'പരസ്പരം' വീണ്ടും കാണാന്‍ എന്നെക്കാളും മകള്‍ക്കാണ് ആവേശമുളളത്! തുറന്നുപറഞ്ഞ് ഗായത്രി അരുണ്‍

By Prashant V R

പരസ്പരം സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഗായത്രി അരുണ്‍. പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സീരിയലുകളിലൊന്നായിരുന്നു പരസ്പരം. ആറു വര്‍ഷത്തോളമാണ് പരമ്പര എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. അഞ്ഞൂറിലേറെ എപ്പിസോഡുകള്‍ക്കൊടുവിലാണ് പരസ്പരം അവസാനിച്ചത്.

gayathri arun

ലോക് ഡൗണ്‍ കാലത്ത് പരസ്പരം വീണ്ടും പുനസംപ്രേക്ഷണം ആരംഭിച്ചിരുന്നു. സിനിമ സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് പഴയ പരിപാടികള്‍ ചാനലുകാര്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത്. പരസ്പരം വീണ്ടും ആരംഭിച്ചതിന്റെ സന്തോഷം ഗായത്രി അരുണ്‍ പങ്കുവെച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയോടാണ് നടി മനസുതുറന്നത്.

എന്നേക്കാളും കുടുംബത്തിനാണ് പരസ്പരം വീണ്ടും കാണാന്‍ ആകാംക്ഷയുളളതെന്ന് ഗായത്രി പറയുന്നു. ചില സമയങ്ങളില്‍ പഴയ എപ്പിസോഡുകള്‍ ഞാന്‍ ഓണ്‍ലൈനില്‍ റീപ്ലേ ചെയ്യാറുണ്ടായിരുന്നു. എന്റെ മകള്‍ക്ക് സീരിയല്‍ കാണുവാന്‍ ആവേശമാണ്. ഞാന്‍ പരസ്പരം ചെയ്യുമ്പോള്‍ അവള്‍ക്ക് വെറും 3 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഗായത്രി പറഞ്ഞു,

സീരിയലുകള്‍ കഴിയുമ്പോള്‍ താരങ്ങളെ പലരും മറക്കാറുളളത് പതിവാണ്. പക്ഷേ, എന്റെ കാര്യം വ്യത്യസ്തമാണ്. ആളുകള്‍ ഇപ്പോഴും എന്നെ ദീപ്തിയായി ഓര്‍ക്കുന്നു. ഞാന്‍ അതിനെ ഒരു അനുഗ്രഹമായി കാണുന്നു. ഒടുവില്‍ ഞാന്‍ ദീപ്തിയായി മാറുകയായിരുന്നു. യഥാര്‍ത്ഥ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ കുടുംബ പ്രേക്ഷകരില്‍ നിന്ന് വരെ വളരെയധികം സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചത്. എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് 'പരസ്പരം', ഗായത്രി അരുണ്‍ പറഞ്ഞു.

പരസ്പരത്തിന് പിന്നാലെയാണ് ഗായത്രി സിനിമകളിലും സജീവമായത്. അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന ചിത്രത്തില്‍ ഗായത്രിയും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Read more about: gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X