കല്യാണം കഴിഞ്ഞതോടെ ആളങ്ങ് മാറി! സ്വന്തം വീട്ടില്‍ താമസിക്കും! എല്ലാം നേരത്തെ തീരുമാനിച്ചു

വിവാഹ ജീവിതത്തിലെ വിശേഷങ്ങളാണ് ഗ്ലാമി ഗംഗ ഇപ്പോള്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. നീണ്ടകാലത്തെ സൗഹൃദത്തിന് ശേഷമായാണ് ഗ്ലാമിയും അപ്പുവും ഒന്നായത്. കല്യാണം തീരുമാനിച്ചത് മുതല്‍ എല്ലാ കാര്യങ്ങളും വ്‌ളോഗിലൂടെ കാണിക്കുന്നുണ്ടായിരുന്നു. നേരത്തെ വിവാഹിതനായിരുന്നെങ്കിലും ഡിവോഴ്‌സായതായിരുന്നു അപ്പു. ഒരു കുഞ്ഞുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ ഒന്നിച്ചാണ് ചെയ്യുന്നത്. വിവാഹത്തിന് മുന്നോടിയായി കുഞ്ഞിന്റെ ചിത്രങ്ങളെല്ലാം അപ്പു സോഷ്യല്‍മീഡിയയില്‍ നിന്നും റിമൂവ് ചെയ്തിരുന്നു. കല്യാണം കഴിഞ്ഞാല്‍ ആ കുഞ്ഞിന്റെ ഫോട്ടോ വരെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചേക്കാം. അങ്ങനെയൊരു സാഹചര്യം വേണ്ട. അതുകൊണ്ടാണ് ചിത്രങ്ങളെല്ലാം മാറ്റിയത് എന്നായിരുന്നു ഇരുവരും പറഞ്ഞത്.

എലിബത്ത് ഉദയന്‍ വീണ്ടും വിവാഹിതയായോ! ഇപ്പോഴത്തെ മാറ്റത്തിന് കാരണം! എല്ലാം പോസിറ്റീവ്‌
എലിബത്ത് ഉദയന്‍ വീണ്ടും വിവാഹിതയായോ! ഇപ്പോഴത്തെ മാറ്റത്തിന് കാരണം! എല്ലാം പോസിറ്റീവ്‌

വിവാഹം കഴിഞ്ഞ് അപ്പുവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ വളരെ മോശമായിരുന്നു കാര്യങ്ങള്‍. ബെഡ് ഷീറ്റ് പോലും വിരിച്ചിടാത്തൊരു റൂമിലേക്കായിരുന്നു ഗംഗ പോയത്. ഇതെന്താണ്, വിവാഹം കഴിഞ്ഞ് അവര്‍ വരുന്ന കാര്യം നേരത്തെ അറിയില്ലേ, എത്ര തിരക്കുള്ളവരാണെങ്കിലും ഒരു ബെഡ് ഷീറ്റ് വിരിച്ചിട്ടൂടായിരുന്നോ. ഭാര്യയേയും കൊണ്ട് വീട്ടിലേക്ക് വരുമ്പോള്‍ അവിടെ എല്ലാ കാര്യങ്ങളും ഓക്കെയാണെന്ന് അപ്പു ഉറപ്പിക്കേണ്ടതല്ലേ, തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉയര്‍ന്നത്. വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് തോന്നുന്നു എന്നുള്ള വിലയിരുത്തലുകളുമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെയാണ് ഗംഗ തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചത്.

