എനിക്കൊപ്പം ചായ കുടിക്കാൻ മുപ്പതിനായിരം, മീറ്റ് ചെയ്യാൻ അവസരം ചോദിച്ച് യുകെയിൽ നിന്നൊക്കെ വിളിക്കും; ​​ഗൗരി

By Desk

സോഷ്യൽമീഡിയ സജീവമായി ഉപയോ​ഗിക്കുന്നവർക്ക് പരിചതമായ മുഖമാണ് ഗൗരി സിജി മാത്യൂസിന്റേത്. ന്യൂഡ്, സെമി ന്യൂഡ് ഫോട്ടോഷൂട്ടികളിലൂടെയും വീഡിയോകളിലൂടെയുമാണ് ​ഗൗരി സിജി ചർച്ചയായി മാറിയത്. നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് 18 പ്ലസ് പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാറുള്ള ​ഗൗരി സിജി നഴ്സ് ജോലി ഉപേക്ഷിച്ചാണ് ഫോട്ടോഷൂട്ടിലേക്ക് ഇറങ്ങിയത്. അ‍ഞ്ച് ലക്ഷത്തിന് അടുത്ത് ആളുകൾ ​ഗൗരിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ​ഗൗരി സിജി.

കുട്ടിക്കാലം മുതൽ മാറ്റി നിർത്തലുകൾ താൻ അനുഭവിക്കുന്നുണ്ടെന്നും സർജറിക്ക് വേണ്ടി ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ കൂടപ്പിറപ്പ് പോലും സഹായത്തിനുണ്ടായിരുന്നില്ലെന്നും ​ഗൗരി സിജി പറയുന്നു. അവൾ ഇങ്ങനത്തെ ജോലി അല്ലേ ചെയ്യുന്നതെന്ന് പറഞ്ഞ് വീട്ടുകാർ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. പൊതു സമൂഹത്തിൽ‌ നിന്ന് അങ്ങനൊരു അനുഭവം ഇല്ല. ചെറുപ്പത്തിൽ എന്നെ കാണാൻ ഭം​ഗിയില്ലായിരുന്നു. അന്ന് ഇത്ര കളറുമില്ലായിരുന്നു.

Gowri Siji Mathews

പക്ഷെ എന്റെ ചേച്ചി അന്ന് സുന്ദരിയായിരുന്നു. മാമാട്ടിക്കുട്ടിയമ്മ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. എന്നെ കാണാൻ കൊള്ളില്ലായിരുന്നു. പല്ല് പൊന്തിയിട്ടുണ്ടായിരുന്നു. അച്ഛന് പോലും സ്നേഹ കൂടുതൽ മൂത്ത മകളോടായിരുന്നു. അച്ഛനും അമ്മയ്ക്കും എന്റെ ചേച്ചിയോട് ആയിരുന്നു സ്നേഹ കൂടുതൽ. പക്ഷെ അതിൽ എനിക്ക് വിഷമം വലുതായി തോന്നിയിട്ടില്ല. കാരണം ചേച്ചി ഭം​ഗിയുള്ള ആളായിരുന്നു. ചെറുപ്പം മുതൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. പത്ത് പുത്തനുണ്ടെങ്കിൽ എല്ലാവർക്കും നമ്മളോട് ഇഷ്ടമാണ്. പൈസ ഇല്ലെങ്കിൽ പട്ടിയുടെ മുന്നിൽ പോലും നമുക്ക് വിലയുണ്ടാവില്ല.

പണമാണ് ആളുകൾക്ക് മുഖ്യം. എന്റെ ബാങ്ക് ബാലൻസ് ഇപ്പോഴും സീറോയാണ്. എന്റെ പേരിൽ ഒരു രണ്ട് സെന്റ് ഭൂമിപോലും ഇല്ല. എന്റെ പള്ളിയിൽ ഞാൻ പോകാറില്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. പക്ഷെ മറ്റ് പള്ളികളിലും അമ്പലങ്ങളിലും പോകാറുമുണ്ട്. അവിടെയൊന്നും എനിക്ക് വിലക്കില്ല. ബിക്കിനി ഇടുന്ന നീ അങ്ങോട്ട് വരരുതെന്നും ആരും എന്നോട് പറയാറില്ല. എല്ലാ മതങ്ങളിലും വിശ്വാസമുള്ളയാളാണ് ഞാൻ. ആര് നേർച്ച ചോദിച്ച് വന്നാലും അത് കൊടുക്കാറുണ്ട്.

