»   » പരസ്പരത്തിലെ ദീപ്തി ഐപിഎസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണൂ

പരസ്പരത്തിലെ ദീപ്തി ഐപിഎസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് ഗായത്രി അരുണ്‍ ശ്രദ്ധിക്കപ്പെട്ടത്. സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കേന്ദ്ര നായികാ വേഷത്തിലെത്തുന്ന ഗായത്രി അടുത്തിടെ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

പാരച്യൂട്ട് ലാന്റിങ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടം നടന്ന കാര്യം ഗായത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. വീഡിയോയും കൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. കാണാം

ദീപ്തി എന്ന ഗായത്രി

പരസ്പരം എന്ന സീരിയലിലൂടെയാണ് ഗായത്രി അരുണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ദീപ്തി ഐപിഎസ് എന്ന നായിക കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിയ്ക്കുന്നത്.

സിനിമയിലേക്ക്

സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ സ്‌പെഷ്യല്‍ സിഐയുടെ സീനിയര്‍ ഓഫീസറുടെ വേഷമണ് അവതരിപ്പിക്കുന്നത്.

സാഹസികത സീരിയലില്‍

സീരിയലില്‍ സാഹസികതകള്‍ ഏറെ ചെയ്യുന്ന നായികയാണ് ദീപ്തി ഐപിഎസ്. സീരിയലില്‍ മാത്രമല്ല, ജീവിതത്തിലും സാഹസികത ഏറ്റെടുക്കാന്‍ ഗായത്രി തയ്യാറാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു

കാണൂ

ഗായത്രി അരുണ്‍ അപകടത്തില്‍ പെടുന്ന ആ വീഡിയോ കാണാം.

English summary
Gayathri Arun accident during paragliding

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam