൻപേ ഞങ്ങൾ ഇഷ്ടത്തിലായിരുന്നു! അരുണിനെ ചെറുപ്പത്തിലേ അറിയാമെന്നും നടി ഗായത്രി അരുൺ
പരസ്പരം സീരിയലിലെ ഐപിഎസു കാരിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ഗായത്രി അരുണ്‍. ആദ്യ സീരിയലില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ഗായത്രിയെ തേടി കൈനിറയെ അവസരങ്ങളെത്തി. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് കൂടി എത്താന്‍ സാധിച്ചതോടെ നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു.
തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവായ അരുണിനെ കുറിച്ചൊക്കെ നടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ലോക്ഡൗണില്‍ പഴയ അഭിമുഖങ്ങള്‍ പൊങ്ങി വന്നതിനൊപ്പം ഗായത്രിയുടെ ഒരു വീഡിയോയും എത്തിയിരുന്നു. കേരള കൗമുദിയിലെ ഡേ വിത് സ്റ്റാര്‍ എന്ന പരിപാടിയില്‍ തന്റെ കരിയറിനെ കുറിച്ച് ഗായത്രി പറഞ്ഞ പഴയൊരു വീഡിയോ വൈറലാവുകയാണ്.

തനിക്ക് അഭിനയിക്കാന്‍ ആഗ്രഹം തോന്നിയത് കുഞ്ചാക്കോ ബോബനെ കണ്ടതിന് ശേഷമായിരുന്നു എന്ന് കൂടി അഭിമുഖത്തില്‍ ഗായത്രി വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും കുക്കു പരമേശ്വരനും ആനുവല്‍ ഡേയ്ക്ക് അതിഥികളായി എത്തിയിരുന്നു. ടീച്ചര്‍മാര്‍ അടക്കം എല്ലാവരും അവരുടെ ഓട്ടോഗ്രാഫിനായി വെയ്റ്റ് ചെയ്യുകയായിരുന്നു. അന്ന് തുടങ്ങിയതാണ് എനിക്കൊരു നടി ആവണം എന്ന് ആഗ്രഹം. ചാക്കോച്ചനെ കണ്ട ശേഷമാണ് സത്യം പറഞ്ഞാല്‍ എനിക്ക് നടി ആവണമെന്ന് തോന്നിയത്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു ശ്രമവും നടത്തിയിരുന്നില്ല ആ കാലത്ത്. അപ്പോഴാണ് സീനിയറായ ഒരു ചേച്ചി മോണോ ആക്ട് ചെയ്യുന്നത് കണ്ടത്.
Recommended Video

അങ്ങനെ ഒരു കലയുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. അടുത്തവര്‍ഷം ഞാന്‍ എന്റെതായ ഒരു കഥയുണ്ടാക്കി അവതരിപ്പിച്ചു. ഞാന്‍ ഇത് അവതരിപ്പിച്ചെന്നോ മത്സരത്തില്‍ പങ്കെടുത്തെന്നതിനെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും അറിയില്ലായിരുന്നു. സബ് ജില്ലയിലേക്ക് പോയപ്പോഴാണ് എനിക്ക് സമ്മാനം കിട്ടിയ കാര്യം വീട്ടില്‍ അറിഞ്ഞത്. അച്ഛന് ക്ലാസ്സ് കട്ട് ചെയ്തിട്ട് മോണോ ആക്ട് പരിപാടിക്ക് പോകുന്നതിനെക്കുറിച്ച് ഇഷ്ടമല്ലായിരുന്നു.

അപ്പോള്‍ അമ്മ പറഞ്ഞു, അവള്‍ ചെയ്യുന്നത് ഒന്ന് ഇരുന്നു കാണുവാന്‍. അങ്ങനെ അച്ഛന്‍ എന്റെ പരിപാടി കണ്ടു. എന്നിട്ടും അച്ഛന്‍ പകുതി കണ്ടു എഴുന്നേറ്റുപോയി. അമ്മ പോയി നോക്കുമ്പോള്‍ അച്ഛന്‍ കരയുന്നതായാണ് കണ്ടത്. ഇത് താന്‍ അറിഞ്ഞില്ലെന്നും മുമ്പുതന്നെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നു എന്നും അച്ഛന്‍ എന്നോട് പറഞ്ഞു. പിന്നീട് അച്ഛന്‍ ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു.


Click it and Unblock the Notifications











