'പരസ്പരത്തിൽ കുറേ സീനുകൾ ഇഷ്ടമില്ലാതെ ചെയ്തു, ക്ലെെമാക്സ് സ്വീകരിക്കില്ലെന്ന് പ്രൊഡ്യൂസറോട് പറഞ്ഞപ്പോൾ'

മിനി സ്ക്രീനും ബി​ഗ് സ്ക്രീനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ​ഗായത്രി അരുൺ സംസാരിച്ചു. അഭിനയിക്കുന്നതിലും ഷൂട്ട് ചെയ്യുന്നതിലും വ്യത്യാസമുണ്ട്. ഒരു സീരിയലിൽ ഒരു ദിവസം എടുക്കുന്നത് പത്ത് സീൻ ആണെങ്കിൽ ഒരു സിനിമയിൽ ദിവസം എടുക്കുന്നത് ഒന്നോ രണ്ടോ സീനുകൾ ആയിരിക്കും. സമയമെടുത്താണ് സിനിമ ചെയ്യുക. സീരിയൽ അങ്ങനെ അല്ല. പൊതുവെ എല്ലാവരും സീരിയലിനെ ട്രോളും. പക്ഷെ അതിനുള്ള സമയമേ അവിടെ ഉള്ളൂ.

ഓടി വന്ന് കെട്ടിപ്പിടിച്ച ഉമ്മ തന്നു. അവരുടെ കണ്ണൊക്കെ നിറഞ്ഞു

'ടിവിയിൽ നിന്ന് കിട്ടുന്ന സ്നേഹം വേറെ തന്നെയാണ്. ദിവസേന കണ്ട് അവരുടെ ആണെന്ന തോന്നലുണ്ട്. സിനിമയിൽ അങ്ങനെ കിട്ടണമെന്നില്ല. സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് ഒരു സ്ത്രീ അവരുടെ കുടുംബ പ്രശ്നത്തെക്കുറിച്ച് ഒരു പരാതി കൊണ്ട് തന്നു. പ്രോ​ഗ്രാമിന് പോയപ്പോൾ ഒരു അമ്മ എന്നോട് കരഞ്ഞ് സംസാരിച്ചു. എന്നോട് പറഞ്ഞാൽ അതിന് ഒരു പരിഹാരം ഉണ്ടാവുമെന്ന് കരുതിക്കാണും. പിന്നെ ഒരു കത്ത് കിട്ടി. പഠിത്തത്തിനിടെ കല്യാണം കഴിഞ്ഞ ആളായിരുന്നു'

'കല്യാണം കഴിഞ്ഞ ശേഷം തുടർന്ന് പഠിക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. സീരിയൽ കണ്ട ശേഷം പഠിക്കാൻ വിടുന്നു, നന്ദിയൊക്കെ പറഞ്ഞ് ഒരു കത്ത് വന്നു. അങ്ങനെ ഓർക്കാൻ പറ്റുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു അമ്മ മീൻ വിൽക്കുന്നതിനെ ഓടി വന്ന് കെട്ടിപ്പിടിച്ച ഉമ്മ തന്നു. അവരുടെ കണ്ണൊക്കെ നിറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം കിട്ടി'

അങ്ങനെ ഒരു ക്ലൈമാക്സ് ആണ് എടുക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഷോക്ക് ആയി

'സീരിയലിൽ ഹാപ്പി എൻഡിം​ഗ് ആയിരുന്നു പ്രതീക്ഷിച്ചത്. ഹിന്ദി സീരിയലിൽ ഇങ്ങനെയാണ് ക്ലൈമാക്സ് എന്ന് നമുക്ക് അറിയാമായിരുന്നു. അത് ഫോളോ ചെയ്യില്ല, മലയാളി പ്രേക്ഷകർക്ക് അത് ഡൈജസ്റ്റ് ആവില്ല'

'പ്രൊഡക്ഷൻ സൈഡിൽ നിന്ന് അങ്ങനെ ഒരു ക്ലൈമാക്സിലേക്ക് എത്തില്ലെന്നാണ് കരുതിയത്. പക്ഷെ അങ്ങനെ ഒരു ക്ലൈമാക്സ് ആണ് എടുക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഷോക്ക് ആയി. ഞങ്ങൾ അത് ഡിസ്കസ് ചെയ്തിരുന്നു. പ്രൊഡ്യൂസറോട് സംസാരിച്ചിരുന്നു. ശരിയാവില്ല എന്ന്'

 ചില സീനുകൾ ചെയ്യുമ്പോൾ അത് വേണ്ടെന്ന് തോന്നിയിട്ടുണ്ട്

'പക്ഷെ അവർക്ക് അത് തന്നെ വേണമെന്നായിരുന്നു. ക്ലെെമാക്സ് അങ്ങനെ അല്ലായിരുന്നെങ്കിൽ സെക്കന്റ് പാർട്ട് ആലോചിക്കാമായിരുന്നു.
ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ സീനുകളിൽ മടുപ്പ് തോന്നിയിട്ടില്ല. ചില സീനുകൾ ചെയ്യുമ്പോൾ അത് വേണ്ടെന്ന് തോന്നിയിട്ടുണ്ട്. കുറേ സീനുകൾ ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട്. പക്ഷെ നമ്മൾ അത് ചെയ്യാൻ കമ്മിറ്റഡ് ആയിരുന്നു'

സമയമെടുത്താണ് സിനിമ ചെയ്യുക. സീരിയൽ അങ്ങനെ അല്ല

മിനി സ്ക്രീനും ബി​ഗ് സ്ക്രീനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ​ഗായത്രി അരുൺ സംസാരിച്ചു. 'അഭിനയിക്കുന്നതിലും ഷൂട്ട് ചെയ്യുന്നതിലും വ്യത്യാസമുണ്ട്. ഒരു സീരിയലിൽ ഒരു ദിവസം എടുക്കുന്നത് പത്ത് സീൻ ആണെങ്കിൽ ഒരു സിനിമയിൽ ദിവസം എടുക്കുന്നത് ഒന്നോ രണ്ടോ സീനുകൾ ആയിരിക്കും. സമയമെടുത്താണ് സിനിമ ചെയ്യുക. സീരിയൽ അങ്ങനെ അല്ല. പൊതുവെ എല്ലാവരും സീരിയലിനെ ട്രോളും. പക്ഷെ അതിനുള്ള സമയമേ അവിടെ ഉള്ളൂ'

എന്റെ മനസ്സിൽ ഒരു വർഷം അല്ലെങ്കിൽ രണ്ട് വർഷം, അതിനപ്പുറത്തേക്ക് പോവില്ല എന്നായിരുന്നു

'അഞ്ച് വർഷം സീരിയൽ നീങ്ങുമെന്ന് കരുതിയില്ല. ഞാൻ മാതൃഭൂമിയിൽ നിന്ന് ലീവെടുത്ത് അഭിനയിക്കാൻ പോയതാണ്. എന്റെ മനസ്സിൽ ഒരു വർഷം അല്ലെങ്കിൽ രണ്ട് വർഷം, അതിനപ്പുറത്തേക്ക് പോവില്ല എന്നായിരുന്നു. ആദ്യത്തെ ഒരു വർഷം ലീവെടുത്ത് ചെയ്ത്. പിന്നീട് രണ്ട് വർഷം ലീവ് കിട്ടി. രണ്ട് വർഷത്തിന് ശേഷമാണ് രാജി വെക്കുന്നത്,' ​ഗായത്രി അരുൺ പറഞ്ഞു.

More from Filmibeat

Read more about: gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X