ഗായത്രി- എസ്തര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
ഗായത്രി അരുണ്‍ എന്ന് പറഞ്ഞാല്‍ കുടുംബ പ്രേക്ഷകര്‍ അറിയാന്‍ സാധ്യത കുറവാണ്. കാരണം കുടുംബ പ്രേക്ഷകര്‍ക്ക് ദീപ്തിയെന്ന ഐപിഎസ് ഓഫീസറെയാണ് കൂടുതല്‍ പരിചയം. എന്നാല്‍
മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നതിന് മുമ്പ് ഗായത്രിയെ അറിയാന്‍ കുറിച്ച് ചില കാര്യങ്ങളുണ്ട്, കുട്ടിക്കാലം മുതല്‍ ഗായത്രിയ്ക്ക് അഭിനയത്തോടായിരുന്നു താലപര്യം. കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ സ്‌കൂളിലും കോളേജിലും ഒട്ടേറെ സ്‌റ്റേജ് പ്രോഗ്രാമുകളിലും ഗായത്രി ചെയ്തിട്ടുണ്ട്.
പഠനത്തിന് ശേഷം മാതൃഭൂമിയില്‍ ജോലി ചെയ്തുക്കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. അങ്ങനെ വിവാഹത്തിന് ശേഷമാണ് ദീപ്തി എന്ന ഗായത്രി അരുണ്‍ മിനി സ്‌ക്രീനിലെത്തുന്നത്. മഴവില്‍ മനോരമയിലെ ഇന്ദിര എന്ന പരമ്പരയിലായിരുന്നു തുടക്കം. പിന്നീടാണ് ഏഷ്യാനെറ്റിന്റെ പരസ്പരം സീരിയലില്‍ ദീപ്തി എന്ന കഥപാത്രവുമായി എത്തുന്നത്. അവിടെ നിന്ന് ഇങ്ങോട്ട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദീപ്തി ഐപിഎസ് ഓഫീസറായി തുടരുകയാണ്.
ഗായത്രിയുടെ വനിത മാഗസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടാണിത്. ഗായത്രയിക്കൊപ്പം മലയാളികളുടെ കൊച്ചു സുന്ദരി എസ്താര്‍ അനിലും ഉണ്ട്. ഡിസംബര്‍ ലക്കത്തിലെ വനിതയ്ക്ക് വേണ്ടിയുള്ള ഗായത്രിയുടെയും എസ്താറിന്റെയും കിടിലന്‍ ഫോട്ടോ ഷൂട്ട് കാണാം.

ഗായത്രി- എസ്തര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
ഡിസംബര്‍ ലക്കത്തിലെ വനിത മാഗസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടില്‍ ഗായത്രി അരുണും, എസ്തറും.

ഗായത്രി- എസ്തര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദീപ്തി എന്ന ഗായത്രി അരുണ്‍. മഴവില്‍ മനോരമയിലെ ഇന്ദിര എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ സ്‌ക്രീനിലെത്തി. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ദിര എന്ന പരമ്പരയുടെ മുഴുവന്‍ എപ്പിസോഡിലും ദീപ്തി ഉണ്ടായിരുന്നില്ല. അതിന് ശേഷം ഏഷ്യാനെറ്റിന്റെ പരസ്പരം എന്ന സീരിയലിലൂടെ വീണ്ടുമെത്തുകയായിരുന്നു.

ഗായത്രി- എസതാര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
മലയാളികളുടെ കൊച്ചു സുന്ദരി എസ്തര്‍, നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 2013ലെ ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യം എന്ന ചിത്രത്തില്‍ അനു ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെ ഗംഭീര അഭിനയം കാഴ്ച വച്ചു. പിന്നീട് ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പിലും അഭിനയിച്ചു.

ഗായത്രി- എസ്തര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
കുട്ടിക്കാലം മുതല്‍ അഭിനയത്തിനോട് ഗായത്രിയ്ക്ക് താലപര്യമായിരുന്നു. പിന്നീട് വിവാഹ അരുണുമായുള്ള വിവാഹശേഷമാണ് ഗായത്രി സ്‌ക്രീനില്‍ എത്തുന്നത്.

ഗായത്രി- എസ്തര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
എന്നെങ്കിലും പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന ഒരു താരമകാണമെന്നുണ്ടായിരുന്നു. നെഗറ്റീവ് റോളുകള്‍ ചെയ്യാനും താല്പര്യമില്ലായിരുന്നുവെന്നും ഗായത്രി നേരത്തെ പറഞ്ഞിട്ടുണ്ട്.
ഗായത്രി- എസ്തര്‍ അനില്‍, ഫോട്ടോ ഷൂട്ട് കാണൂ..
ഗായത്രിയും എസ്തര്‍ അനിലും, വീഡിയോ കാണൂ..


Click it and Unblock the Notifications











