»   » സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

Posted By: Rohini
Subscribe to Filmibeat Malayalam

ജ്മനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടി ഗായത്രി സുരേഷ് സീരിയലിലെ ഓവര്‍ ആക്ടിങിനെ കളിയാക്കുന്ന ഒരു വിഡിയോ മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചന്ദനമഴ എന്ന സീരിയലിനെ കളിയാക്കി കൊണ്ടായിരുന്നു വീഡിയോ.

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

ആ കളിയാക്കലിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഗായത്രി അരുണ്‍. ഇത് ന്യൂ ജനറേഷന്‍ കോമാളിത്തരമാണെന്ന് ഗായത്രി അരുണ്‍ പറയുന്നു.

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

അഭിനയം എന്ന ഒരേ പ്രൊഫഷനില്‍ നിന്നുകൊണ്ട് അതേ രംഗത്തുള്ള മറ്റുള്ളവരെ കളിയാക്കുന്നത് ന്യൂ ജനറേഷന്‍ കോമാളിത്തരമാണെന്ന് ഗായത്രി അരുണ്‍ പറഞ്ഞു.

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

സിനിമയില്‍ എന്ന പോലെ തന്നെ, സീരിയലിലും വളരെ ആത്മാര്‍ത്ഥമായി, കഷ്ടപ്പെട്ട് തന്നെയാണ് അഭിനയിക്കുന്നത്.

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

വീഡിയോയിലൂടെ കളിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, സീരിയലുകളില്‍ നല്ല സന്ദേശമില്ല എന്നായിരുന്നു ഗായത്രി സുരേഷിന്റെ മറുപടി. എന്നാല്‍ എത്ര സിനിമകള്‍ നല്ല സന്ദേശത്തോടെ എത്തുന്നുണ്ട് എന്ന് ഗായത്രി അരുണ്‍ ചോദിക്കുന്നു. സിനിമകളില്‍ എന്ന പോലെ തന്നെ, ചില സീരിയലുകളിലും നല്ല സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

സീരിയല്‍ ഇഷ്ടമില്ലാത്തവര്‍ ദയവ് ചെയ്ത് അത് ഉപേക്ഷിച്ചേക്കൂ. മറ്റുള്ളവര്‍ ചെയ്യട്ടേ. ഇത് ഞങ്ങളുടെ തൊഴിലാണ്- ഗായത്രി അരുണ്‍ പറഞ്ഞു.

സീരിയലിനെ കളിയാക്കിയ നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്; ഇത് ന്യൂജനറേഷന്‍ കോമാളിത്തരം

പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഗായത്രി അരുണ്‍ സിനിമയിലേക്ക് ചുവട് മാറുകയാണ്. സര്‍വ്വോപരി പാലക്കാരന്‍ എന്ന അനൂപ് മേനോന്‍ ചിത്രത്തില്‍ പൊലീസുകാരിയായിട്ട് തന്നെയാണ് ഗായത്രി എത്തുന്നത്.

English summary
Gayathri Arun, who is a familiar face with the Malayalam television audience for playing Deepthi IPS in the popular serial 'Parasparam', lashes out at Gayathri Suresh for mocking serial actresses. A couple of months back, Gayathri Suresh who made her acting debut with the movie ‘Jamna Pyari’ posted a video on the over acting of the serial actress, which went viral on the internet leading to controversies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam