പരസ്പരത്തിലെ ദീപ്തി ഐപിഎസിനെ അവര്‍ രണ്ടുപേരും ചേര്‍ന്ന് ട്രോളുമായിരുന്നു! ഗായത്രി അരുണ്‍

By Midhun Raj

പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഗായത്രി അരുണ്‍. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത സീരിയലിന്റെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അഞ്ഞൂറിലേറെ എപ്പിസോഡുകള്‍ നീണ്ടുനിന്ന എപ്പിസോഡുകള്‍ക്കൊടുവില്‍ അടുത്തിടെയായിരുന്നു പരമ്പര അവസാനിച്ചത്. ഏറെക്കാലമായി കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട സീരിയല്‍ കൂടിയായിരുന്നു പരസ്പരം.

പരമ്പര അവസാനിച്ചതിന് പിന്നാലെ സിനിമയില്‍ സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ് ഗായത്രി അരുണുളളത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്ണില്‍ നായികമാരില്‍ ഒരാളായി നടിയും എത്തുന്നുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു.

അനൂപ് മേനോന്‍ നായകനായ

അനൂപ് മേനോന്‍ നായകനായ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ പോലീസുദ്യോഗസ്ഥയായിട്ടാണ് നടി അഭിനയിച്ചിരുന്നത്. പരസ്പരം സീരിയലിലും പോലീസുകാരിയുടെ വേഷത്തിലാണ് ഗായത്രി അരുണിനെ പ്രേക്ഷകര്‍ കണ്ടത്. മെഗാസ്റ്റാറിന്റെ വണ്ണിന് പുറമെ ജയസൂര്യയുടെ എറ്റവും പുതിയ ചിത്രത്തിലും നടി എത്തുന്നുണ്ട്.

ജയസൂര്യയുടെ ക്രിസ്മസ് റീലിസ്

ജയസൂര്യയുടെ ക്രിസ്മസ് റീലിസ് ചിത്രമായ തൃശ്ശൂര്‍ പൂരത്തിലാണ് നടി ഒരു ചെറിയ വേഷത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ വണ്ണിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് ഗായത്രി അരുണ്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. വണ്ണിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സിനിമയുടെ സംവിധായകനാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് നടി പറയുന്നു. ഈ വിവരം താനറിയുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയിലൂടെയാണ്.

ടെലിവിഷനിലെ പരിപാടികള്‍ കണ്ട്

ടെലിവിഷനിലെ പരിപാടികള്‍ കണ്ട് സന്തോഷ് സര്‍ ഗായത്രിയുടെ പേര് സജസ്റ്റ് ചെയ്യുകയായിരുന്നവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് തിരക്കഥാകൃത്ത് ബോബി സര്‍ എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചു. മിനിസ്‌ക്രീനിലെ നിങ്ങളുടെ പ്രോജക്റ്റുകള്‍ ശ്രദ്ധിക്കപ്പെടുകയും സിനിമകളില്‍ കൂടുതല്‍ അവസരങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നുവെന്നും നടി പറയുന്നു. കുടുംബത്തിന് വേണ്ടി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന സീന എന്ന സാധാരണക്കാരിയുടെ റോളിലാണ് ചിത്രത്തില്‍ എത്തുന്നത്.

ഈ സിനിമയില്‍

ഈ സിനിമയില്‍ നായികയില്ലെന്നും അതേസമയം ചിത്രത്തില്‍ പ്രാധാന്യമുളള സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറയുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസിന്റെ സഹോദരിയായിട്ടാണ് എത്തുന്നത്. വണ്ണില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.

വണ്ണിലൂടെ സമാനമായ അനുഭവമായിരിക്കും

എനിക്ക് മമ്മൂട്ടി സാറിന്റെ പൊളിറ്റിക്കല്‍ ഡ്രാമകളില്‍ ദ കിംഗ് എന്ന ചിത്രം ഇഷ്ടമാണ്. ഒരിടവേളയ്ക്ക് ശേഷം വണ്ണിലൂടെ സമാനമായ അനുഭവമായിരിക്കും അദ്ദേഹത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിക്കുക. വണ്ണില്‍ അദ്ദേഹത്തിനൊപ്പം എനിക്ക് കോമ്പിനേഷന്‍ സീനുകളുണ്ടെന്നും ഗായത്രി പറയുന്നു. അഭിനയിക്കുന്ന സമയത്ത് മമ്മൂട്ടി സര്‍ എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നപ്പോള്‍ സന്തോഷം തോന്നി. മിനിസ്‌ക്രീനിലേക്ക് വീണ്ടും എത്തുമോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അതില്‍ നിന്നും മനപൂര്‍വ്വം ഇടവേള എടുത്തിട്ടില്ല എന്ന് നടി പറയുന്നു.

സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍

സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചപ്പോഴാണ് ഞാന്‍ അതിലേക്ക് എത്തിയത്. സിനിമ ആയാലും സീരിയല്‍ ആയാലും ഒരു നല്ല പെര്‍ഫോമര്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. സിനിമകളില്‍ അഭിനയത്തിലെ മറ്റൊരു എക്‌സ്‌പോഷറും അനുഭവവുമാണ്. വണ്‍ ഷൂട്ടിംഗിനിടെ പരസ്പരത്തിലെ തന്റെ ദീപതി ഐപിഎസിനെ സലീംകുമാറും രമേഷ് പിഷാരടിയും ചേര്‍ന്ന് കളിയാക്കിയ സംഭവും ഗായത്രി അരുണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ഷൂട്ടിംഗിനിടെ ദീപ്തിക്കുറിച്ച് പറഞ്ഞ് അവര്‍ തന്നെ ട്രോളുമായിരുന്നു എന്ന് നടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X