മരിച്ചാൽ എന്നെ പൊതുശ്മശാനത്തിൽ അടക്കിയാൽ മതിയെന്ന് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്. പതിനായിരം രൂപ മുടക്കിയാലും അവിടെ അടക്കിയാൽ മതിയെന്നാണ് ഞാൻ പറയാറുള്ളത്. എന്റെ പള്ളിയുടെ സെമിത്തേരിയിൽ അടക്കരുതെന്നും ഞാൻ പറയാറുണ്ട്. എനിക്ക് താൽപര്യമില്ല അത്. ഞാൻ ബിക്കിനി ഇടുന്ന ആളാണല്ലോ. അതുകൊണ്ട് എന്നെ അവിടെ അടക്കിയിട്ട് അവർക്ക് ഒരു മോശം പേര് വരണ്ടല്ലോ. അടക്കിയിട്ട് വീണ്ടും കുഴിയിൽ നിന്ന് പൊക്കിയെടുക്കേണ്ട അവസ്ഥ വരണ്ടല്ലോ.

നടന്ന് പോകുമ്പോൾ വഴിയിൽ ഞാൻ വീണ് മരിച്ചാലും എന്റെ ശവസംസ്കാരത്തിനുള്ള പതിനായിരം രൂപയ്ക്കുള്ള ആഭരണങ്ങൾ എന്റെ ദേഹത്തുണ്ട്. അതിൽ ഏതെങ്കിലും വിറ്റാലും പതിനായിരത്തിൽ കൂടുതൽ രൂപ കിട്ടും. ബന്ധുക്കളൊന്നും എന്റെ ശവ സംസ്കാരത്തിന് വരണമെന്ന് ഞാൻ പറയില്ല. അവർ വരാൻ സാധ്യതയുണ്ട്. പക്ഷെ ആരും വരണമെന്ന് എനിക്കില്ല. സോഷ്യൽമീഡിയയിൽ കാണുന്ന ഞാൻ‌ അല്ല നേരിൽ കാണുമ്പോൾ. ആളുകളുടെ കമന്റല്ല നമ്മുടെ ജീവിതമെന്ന് പറയുന്നത്. ഒരാളുടെ വിശപ്പ് മാറ്റാനോ പണം ആവശ്യമുള്ളവന് ഒരു പത്ത് രൂപയെങ്കിലും കൊടുക്കാനോ എനിക്ക് പറ്റുന്നുണ്ടെങ്കിൽ ഞാൻ‌ തന്നെയാണ് നല്ലത്. ബിക്കിനിയുടെ പേരിൽ എന്നെ മോശം പറഞ്ഞാൽ ഞാൻ അത് ചെവികൊള്ളില്ലെന്ന് ​ഗൗരി പറയുന്നു.

Gowri Siji Mathews

രണ്ട് വർഷം മുമ്പ് എന്റെ യൂട്രസിൽ നാല് മുഴയുണ്ടായിരുന്നു. അന്ന് ഞാൻ ആശുപത്രിയിൽ ചികിത്സയിൽ കിടന്നപ്പോൾ ആരും എനിക്കൊപ്പം നിൽക്കാൻ വരാൻ തയ്യാറായില്ല. കാല് തളർന്ന് പോകുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. കാൽ മുട്ടിന് കുറേ നാളുകളായി വേദനയുണ്ടായിരുന്നു. മാത്രമല്ല നാല് മുഴകളിൽ‌ ഒന്ന് പൊട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇൻഫക്ഷനും വന്നു. കഴുത്തറ്റം വരെ എത്തിയിരുന്നു. പനി വന്നതൊന്നും കാര്യമാക്കിയിരുന്നില്ല.

കൂടിയപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായി. പക്ഷെ മാറാൻ വസ്ത്രമോ നയാ പൈസയോ ഉണ്ടായിരുന്നില്ല. കീ ഹോൾ സർജറിയായിരുന്നു. എന്നെ ആശുപത്രിയിൽ കൊണ്ടുവന്ന ഡ്രൈവറുടെ കയ്യിൽ സ്വർണ്ണം കൊടുത്ത് പണയം വെക്കാൻ ഏൽപ്പിച്ചു. ആശുപത്രിയിൽ അഡ്മിറ്റാകും മുമ്പ് വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും ഒപ്പം വരാൻ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ഞാൻ എറണാകുളത്തുള്ള ഒരു ചേച്ചിയെയാണ് എനിക്ക് സഹായമായി ഒപ്പം കൂട്ടിയത്.

