കുഞ്ഞിന് സ്നേഹം ​നിഷേധിച്ചു, തെറ്റ് ആവർത്തിക്കുന്നു; ട്രോമയ്ക്ക് കാരണം ചൈൽഡ് അബ്യൂസ്! അച്ഛൻ യോ​​ഗ്യനല്ല!

അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒരു വിവാഹം ഫാഷൻ-ബ്യൂട്ടി വ്ലോ​ഗറായ ​ഗ്ലാമി ​​ഗം​ഗയുടേതായിരുന്നു. സുഹൃത്തും വിവാഹമോചിതനുമായ അപ്പുവെന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് ​ഗം​ഗ വിവാഹം ചെയ്തത്. ഒരു പെൺകുഞ്ഞ് ആദ്യ വിവാഹത്തിൽ അപ്പുവിനുണ്ട്. അതിനാൽ തന്നെ ​ഗം​ഗയുമായ്ക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന വിമർശനം ആ കുഞ്ഞിന് സ്വന്തം അച്ഛനിൽ നിന്ന് കിട്ടേണ്ട സ്നേഹം ​ഗം​ഗ നിഷേധിക്കുന്നു എന്നതായിരുന്നു.

അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?; ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ!
അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?; ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ!

സ്വന്തം അച്ഛന്റെ സ്നേഹം ലഭിക്കാതെ വളർന്ന ​ഗം​ഗ മറ്റൊരു കുട്ടിയ്ക്കും അങ്ങനൊരു അവസ്ഥയുണ്ടാകാൻ കാരണക്കാരിയായത് ശരിയായില്ലെന്നും ചിലർ വിമർശിച്ചു. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ആ ചോദ്യത്തിന് മറുപടി നൽകുകയാണ് ​ഗം​ഗയും ഭർത്താവ് അപ്പുവും. അപ്പുവുമായി കംപയർ ചെയ്യാനുള്ള യോ​ഗ്യത പോലും തന്റെ അച്ഛനില്ലെന്ന് ​ഗം​ഗ പറയുന്നു.

Glamy Ganga husband

ഗം​ഗയുടെ ലൈഫിൽ നടന്നതും എന്റെ ലൈഫിൽ നടന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. നാളെ ഒരു സമയത്ത് എന്റെ മകൾക്കൊരു ആവശ്യം വന്നാൽ ഞാനും ​ഗം​ഗയും ഉറപ്പായും ഒപ്പം നിൽക്കും എന്നായിരുന്നു അപ്പുവിന്റെ മറുപടി. ശേഷം ​ഗം​ഗയും വിശദമായ മറുപടി വിമർശിച്ചവർക്ക് നൽകി. ആദ്യമെ ഞാൻ പറയുന്നു അപ്പുവിനേയും എന്റെ അച്ഛനേയും നിങ്ങൾ കംപയർ ചെയ്യരുത്. അപ്പുവുമായി കംപയർ ചെയ്യാനുള്ള യോ​ഗ്യത പോലും അച്ഛനില്ല.

അച്ഛനിൽ നിന്നും ഞാൻ അനുഭവിച്ചതിന്റെ പത്തോ പതിനഞ്ചോ ശതമാനം മാത്രമെ ഇതുവരെ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളു. എനിക്ക് ചൈൽഡ് ഹുഡ് ട്രോമയുണ്ടെന്ന് അപ്പുവിന് നന്നായി അറിയാം. ആ ട്രോമ മാതാപിതാക്കൾ വേർപിരിഞ്ഞതുകൊണ്ട് എനിക്കുണ്ടായതല്ല. കുട്ടിക്കാലത്ത് എനിക്കുണ്ടായ സെക്ഷ്വൽ ചൈൽഡ് അബ്യൂസ് കാരണം വന്നതാണ്.