Glamy Ganga reply to questions
Photo Credit: Glamy Ganga / Instagram

അപ്പുവിന് ചിക്കന്‍പോക്‌സായിരുന്നു. ഞാന്‍ വന്നിട്ട് റൂം സെറ്റാക്കാമെന്ന് പറഞ്ഞതാണെന്നായിരുന്നു ഗംഗയുടെ വിശദീകരണം. അതിലൊന്നും തൃപ്തരായിരുന്നില്ല ആരാധകര്‍. തുടക്കം മുതലേ തന്നെ ഗംഗയുടെ വീഡിയോ കാണുകയും, സപ്പോര്‍ട്ട് ചെയ്തവരുമെല്ലാം ആശങ്കയിലായിരുന്നു. ഗംഗയുടെ തീരുമാനം തെറ്റിപ്പോയോ എന്നായിരുന്നു ചോദ്യങ്ങള്‍. സ്‌നേഹത്തോടെ ചോദിക്കുന്ന ചോദ്യങ്ങളാണെങ്കിലും ഗംഗ അത് മനസിലാക്കാതെ ധാര്‍ഷ്ട്യത്തോടെയായിരുന്നു മറുപടി നല്‍കിയിരുന്നത്. നേരത്തെയുണ്ടായിരുന്ന എളിമയും, വിനയവുമൊക്കെ പോയോ എന്ന് സംശയിച്ചവരുമുണ്ടായിരുന്നു.

ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!
ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!

സ്വന്തമായുണ്ടാക്കിയ വീട്ടിലായിരിക്കുമോ, അതോ അപ്പുവിന്റെ വീട്ടിലായിരിക്കുമോ ഗംഗ ഇനി താമസിക്കുന്നതെന്നുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ വ്‌ളോഗിലൂടെയായി ആ ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇരുവരും. ഇനി നമ്മള്‍ ഇവിടെയാണോ എന്നായിരിക്കും ചോദ്യങ്ങള്‍. നിന്റെ ഉത്തരം നീ പറ, എന്റേത് ഞാന്‍ പറയാം. തീര്‍ച്ചയായിട്ടും ഇവിടെയാണ്. കാരണം എന്താണെന്ന് വെച്ചാല്‍ ഷൂട്ടിംഗൊക്കെ ഇവിടെയാണ്. സ്റ്റുഡിയോ ഒക്കെ ഇവിടെയേ ഉള്ളൂ. വീഡിയോസൊക്കെ ഷൂട്ട് ചെയ്യാന്‍ ഇവിടെയേ പറ്റത്തുള്ളൂ. അവര്‍ക്കറിയാം, ഞങ്ങള്‍ ഇവിടെയായിരിക്കുമെന്ന്. ഞാന്‍ ചായ ഇട്ട് കൊടുത്താലേ കുടിക്കൂ എന്നൊന്നുമില്ല അവിടെ.

കല്യാണം കഴിഞ്ഞതോടെ അപ്പുവിനെ പൊന്നാ എന്നായിരുന്നു ഗംഗ വിളിച്ചത്. നിനക്ക് അവനെ ചേട്ടാ എന്നൊക്കെ വിളിച്ചൂടേയെന്ന ചോദ്യങ്ങള്‍ വരുന്നുണ്ട്. ഇടയ്ക്ക് ഞാന്‍ ചേട്ടാ എന്നൊക്കെ വിളിക്കാറുണ്ട്. സ്‌നേഹം വല്ലാതെ കൂടുമ്പോള്‍. കല്യാണം കഴിഞ്ഞതോടെ ഞാന്‍ ആകെ കുലസ്ത്രീയായെന്നായിരുന്നു ഇവരൊക്കെ പറയുന്നത്. സിന്ദൂരമൊക്കെ ഇട്ട് ഇപ്പോഴേ കാണാന്‍ പറ്റുള്ളൂ എന്നായിരുന്നു ഗംഗ പറഞ്ഞത്. എന്താണെന്നറിയില്ല, ഇപ്പോള്‍ ഗംഗയുടെ സംസാരം ഭയങ്കര ആര്‍ടിഫിഷ്യലായെന്നായിരുന്നു കമന്റുകള്‍. ഉള്ളത് ഉള്ള പോലെ തന്നെയങ്ങ് പറഞ്ഞാല്‍ പോരേ എന്തിനാണ് കള്ളം പറഞ്ഞ് ആളുകളെ പറ്റിക്കുന്നത്. തുടക്കം മുതലേ വീട്ടിലൊരാളായി ഗംഗയെ പരിഗണിക്കുന്നവരുണ്ട്. അവരുടെ മനസിലെ ആശങ്കയാണ് അവര്‍ പറയുന്നത്. അതുപോലും മനസിലാക്കാതെയായിരുന്നു പ്രതികരിക്കുന്നതെന്നായിരുന്നു ആക്ഷേപം.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X