കല്യാണം കഴിഞ്ഞതും കുഞ്ഞിനെ ഒഴിവാക്കി? ചിത്രങ്ങള്‍ വരെ കാണാനില്ല! മറുപടിയുമായി ഗ്ലാമി ഗംഗ

കഴിഞ്ഞ ദിവസമായിരുന്നു ഗ്ലാമി ഗംഗ വിവാഹിതയായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഗംഗയും അപ്പുവും ഒന്നായത്. വിവാഹ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കിടുന്നുണ്ടായിരുന്നു ഇരുവരും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ഒന്നുമില്ലായ്മയില്‍ നിന്നും ഇവിടെ വരെ എത്തിയതില്‍ എല്ലാവരും ഗംഗയെ ഒരുപോലെ അഭിനന്ദിച്ചിരുന്നു. അത്രയേറെ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ആഗ്രഹിച്ചത് പോലെയൊരു ലൈഫേ ആയിരുന്നില്ല ഇതുവരെ. കുട്ടിക്കാലത്തെ ദുരനുഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ തുറന്നുപറഞ്ഞിരുന്നു. അച്ഛനും അമ്മയും ജീവിച്ചത് പോലെയായിരിക്കരുത് തന്റെ വിവാഹ ജീവിതം എന്ന കാര്യത്തില്‍ ഗംഗയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അറേഞ്ച്ഡ് മാര്യേജിനോട് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ലവ് മാര്യേജിലൂടെയായിരുന്നു ഗംഗ അപ്പുവിന്റെ ഭാര്യയായത്.

അപ്പു നേരത്തെ വിവാഹിതനാണെന്നും, ഒരു കുട്ടിയുണ്ടെന്നുമുള്ള വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. വിവാഹിതനായ ആളെ മാത്രമേ കിട്ടിയുള്ളോ ഗംഗയ്ക്ക് എന്നായിരുന്നു ചോദ്യങ്ങള്‍. അപ്പുവിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നായിരുന്നു ഗംഗ പറഞ്ഞത്. ആദ്യമേ തന്നെ അതേക്കുറിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞുപോയ കാര്യങ്ങളൊന്നും ഞങ്ങളെ ബാധിക്കുന്നേയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞതും അപ്പു കുഞ്ഞിനെ ഒഴിവാക്കിയെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. വ്‌ളോഗിലൂടെയായി ഈ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഇരുവരും.

Glamy Ganga latest chat
Photo Credit: Glamy Ganga / Instagram

കുഞ്ഞിന്റെ ഫോട്ടോ എന്തിനാണ് റിമൂവ് ചെയ്തതെന്നാണ് ചോദ്യങ്ങള്‍. അത് റുിമൂവ് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പല ആള്‍ക്കാരുടെയും തമ്പ് നെയില്‍ ആയിട്ട് കാണേണ്ടി വരുമായിരുന്നു. ഞാനാണ് പറഞ്ഞത് അപ്പൂ, കൊച്ചിന്റെ ഫോട്ടോസ് എല്ലാം മാറ്റിക്കോ, നമുക്കത് പുറത്ത് ഇടണ്ട. നമുക്ക് കാണാനുണ്ടല്ലോ, സോഷ്യല്‍മീഡിയ എന്താണെന്നറിയാത്ത കുഞ്ഞാണ്. ഈയൊരു പ്രായത്തില്‍ കുഞ്ഞിന്റെ ഫോട്ടോ ഇങ്ങനെ കാണാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നുമായിരുന്നു ഗംഗയും അപ്പുവും പറഞ്ഞത്. അത് നന്നായി നിങ്ങള്‍ ചെയ്തത് നല്ല കാര്യം. നമ്മുടെ മക്കള്‍ വളരുന്നത് എന്തിനാണ് നാട്ടുകാരെ കാണിക്കുന്നത്. ജീവിതം തുടങ്ങിയതേയുള്ളൂ, അതിനിടയിലെന്തിനാണ് ഇങ്ങനെ വിശദീകരണം എന്ന് വിമര്‍ശിച്ചവരുമുണ്ടായിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X