പാച്ചുവിന് കൂട്ടിനൊരാള്‍ വരികയാണോ! പ്രഗ്നന്റാണോ! മറുപടിയുമായി ഡിംപിള്‍ റോസ്‌
പാച്ചുവിന് കൂട്ടിനൊരാള്‍ വരികയാണോ! പ്രഗ്നന്റാണോ! മറുപടിയുമായി ഡിംപിള്‍ റോസ്‌

രണ്ട് തവണയാണ് സെക്ഷ്വൽ ചൈൽഡ് അബ്യൂസ് എനിക്ക് ഉണ്ടായത്. ഇരുട്ടിൽ നിഴൽ കാണുന്നത് പോലും ബുദ്ധിമുട്ടാണ്. അപ്പു മുൻ ഭാര്യയോട് ​ഗാർഹിക പീഡനം നടത്തിയിട്ടില്ല. ചതിച്ചിട്ടില്ല. തെറിവിളിച്ചിട്ടില്ല. പക്ഷെ എന്റെ അച്ഛൻ അപ്പുവിന് നേരെ ഓപ്പോസിറ്റാണ്. അതിനാലാണ് ഇരുവരേയും കംപയർ ചെയ്യരുതെന്ന് ഞാൻ പറഞ്ഞത്.

കുഞ്ഞിനേയും അപ്പു ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. പിന്നെ കുഞ്ഞുങ്ങൾ പിറന്നശേഷം വിവാഹമോചിതരായ ആദ്യത്തെ ദമ്പതികളല്ല അപ്പുവും മുൻ ഭാര്യയും. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെങ്കിൽ നോ പറഞ്ഞ് അതിൽ നിന്നും ഇറങ്ങിപോരുന്നത് നല്ലതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അച്ഛൻ നോക്കാത്തതുകൊണ്ട് ഞങ്ങൾ ഒരുപാട് ദാരിദ്ര്യം അനുഭവിച്ചു. പലയിടത്തും നാണകെട്ട് നിന്നു.

Glamy Ganga husband

അപ്പുവിന്റെ കുഞ്ഞിന് കിട്ടേണ്ട സ്നേഹം ഞാൻ തട്ടിപറിച്ച് എടുത്തിട്ടില്ല. ആ കുഞ്ഞ് അപ്പുവിന് ഒപ്പമായിരുന്നുവെങ്കിൽ ഞങ്ങളുടെ കല്യാണം നീണ്ടുപോകുമായിരുന്നു. കാരണം ഞാൻ അപ്പുവിന്റെ ജീവിതത്തിലേക്ക് വരുന്നുവെന്നതിൽ ആ കുഞ്ഞും സന്തുഷ്ടയായിരിക്കണം. അങ്ങനൊരു സാഹചര്യം വരുന്നത് വരെ വിവാഹം നീണ്ടുപോകുമായിരുന്നു. കുഞ്ഞുണ്ടായിരുന്നുവെങ്കിൽ അപ്പു ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു എന്നുമായിരുന്നു ​ഗം​ഗയുടെ മറുപടി. ​

ഗം​ഗയും അപ്പുവും തിരുവനന്തപുരം സ്വ​ദേശികളാണ്. ഇരുവരും തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നു. അപ്പുവിന്റെ സ്വഭാവം ഇഷ്ടപ്പെട്ടതിനാൽ ​ഗം​ഗയും വീട്ടുകാരും അങ്ങോട്ട് ആലോചനയുമായി ചെല്ലുകയായിരുന്നു. ​ഗം​ഗയുടെ മോശം സമയത്ത് പോലും ആത്മാർത്ഥ സൗഹൃദത്തോടെ ഒപ്പം നിന്നയാളാണ് അപ്പു.

മാറിടത്തിൽ പാഡ് വെക്കണം അരക്കെട്ടിനോട് ആസക്തി! ജാൻവി നേരിടുന്നതിന് മുമ്പേ തപ്സി പന്നു വെളിപ്പെടുത്തിയത്
മാറിടത്തിൽ പാഡ് വെക്കണം അരക്കെട്ടിനോട് ആസക്തി! ജാൻവി നേരിടുന്നതിന് മുമ്പേ തപ്സി പന്നു വെളിപ്പെടുത്തിയത്

ആ സത്യസന്ധത തന്നെയാണ് ​ഗം​ഗയെ ആകർഷിച്ചതും. തന്റെ ഫെയിമോ പണമോ ഫോളോവേഴ്സിനെയോ കണ്ട് തനിക്കൊപ്പം കൂടിയതല്ല അപ്പുവെന്നും ​ഗം​ഗ നിരന്തരം പറയാറുണ്ട്. കുട്ടിക്കാലത്ത് തന്നെ ​ഗം​ഗയേയും അമ്മയേയും സഹോദരിയേയും അച്ഛൻ ഉപേക്ഷിച്ചു. പിന്നീട് ഇന്ന് കാണുന്നതെല്ലാം ​ഗം​ഗ അധ്വാനിച്ച് നേടിയെടുത്തതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X