ദീപ്തി ഐപിഎസിനെ നയിച്ചത് നിങ്ങള്‍! ഗായത്രിക്ക് നന്ദി പറയാനുള്ളത് ഇവരോട്! ആരോടാണെന്നറിയുമോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടൊരു ദിനമായിരുന്നു വെള്ളിയാഴ്ച. വര്‍ഷങ്ങളായി സംപ്രേഷണം ചെയ്ത് വരുന്ന പരമ്പരയായ പരസ്പരം അവസാനിക്കുന്നുവെന്നും അവസാന എപ്പിസോഡ് വെള്ളിയാഴ്ച സംപ്രേഷണം ചെയ്യുമെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉദ്വേഗഭരിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ആരാധകര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ ഏവരേയും കരയിപ്പിച്ചാണ് ദീപ്തിയും സൂരജും യാത്രയായത്. തീവ്രവാദികളെ നേരിടുന്നതിനിടയിലാണ് ഇരുവരും വീരമൃത്യു വരിച്ചത്. കുടുംബാംഗങ്ങളേയും സമൂഹത്തെയും രക്ഷിക്കുന്നതിനായി ഇവര്‍ നടത്തിയ ത്യാഗത്തെക്കുറിച്ച് പാടിപ്പുകഴ്ത്തുകയാണ് ആരാധകര്‍.

ചാനലില്‍ സീരിയല്‍ അവസാനിച്ചെങ്കിലും പ്രേക്ഷകര്‍ എന്നും ഈ പരസ്പര പൂരകങ്ങളായ ദമ്പതികളെ ഓര്‍ത്തിരിക്കും. എന്നും മരിക്കാത്ത കഥാപാത്രങ്ങളായി ഇരുവരും തുടരും. സൂരജിനെ അവതരിപ്പിച്ച വിവേക് ഗോപനും ദീപ്തിയായെത്തിയ ഗായത്രിയും ഫേസ്ബുക്ക് ലൈവിലെത്തി പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നും ആരാധകരുടെ പിന്തുണയില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പരസ്പരം അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ പാര്‍ട്ടി നടത്തുന്നുണ്ടെന്നും സിനിമാതിരക്കുകളിലായതിനാല്‍ തനിക്ക് പങ്കെടുക്കാനാവില്ലെന്നും വിവേക് വ്യക്തമാക്കിയിരുന്നു. ഈ സീരിയലിനേയും ദീപ്തിയേയും സൂരജിനേയും പത്മാവതിയേയുമൊക്കെ പോപ്പുലറാക്കിയതില്‍ സുപ്രധാന പങ്ക് വഹിച്ചൊരു വിഭാഗമുണ്ട്. ട്രോളര്‍മാരാണ് ഈ പരമ്പരയെ ഇത്രയും ജനപ്രിയമാക്കിയതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇവരോട് ഗായത്രിക്ക് അല്ല ദീപ്തി ഐപിഎസിന് പറയാനുള്ളതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

സൂരജും ദീപ്തിയും ഓര്‍മ്മയായി

സൂരജും ദീപ്തിയും ഓര്‍മ്മയായി

സൂരജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയെല്ലാം ബന്ദിയാക്കിയതിന് ശേഷം ദീപ്തി ഐപിഎസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു തീവ്രവാദികള്‍. താന്‍ വിളിക്കില്ലെന്ന് സൂരജ് പറഞ്ഞുവെങ്കിലും മക്കള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് കണ്ടപ്പോള്‍ അദ്ദേഹം ദീപ്തിയെ വിളിക്കുകയായിരുന്നു. ട്രാപ്പിലേക്കാണ് പോവുന്നതെന്നറിയാതെയാണ് ദീപ്തി എത്തിയത്. തുടര്‍ന്നുണ്ടായ സംഭവങ്ങളെല്ലാം പ്രേക്ഷകര്‍ കണ്ടതാണ്. അവര്‍ നല്‍കിയ ഗുളിക വിഴുങ്ങിയ സൂരജിന് മരണമല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല.

കണ്ണീരോടെ വിട

കണ്ണീരോടെ വിട

നാക്കിനടിയില്‍ ഗുളിക ഒളിപ്പിച്ചാണ് ദീപ്തി രക്ഷപ്പെട്ടത്. പക്ഷേ മരണത്തിലേക്ക് സൂരജേട്ടനെ ഒറ്റയ്ക്ക് വിടാന്‍ ദീപ്തി തയ്യാറായിരുന്നില്ല. മരണത്തിലും ഒരുമിച്ചായിരിക്കണം തങ്ങളെന്ന് ആഹ്വാനം ചെയ്ത് മരിക്കാനായി സുരക്ഷിത സ്ഥാനം നോക്കി ഓടുകയായിരുന്നു ഇരുവരും. ഒടുവില്‍ ഒരു പുഴയിലാണ് ഇവരെത്തിയത്. ബോട്ടില്‍ പുഴയുടെ മധ്യത്തിലെത്തി അവിടെ നിന്ന് സംസാരിച്ചതോടെയാണ് അത് സംഭവിച്ചത്. കണ്ണീര്‍ പരമ്പര ന്നെ വാക്കിനെ അന്വര്‍ത്ഥമാക്കുന്ന ക്ലൈമാക്‌സായിരുന്നു പരമ്പരയുടേത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

അവസാന എപ്പിസോഡ് തീരുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ ദീപ്തിക്കും സൂരജിനും ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി ജീവന്‍ ബലി കഴിപ്പിച്ച ഇവരുടെ സല്‍പ്രവര്‍ത്തിയെക്കുറിച്ചായിരുന്നു പലരും വാചാലരായത്. നിമിഷനേരം കൊണ്ടാണ് സംഭവം വൈറലായി മാറിയത്. എന്നാല്‍ ഇതിനിടയില്‍ രണ്ടാം ഭാഗവുമായി എത്തുമോയെന്നും ചിലര്‍ ചോദിച്ചിരുന്നു. മറ്റ് ചിലരാവട്ടെ ദീപ്തിയും സൂരജും ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെയിരിക്കുകയാണ്.

ട്രോളര്‍മാര്‍ സജീവമാക്കി

ട്രോളര്‍മാര്‍ സജീവമാക്കി

ട്രോളര്‍മാരും സജീവമായി രംഗത്തുണ്ടായിരുന്നു. നിരവധി ട്രോളുകളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയത്. നേരത്തെ പരമ്പരയുടെ വിദേശ ലൊക്കേഷനായി ഫ്‌ളക്‌സ് ഉപയോഗിച്ചപ്പോഴും ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ദീപ്തിയും സൂരജും ധീരരായി മരണത്തെ വരിച്ചപ്പോഴും ട്രോളര്‍മാര്‍ എത്തിയിരുന്നു. പരമ്പരയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളുമൊക്കെ ട്രോളുകളെക്കുറിച്ച് അറിഞ്ഞിരുന്നു.

നന്ദി പറഞ്ഞ് ഗായത്രി

നന്ദി പറഞ്ഞ് ഗായത്രി

മറ്റൊരു സീരിയലിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് തനിക്ക് നേടാന്‍ കഴിഞ്ഞതെന്നും ട്രോളര്‍മാരോടാണ് ഇക്കാര്യത്തില്‍ നന്ദി പറയാനുള്ളതെന്നുമായിരുന്നു ഗായത്രി പറഞ്ഞത്. തന്റെ ദിവസം തന്നെ സന്തോഷമാക്കി മാറ്റിയത് ഇവരാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചില രസകരമായ ട്രോളും ദീപ്തി പങ്കുവെച്ചിരുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതിനിടയില്‍ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

ഗായത്രി അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X