എംബിബിഎസ് പഠിച്ചത് സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടിയോ? സംശയങ്ങള്‍ക്ക് മറുപടിയുമായി നടി ബിന്നി
കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയനായ നൂബിനും ഭാര്യയും നടിയുമായ ഡോ. ബിന്നിയും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയത്തിലായ ഇരുവരും വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിാവഹിതരാവുന്നത്. നൂബിന്‍ വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമാണെങ്കില്‍ ബിന്നിയും ഇപ്പോള്‍ ഇതേ മേഖലയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്.
പഠിച്ച് ഡോക്ടറായതിന് ശേഷമായിരുന്നു ബിന്നിയും നുബിനും തമ്മിലുള്ള വിവാഹം. ശേഷം ഭര്‍ത്താവിനൊപ്പം അഭിനയത്തില്‍ സജീവമാവുകയായിരുന്നു ബിന്നി. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് ബിന്നി ഡോക്ടറായതെന്ന് പലരും ചോദിക്കാറുണ്ട്.

അത്തരത്തില്‍ നീ എന്തിനാണ് എംബിബിഎസ് പഠിച്ചത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിന്നിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച രസകരമായൊരു വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. നടന്‍ ഇന്ദ്രന്‍സ് പറയുന്ന ഡയലോഗ് തമാശരൂപേണ നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. 'ഒരു രസം, എന്റെ പ്രായത്തിലുള്ളവര്‍ പഠിക്കുന്ന കഥകള്‍ കേട്ടു, അപ്പോള്‍ പഠിച്ചേക്കാമെന്ന് വിചാരിച്ചു' എന്നാണ് വീഡിയോയില്‍ ഇന്ദ്രന്‍സ് പറയുന്നത്.
എനിക്കും ഇത്രയേ പറയാനുള്ളു. ഇനി ഇമ്മാതിരി ചോദ്യവും ചോദിച്ചോണ്ട് വന്നേക്കല്ലേ... എന്നുമാണ് ബിന്നി എല്ലാവരുടെയും സംശയത്തിനുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇതിന് താഴെ സമാനമായ അനുഭവം പങ്കുവെച്ചും രസകരമായിട്ടുള്ള കമന്റുകളുമൊക്കെ ആയിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യം വെച്ച് എന്തിനാ എംബിബിഎസ് പഠിച്ചതെന്ന് ചോദിച്ചാല്‍ സീരിയലില്‍ അഭിനയിക്കാന്‍ എന്ന് പറയാം. എല്ലായിടത്തും ഇതു തന്നെയാണ്. നമ്മളോട് ഡിഗ്രി എന്തിനാ പഠിച്ചതെന്ന് ചോദിച്ചാല്‍ ഇതേ അഭിപ്രായം തന്നെയാണ്. എന്തായാലും പഠിച്ചതല്ലേ വിട്ട് കളയണ്ട... എന്നിങ്ങനെ നിരവധി കമന്റുകളാണ് ബിന്നിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ 'ഡോക്ടറാകണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് താനത് പഠിച്ചതെന്ന് അടുത്തിടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിന്നി സൂചിപ്പിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സിനായി തയ്യാറെടുത്തു. പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി.
അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ പഠിച്ചു. എന്നിട്ടാണ് നാട്ടിലെത്തിയത്. ചൈനയില്‍ പഠിച്ചിട്ട് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ടെസ്റ്റ് പാസാകണം. ആ ടെസ്റ്റ് ആദ്യ ശ്രമത്തില്‍ തന്നെ ജയിച്ചു. നാട്ടില്‍ എവിടെയെങ്കിലും ജോലിക്ക് കയറാമെന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് കൊവിഡ് വരുന്നത്.
അങ്ങനെ കുറേ കാലം വെറുതേ ഇരുന്നു. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം പ്രാക്ടീസ് ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ഒരുപാട് മരണങ്ങള്‍ കണ്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം അതാണെന്നുമാണ് ബിന്നി അഭിമുഖത്തില്‍ പറഞ്ഞത്.


Click it and Unblock the Notifications