»   » റിസ്‌ക് എടുക്കാന്‍ തയാറുള്ള പുരുഷന്മാരുണ്ടോ??? നടി ഗായത്രി സുരേഷ് കാത്തിരിക്കുന്നു ഭാര്യയാകാന്‍!!!

റിസ്‌ക് എടുക്കാന്‍ തയാറുള്ള പുരുഷന്മാരുണ്ടോ??? നടി ഗായത്രി സുരേഷ് കാത്തിരിക്കുന്നു ഭാര്യയാകാന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗായത്രി സുരേഷ് തന്റെ സ്വതസിദ്ധമായ തൃശുര്‍ ഭാഷാ ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ നായികയാണ്. അടുത്തിടെ തിയറ്ററിലെത്തിയ ഒരു മെക്‌സിക്കന്‍ അപാരതയിലും ഗായത്രി നായികയായിരുന്നു.

ഗായത്രി സുരേഷും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം സീരിയലിലെ നായിക ഗായത്രി അരുണും ഒന്നിച്ചെത്തിയ ചാനല്‍ ഷോയിലെ ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകായണ്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലായിരുന്നു സംഭവം. 

റിമി ടോമി അവതാരികയായി എത്തിയ പരിപാടിയില്‍ സ്വയം പൊക്കിപ്പറയാനുള്ള ടാസ്‌കായിരുന്നു ഗായത്രിക്ക് ലഭിച്ചത്. വളരെ നന്നായി തന്നെ അക്കാര്യത്തില്‍ ഗായത്രി കഴിവ് തെളിയിച്ചു. താന്‍ വളരെ സുന്ദരിയാണ് നല്ല പെണ്ണാണെന്നൊക്കെ ഗായത്രി തന്റെ സ്വത സിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒന്നു തള്ളുമോ എന്ന് ചോദിച്ചു. ഇമ്മടെ ഗായത്രി അതി ഗംഭീരമായി തള്ളി മറിച്ചിട്ടു. എന്ന തലവാചകത്തോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ സ്മാര്‍ട് പിക് മീഡിയ എന്ന ഗ്രൂപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെഗ്മെന്റിനേക്കുറിച്ചോ ഇത് ഏത് സാഹചര്യത്തില്‍ ഉള്ളതാണെന്നോ വ്യക്തമാകുന്നതല്ല വീഡിയോ.

വിവാഹത്തേക്കുറിച്ച് റിമി ടോമി പറഞ്ഞപ്പോഴായിരുന്നു ഗായത്രി അക്കാര്യം പറഞ്ഞത്. റിസ്‌കെടുക്കാന്‍ തയാറുള്ള പുരുഷന്മാരുണ്ടെങ്കില്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞത്. ഗായത്രി തന്റെ ഈ മെയില്‍ വിലാസവും പറയുന്നുണ്ട് ഈ വിലാസത്തില്‍ മെയിലയക്കണമെന്നും എന്റെ വരനായിട്ട് ഞാന്‍ എന്നെന്നും കാത്തിരിക്കുമെന്നും ഗായത്രി പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

താന്‍ വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗാണ് എന്ന് ഗായത്രി പറയുന്നതിനിടെയാണ് എപ്പോഴും അണ്ടര്‍വെയര്‍ ഇടാറുണ്ടെന്ന് റിമിയുടെ പരാമര്‍ശം. അതേ, ഇടാറുണ്ട്. പെണ്ണായത് കൊണ്ട് അണ്ടര്‍വെയര്‍ മാത്രമല്ല പറ്റ് പലതും ഇടാറുണ്ടാന്നും ഗായത്രി സുരേഷ് പറഞ്ഞത് കൂട്ടച്ചിരിക്കിടയാക്കി. എന്നാല്‍ അണ്ടര്‍വെയര്‍ പരാമാര്‍ശത്തിനെതിരായ കമ്ന്റുകള്‍ ആ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിൽ വൈറലാകുന്ന വീഡിയോ കാണാം.

English summary
One part of the video from the television programme of Gayathri Suresh is viral in Facebook. She is talking about herself in the one minute video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X