അതേ... അവൻ വിവാഹമോചിതനാണ്, വിഷ്ണുവിന്റെ കുഞ്ഞിനെ ഞാൻ എന്നും ചേർത്ത് പിടിയ്ക്കും, ഇഷ്ടപ്പെട്ടതിന് പിന്നിൽ...!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ഗ്ലാമി ഗംഗ അടുത്തിടെയാണ് വിവാഹിതയാകാൻ പോവുകയാണെന്നും എൻഗേജ്മെന്റ് ഉടൻ ഉണ്ടാകുമെന്നും വെളിപ്പെടുത്തിയത്. സുഹൃത്തായ വിഷ്ണുവാണ് വരൻ. ഭാവി ജീവിത പങ്കാളിയുടെ മുഖം ഗംഗ വെളിപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് വിഷ്ണുവിന്റെ മുൻകാല ജീവിതവും തകർന്ന ദാമ്പത്യവുമായിരുന്നു.
രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കണോ എന്നതടക്കമുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും കൃത്യമായ മറുപടി പുതിയ വീഡിയോയിലൂടെ ഗംഗ നൽകിയിരിക്കുന്നു. പരസ്പരം മനസിലാക്കിയതുകൊണ്ടാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തതെന്നും തന്റെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വിവാഹത്തിന് പരിപൂർണ്ണ സമ്മതമാണെന്നും ഗംഗ പറയുന്നു.

ഞാൻ ഇത്രയും വലിയ സ്റ്റാറെണെന്ന് അറിഞ്ഞില്ല. അത് മനസിലാക്കിയത് വിഷ്ണുവിന്റെ ഫെയ്സ് റിവീലിങ് വീഡിയോ പങ്കിട്ട ശേഷമാണ്. വൈറലാകാൻ പ്രമോഷന്റെ ഒരു ആവശ്യവും ഞങ്ങൾക്ക് വന്നില്ല. ചില കാര്യങ്ങൾ ക്ലിയർ ചെയ്തുകൊണ്ട് തന്നെ വീഡിയോ തുടങ്ങുന്നു. ഞാൻ വിവാഹം കഴിക്കാൻ പോകുന്നയാൾ ഒരു ഹാർട്ട് ബ്രേക്കിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
അത് എന്തുമാകാം... ഡിവോഴ്സ്, ബ്രേക്കപ്പ് അങ്ങനെ എന്തുമാകാം. വൈഫും കുഞ്ഞുമുള്ള ആളേ വിവാഹം കഴിക്കുന്നത് ശരിയാണോ?. ഗംഗ അവരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയതാണോ എന്നിങ്ങനെ എല്ലാമുള്ള പലരുടേയും കമന്റുകൾ കണ്ടിരുന്നു. ആരുടേയും പേഴ്സണൽ ലൈഫ് വീഡിയോയിലൂടെ പറയാൻ ആഗ്രഹിക്കുന്നയാളല്ല ഞാൻ. വിഷ്ണുവിന്റെ ലൈഫിലെ ഡിറ്റക്ടീവും അല്ല.
ഞങ്ങൾ പരസ്പരം മനസിലാക്കിയതുകൊണ്ടാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. വിഷ്ണുവിനുണ്ടായ മുറിവിൽ ആസിഡ് കോരി ഒഴിക്കാനല്ല മരുന്നാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ അവന്റെ പാസ്റ്റ് ലൈഫ് എടുത്തിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിലപാടുകൾ ഉള്ളവരെ എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് അപ്പുവിനെ ഞാൻ ഇഷ്പ്പെട്ടതും. ഫേക്ക് ഐഡികളിൽ വന്ന് കമന്റിടുന്നവരെ എനിക്ക് അറിയാം.
അങ്ങനെ ചെയ്യാതെ അഭിപ്രായങ്ങൾ സ്വന്തം ഐഡന്റിറ്റിയിൽ വന്ന് പറയാൻ ശ്രമിക്കുക ഗംഗ സംസാരിച്ച് തുടങ്ങി. പിന്നീട് സംസാരിച്ചത് വിഷ്ണുവാണ്. ശരിയാണ്... എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാണ്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതുകൊണ്ട് വേർപിരിഞ്ഞു. ആ പുള്ളിക്കാരി വേറൊരാളെ കല്യാണം കഴിച്ച് ജീവിക്കുകയാണ്. പിന്നെ ഞങ്ങളുടെ മോളുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുത്തിട്ടുമുണ്ട്.

ഞാൻ കാരണം ഗംഗയ്ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ലാരിറ്റി വരുത്തണം എന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാൻ പങ്കുവെയ്ക്കുന്നത്. പെട്ടന്ന് ഞാൻ എന്റെ കുഞ്ഞിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തത് മറ്റുള്ളവരുടെ തമ്പ്നെയിലിൽ ആ ഫോട്ടോ വരാതിരിക്കാൻ വേണ്ടിയാണ്. ഗംഗയാണ് മാറ്റാൻ പറഞ്ഞതും. എന്റെ മുൻ പങ്കാളിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.
ഹെൽത്തി വേയിലാണ് വേർപിരിഞ്ഞത്. അല്ലാതെ നുണ പറയാനോ, ചീത്ത വിളിക്കാനോ നിന്നിട്ടില്ല. കുഞ്ഞിന്റെ കാര്യം രണ്ടുപേരും കൂടെയാണ് നോക്കുന്നത് വിഷ്ണു വ്യക്തമാക്കി. വിഷ്ണുവിന്റെ മകളെ സ്വീകരിക്കാൻ താൻ തയ്യാറാണെന്നും അത് ഒരു പ്രശ്നമായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് ഗംഗയും പറഞ്ഞു. വിഷ്ണുവിന്റെ കുഞ്ഞിന്റെ ഞങ്ങൾക്കൊപ്പം ആയിരുന്നുവെങ്കിൽ ഞാൻ ചേർത്ത് പിടിച്ചേനെ.
എനിക്ക് ഇല്ലാത്ത പ്രശ്നങ്ങൾ അക്കാര്യത്തിൽ വേറെ ആർക്കും വേണ്ട. വിഷ്ണുവിനെ അമ്മയ്ക്കും എല്ലാവർക്കും വലിയ കാര്യമാണ്. ഞങ്ങളുടെ കഴിഞ്ഞ കാലം അവന് അറിയാം അതെല്ലാം അറിഞ്ഞ് വെച്ച് പരിഗണന തരുന്നയാളാണ് അപ്പു. അങ്ങനൊരാളെയല്ലേ എല്ലാവരും ലൈഫിൽ ആഗ്രഹിക്കുന്നത് എന്നും ഗംഗ ചോദിച്ചു. ഫെബ്രുവരിയിൽ ഇരുവരുടേയും വിവാഹനിശ്ചയം ഉണ്ടാകും.


Click it and Unblock the Notifications