മാതാപിതാക്കളും കൂടപ്പിറപ്പും ബന്ധുക്കളും ഉണ്ടായിട്ടും സർജറിക്ക് എനിക്ക് വേണ്ടി ഒപ്പിട്ടത് ഞാൻ സഹായിയായി വിളിച്ച ചേച്ചിയാണ്. ആപത്ത് ഘട്ടത്തിൽ മാതാപിതാക്കൾ മകൾക്കൊപ്പം നിന്നാൽ അവൾക്കുണ്ടാകുന്ന സന്തോഷം വലുതാണ്. പക്ഷെ എനിക്കൊപ്പം മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. എന്നെ എല്ലാവരും മാറ്റി നിർത്തിയിട്ടുള്ളതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ എല്ലാത്തിൽ നിന്നും അകലം പാലിച്ചാണ് നിൽക്കുന്നത്. ആരോടും എനിക്ക് സിംപതിയില്ല. പക്ഷെ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാറുണ്ടെന്നും ​ഗൗരി കൂട്ടിച്ചേർത്തു.

സെക്സ് വർക്കിന് വേണ്ടി ​ഗൗരി സിജി ദുബായിൽ എത്തുന്നുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചിലർ പണം തട്ടിയ വിഷയത്തെ കുറിച്ചും ​ഗൗരി പ്രതികരിച്ചു. സെക്സ് വർക്കിന് വേണ്ടി ഞാൻ ദുബായിൽ ചെന്നിട്ടുണ്ടെന്ന് ആരോ ഒരു മനുഷ്യനെ പറഞ്ഞ് പറ്റിച്ചു. അടുക്കളക്കാരി ജാനുവെന്ന എന്റെ കഥാപാത്രത്തിന്റെ ഫോട്ടോയായിരുന്നു അതിനുള്ള പരസ്യത്തിനായി അവർ ഉപയോ​ഗിച്ചിരുന്നത്. അങ്ങനെ അയാൾ അഞ്ച് ലക്ഷം രൂപ കൊണ്ട് കൊടുത്തു. പറ്റിക്കപ്പെട്ടുവെന്ന് പിന്നീട് പുള്ളി തന്നെയാണ് എന്നോട് മെസേജ് അയച്ച് പറഞ്ഞത്. അടുക്കളക്കാരി ജാനുവിനെ കിട്ടാൻ അയാൾ അഞ്ച് ലക്ഷം രൂപ കൊടുത്തു. നാല്, അ‍ഞ്ച് കൊല്ലം മുമ്പ് നടന്ന സംഭവമാണ്.

അഞ്ച് ലക്ഷം തരാം കൂടെ വരാമോയെന്ന് ചോ​ദിച്ചാൽ ഒരു കോഫി കുടിക്കാൻ ‍‌ഞാൻ വരാമെന്ന് പറയും. അല്ലെങ്കിൽ ആരുടെ എങ്കിലും വിവാ​ഹം നടത്തി കൊടുക്കാൻ പറയും. മറ്റൊരു പ്ലാറ്റ് ഫോമിലേക്കും ഞാൻ വരില്ല. റെസ്റ്റോറന്റിൽ പോയി എനിക്കൊപ്പം ചായ കുടിക്കാനുള്ള റേറ്റ് മുപ്പതിനായിരമാണ്. അത് ഞാൻ ആപ്പിൽ ഇട്ടിട്ടുണ്ട്. നാട്ടിൽ വന്ന് കഴിഞ്ഞാൽ മീറ്റ് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച് യുകെയിൽ നിന്നും കാനഡയിൽ നിന്നും ആളുകൾ വിളിക്കാറുണ്ട്. ആപ്പിൽ പോയി സബ്സ്ക്രിബ്ഷൻ എടുക്കാനാണ് അവരോട് ഞാൻ പറയാറുള്ളത്.

ഞാൻ വീഡിയോകളും ഫോട്ടോയും പോസ്റ്റ് ചെയ്യുമ്പോൾ തള്ള എന്നാണ് കമന്റ് വരാറുള്ളത്. പക്ഷെ എനിക്ക് മുപ്പത്തിയേഴ് വയസ് മാത്രമെയുള്ളു. മനസുകൊണ്ട് എനിക്ക് പതിനഞ്ച് വയസാണ്. ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തതിന് എന്നെ ആരും ഇതുവരെ തല്ലിയിട്ടില്ല. പ്രൈവറ്റ് പ്ലെയ്സ് കണ്ടെത്തിയാണ് ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്താറുള്ളതെന്നും ​ഗൗരി സിജി പറയുന്നു. നടൻ ദിലീപിന്റെ സവാരി എന്ന സിനിമയിൽ ​ഗൗരി അഭിനയിച്ചിട്ടുണ്ട്. അതിലെ കഥാപാത്രത്തിന്റെ ​ഗൗരി എന്ന പേര് സിജി എന്ന സ്വന്തം പേരിനൊപ്പം പിന്നീട് ചേർക്കുകയായിരുന്നു.

More from Filmibeat

Read more about: model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X