സ്വര്‍ണവും കാറും ചോദിച്ചു! അതോടെ ബ്രേക്കപ്പ്! അമ്മയെ ഹാപ്പിയാക്കി! ലൈഫിലെ ഏറ്റവും വലിയ നേട്ടം: ഗംഗ പറയുന്നു

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് ഗ്ലാമി ഗംഗ. വിവാഹ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. അപ്പുവിന്റെ വീട്ടില്‍ ചെന്ന് കയറിയതും, അവിടത്തെ സ്വീകരണവും, വിവാഹ ശേഷമുള്ള ഗംഗയുടെ മാറ്റങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പോര്‍ട്രയല്‍സ് ബൈ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഗ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. കല്യാണം കഴിക്കേണ്ടെന്നായിരുന്നു തീരുമാനിച്ചത്.

വിജയിന്റെ ജീവിതത്തിലെ ഇത്തിള്‍ക്കണ്ണി! അവരെ ഇഷ്ടമല്ല! തൃഷയ്‌ക്കെതിരെ തുറന്നടിച്ച് സുചിത്ര
വിജയിന്റെ ജീവിതത്തിലെ ഇത്തിള്‍ക്കണ്ണി! അവരെ ഇഷ്ടമല്ല! തൃഷയ്‌ക്കെതിരെ തുറന്നടിച്ച് സുചിത്ര

ഞാന്‍ ഉദ്ദേശിക്കുന്നത് പോലെയൊരാളെ കിട്ടുമോ എന്നറിയില്ലായിരുന്നു. എനിക്കെന്തെങ്കിലും വേണമെങ്കിലും ഞാനുണ്ടാക്കണം. എന്റെ ലൈഫില്‍ വന്നുപോയൊരാളിലൂടെ ഒരുപാട് പഠിച്ചു. നല്ലൊരു പാര്‍ട്‌നറിനെ കിട്ടുമെന്ന വിശ്വാസമൊന്നും ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത് ജീവിക്കാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, ദൈവത്തിന്റെ തീരുമാനം അതായിരുന്നില്ല. വീട്ടുകാര്‍ ഹാപ്പിയാണ്, ഞാനും അതെ, അതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്.

Glamy Ganga  about no gold wedding
Photo Credit: Glamy Ganga / Instagram

നെറ്റിയിലൊരു സിന്ദൂരം വന്നു, അതുപോലെ കൂടെയൊരാള്‍ കിടക്കാനുമുണ്ട്. അല്ലാതെ കല്യാണം കഴിഞ്ഞിട്ട് അങ്ങനെയൊരു മാറ്റമൊന്നും വന്നതായി തോന്നിയിട്ടില്ല. കല്യാണത്തിന് കൂട്ടക്കരച്ചിലായിരുന്നു. കാര്‍, വീട്, കല്യാണം എല്ലാം ഞാന്‍ തന്നെ നേടിയതാണ്. അമ്മയും, അനിയത്തിയും സന്തോഷത്തോടെയും, സമാധാനത്തോടെയും ഇരിക്കണം. അതാണ് എന്റെ ലൈഫിലെ ഏറ്റവും വലിയ അച്ചീവ്‌മെന്റ്. അമ്മയെ ഹാപ്പിയായി വെക്കാന്‍ പറ്റി. കാര്‍ വേണമെന്നോ, വീട് വേണമെന്നോ ആഗ്രഹിച്ച ആളല്ല അമ്മ. ഇതൊന്നും ഞാന്‍ മനസില്‍ ആഗ്രഹിച്ചതല്ല, അതുകൊണ്ടാണെന്ന് തോന്നുന്നു ദൈവം എനിക്കെല്ലാം തന്നത്. കല്യാണം കഴിഞ്ഞ് വീട് വിട്ട് പോവേണ്ടി വരുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇവിടെ നില്‍ക്കാന്‍ പറ്റുന്ന ആളായിരിക്കുമോ വരുന്നതെന്ന് അറിയില്ലല്ലോ.

