സ്ലിം ബ്യൂട്ടിയായി പരസ്പരത്തിലെ ദീപ്തി! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

പരസ്പരം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുണ്‍. ജനപ്രിയ പരമ്പര നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ആറു വര്‍ഷത്തോളമാണ് പരസ്പരം സംപ്രേക്ഷണം ചെയ്തിരുന്നത്. തുടക്കം മുതല്‍ അവസാന വരെ മികച്ച സ്വീകാര്യതയോടെയാണ് പരമ്പര മുന്നേറിയത്. അഞ്ഞൂറിലേറെ എപ്പിസോഡുകള്‍ക്കൊടുവിലാണ് പരസ്പരം അവസാനിച്ചത്.

ഏറെക്കാലമായി കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട സീരിയല്‍ കൂടിയായിരുന്നു പരസ്പരം. പരസ്പരത്തിന് പിന്നാലെയാണ് ഗായത്രി സിനിമകളിിലും സജീവമായത്. അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സിനിമയില്‍ പ്രാധാന്യമുളള ഒരു വേഷത്തിലാണ് നടി എത്തുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഗായത്രി അരുണിന്റെതായി വന്ന പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചാല്‍ അഭിനയിക്കുന്നവരുടെ പ്രായം കുറയുമോ എന്നാണ് ഒരാള്‍ കുറിച്ചത്.

പ്രായം കുറഞ്ഞുവരികയാണല്ലോ

പ്രായം കുറഞ്ഞുവരികയാണല്ലോ എന്ന് മറ്റൊരാളും നടിയുടെ പുതിയ പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നു. മെഗാസ്റ്റാറിന്റെ വണ്ണിന് പുറമെ അര്‍ജുന്‍ അശോകന്‍ നായകാനാവുന്ന മെമ്പര്‍ രമേശന്‍ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ നായകനായ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തില്‍ പോലീസുദ്യോഗസ്ഥയായിട്ടാണ്

ചിത്രത്തില്‍ പോലീസുദ്യോഗസ്ഥയായിട്ടാണ് നടി അഭിനയിച്ചിരുന്നത്. പരസ്പരം സീരിയലിലും പോലീസുകാരിയുടെ വേഷത്തിലാണ് ഗായത്രി അരുണിനെ പ്രേക്ഷകര്‍ കണ്ടത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് താരം. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടെ ചാനല്‍ അവതാരകയായും ഇടയ്ക്ക് നടി എത്തിയിരുന്നു.

അടുത്തിടെ മമ്മൂട്ടിയുടെ വണിലേക്ക്

അടുത്തിടെ മമ്മൂട്ടിയുടെ വണിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ കണ്ട് സംവിധായകന്‍ സന്തോഷ് വിശ്വനാഥനാണ് തന്റെ പേര് സജസ്റ്റ് ചെയ്തതെന്നാണ് നടി പറഞ്ഞത്. തിരക്കഥാകൃത്ത് ബോബി സാറാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന് വേണ്ടി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന സീന എന്ന സാധാരണക്കാരിയുടെ റോളിലാണ് വണ്ണില്‍ എത്തുന്നതെന്നും നടി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X