സലീമയ്ക്ക് ഓറല്‍ കാന്‍സര്‍! സിനിമയിലെ ചിലര്‍ സഹായിച്ചു! ഇനി വേണ്ടത് അവസരങ്ങളെന്ന് സീമ
സലീമയ്ക്ക് ഓറല്‍ കാന്‍സര്‍! സിനിമയിലെ ചിലര്‍ സഹായിച്ചു! ഇനി വേണ്ടത് അവസരങ്ങളെന്ന് സീമ

അപ്പുവിനോട് അത് പറയേണ്ടി വന്നില്ല. എന്റെ സ്റ്റുഡിയോ അവിടെയാണെന്ന് അവനറിയാം. റൂമിലെ ഓരോ കാര്യങ്ങളും ഞാന്‍ ആഗ്രഹിച്ച് ചെയ്തതാണ്. ഞങ്ങള്‍ എവിടെയായാലും സന്തോഷത്തോടെ ഇരിക്കുക. അവിടെ തന്നെ നില്‍ക്കണം എന്ന നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക്. ഞാന്‍ അവിടെ നിന്നും പോയാല്‍ അവിടെ ആകെ മൂകതയാണ്. ഞാനാണ് വീട്ടില്‍ ബഹളമൊക്കെയുണ്ടാക്കുന്നത്. എല്ലാവരും മൂങ്ങയെപ്പോലെയാണ്. അമ്മ-മകള്‍ എന്ന് പറഞ്ഞ് ഞങ്ങള്‍ അടിയൊക്കെ ഉണ്ടാക്കാറുണ്ട്. എനിക്ക് ഒരുമാതിരി ആവുന്നു, എനിക്ക് പറ്റുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നു. മുന്നേയുള്ള പ്ലാന്‍ വേറെ, കല്യാണം കഴിഞ്ഞ ശേഷം അതില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു. ഞങ്ങള്‍ക്കൊരു ഫാം വേണം, അതാണ് ഇപ്പോഴത്തെ ആഗ്രഹം.

ഗ്രാമപ്രദേശമാണ് ഞങ്ങള്‍ക്കിഷ്ടം. ആട്, മുയല്‍, പട്ടി, പൂച്ചയൊക്കെയായി ജീവിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. വീടുണ്ടാക്കിയത് വസ്തു വാങ്ങിച്ചാണ്. ഇനി അതിലൊന്നും ചെയ്യാനില്ല. അപ്പുവിന് കൃഷിയും ഭയങ്കര ഇഷ്ടമാണ്. എന്തെങ്കിലും ജോലി ചെയ്‌തോണ്ടിരിക്കണം. ഇപ്പോള്‍ എഡിറ്റിംഗൊക്കെ ചെയ്യും. അത് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വേറെന്തെങ്കിലും പരിപാടിക്ക് പോവും. കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്. 17ാം വയസില്‍ എനിക്കൊരു കല്യാണാലോചന വന്നിരുന്നു. അയാളൊരു റിയല്‍ എസ്‌റ്റേറ്റുകാരനായിരുന്നു. അദ്ദേഹത്തിന് 30 വയസായിരുന്നു. 10 പവനെങ്കിലും വേണ്ടേയെന്ന് ചോദിച്ച് വീട്ടുകാരെല്ലാം ടെന്‍ഷനിലായിരുന്നു. അതോടെ അത് ഉഴപ്പി പോയി.

എന്റെ ബോയ് ഫ്രണ്ട് എന്നോട് സ്വര്‍ണം വേണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു ഔഡിയോ, ബിഎംഡബ്ലുവോ വേണമെന്ന് പറഞ്ഞു. ഒന്നും ഇല്ലെങ്കില്‍ എന്റെ മോന് ഒന്നും കിട്ടിയില്ലെന്ന് എല്ലാവരും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല. എനിക്കതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെയായിരുന്നു ആ ബന്ധം ഉപേക്ഷിച്ചത്. എന്നെ കെട്ടിക്കാന്‍ വേണ്ടി വീട്ടുകാര്‍ ബുദ്ധിമുട്ടുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. അത് നേരത്തെ ഞാന്‍ തീരുമാനിച്ചതാണെന്നുമായിരുന്നു ഗംഗ പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X