കണ്ടാല്‍ പാനിക് അറ്റാക്ക് വരും! തളര്‍ന്നുവീഴും! അച്ഛനെ പിന്നെ കണ്ടോ എന്ന ചോദ്യത്തിന് ഗ്ലാമി ഗംഗയുടെ മറുപടി

വ്‌ളോഗിലൂടെയായി ജീവിതം തിരികെ പിടിച്ചതാണ് ഗ്ലാമി ഗംഗ. അടുത്തിടെയായിരുന്നു ഗംഗയുടെ ലൈഫിലേക്ക് അപ്പു എത്തിയത്. കല്യാണം തീരുമാനിച്ചതടക്കം എല്ലാ വിശേഷങ്ങളും വ്‌ളോഗിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ ഗ്രേറ്റ്ഫുളാണ്, ലക്കി എന്നല്ല. ആറ് വര്‍ഷവും കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. അടുത്തിടെയാണ് എനിക്ക് വീഡിയോ എഡിറ്റ് ചെയ്യാന്‍ ആള്‍ വന്നത്. അതുവരെ ഞാന്‍ തന്നെയാണ് എല്ലാം ചെയ്തത്. ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഗ വിശേഷങ്ങള്‍ പങ്കുവെച്ചത്. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും, എല്ലാത്തിനെയും പോസിറ്റീവായാണ് എടുക്കുന്നത്. അങ്ങനെ എടുക്കാന്‍ ഞാന്‍ പഠിച്ചു.

എന്നോട് ചേര്‍ന്നിരിക്കുന്നവരെ ഞാന്‍ പൊന്നേ എന്ന് വിളിക്കാറുണ്ട്. സ്‌നേഹക്കൂടുതല്‍ തോന്നുമ്പോഴാണ് അങ്ങനെ വിളിക്കുന്നത്. എന്നെ അമ്പിളി എന്നാണ് വിളിക്കുന്നത്. കല്യാണം തീരുമാനിച്ചപ്പോള്‍ മുതലാണ് അമ്പിളി എന്ന് വിളിച്ച് തുടങ്ങിയത്. ആകെ ഇരുണ്ട് പോയത് പോലെയൊരു ലൈഫായിരുന്നു അപ്പുവിന്റേത്. അമ്പിളിയെപ്പോലെ ജീവിതത്തിലേക്ക് പ്രകാശം കൊണ്ടുവന്നൊരാളാണ് ഞാന്‍. അതാണ് അമ്പിളിയെന്ന് വിളിക്കുന്നത്. ലൈഫ് കളര്‍ഫുളായി പോവുമെന്നുറപ്പുള്ളത് കൊണ്ടായിരിക്കും. പുള്ളി ഭയങ്കര കൂളാണ്. ഇതുവരെ ദേഷ്യമൊന്നും വന്ന് കണ്ടിട്ടില്ല. പൊതുവെ ദേഷ്യം വരുന്നത് കുറവാണ്, വന്നാല്‍ പൊട്ടിത്തെറിയായിരിക്കും എന്നാണ് വീട്ടുകാരൊക്കെ പറഞ്ഞത്.

Glamy Ganga talks about her father
Photo Credit: Glamy Ganga / Instagram

യൂട്യൂബ് ചാനല്‍ തുടങ്ങിയില്ലായിരുന്നുവെങ്കില്‍ എന്തെങ്കിലും ജോലി ചെയ്ത് എവിടെയെങ്കിലും ജീവിച്ചേനെ. മേക്കപ്പ് റിലേറ്റഡ് എന്തേലുമായിരിക്കും ചെയ്യുന്നത്. അല്ലെങ്കില്‍ വല്ല സര്‍ക്കാര്‍ ജോലിക്കാരിയായേനെ. അമ്മയ്ക്ക് എന്നെ അങ്ങനെ കാണണമെന്നുണ്ടായിരുന്നു. അപ്പുവിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ വിവാഹമേ ചെയ്യില്ല. ആ ഒരു ക്യാരക്ടറുള്ളൊരാള്‍ ലൈഫില്‍ വന്നില്ലെങ്കില്‍ കല്യാണം നടക്കില്ല. ഫിസിക്കല്‍ പ്രസന്‍സല്ല, ക്യാരക്ടറിനാണ് പ്രാധാന്യം. ഇത്രയും സ്‌ട്രോംഗായിട്ട് പോലും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളെ സ്‌നേഹിച്ചാല്‍ ഞാന്‍ നൂറ് ശതമാനം കൊടുക്കും. നമ്മുടെ വീക്ക് പോയിന്റുകളൊക്കെ മനസിലാക്കി, അത് വെച്ച് വേദനിപ്പിക്കും. അങ്ങനെ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട്.

തെറ്റ് ചെയ്തവര്‍ എന്നോട് ക്ഷമ പറഞ്ഞാല്‍ അത് ആസപ്റ്റ് ചെയ്യും. പക്ഷേ, ആ ബന്ധം പുതുക്കില്ല. മനസ് വേദനിപ്പിച്ചവരോട് പിന്നെ ഒത്തുപോവാന്‍ എനിക്ക് പറ്റില്ല. ബന്ധങ്ങളില്‍ റെസ്‌പെക്ട് വേണം, അതില്ലാത്തവരോട് പിന്നെ ഇടപെടാറില്ല. ഞാന്‍ ദേഷ്യം കൊണ്ട് നടക്കാറില്ല. ജസ്റ്റ് ക്ഷമിക്കും, അത്രമാത്രം. ഒരു പ്രായം വരെ ജീവിതത്തില്‍ അച്ഛനായിരുന്നു ബെസ്റ്റ് ഫ്രണ്ട്. പുള്ളിയെ പിന്നെ കണ്ടിട്ടുണ്ട്. കാണുമ്പോള്‍ പാനിക് അറ്റാക്ക് വരും. ഫുള്‍ ദേഹം തണുക്കും. എത്രപേര്‍ക്ക് അത് റിലേറ്റാവുമെന്ന് അറിയില്ല. ട്രിഗര്‍ ചെയ്യുന്ന ഓര്‍മകളൊക്കെ മനസില്‍ വരും. അത്രമാത്രം എന്നെ ദ്രോഹിച്ചിട്ടുണ്ട്. ആ ഓര്‍മ്മകള്‍ പോലും താല്‍പര്യമില്ല. അപ്പുവിന്റെ അച്ഛന്‍ എന്നെ നന്നായി പരിഗണിക്കുന്നുണ്ട്. അവിടുന്ന് ഇങ്ങോട്ടേക്ക് വരുമ്പോള്‍ ചക്കയും, മാങ്ങയും തുടങ്ങി അവിടെയുള്ള സാധനങ്ങളെല്ലാം തന്നുവിടും.

കല്യാണം കഴിഞ്ഞിട്ട് കുറച്ച് ദിവസമായി. ആകെ തിരക്കായിരുന്നു. ഞങ്ങള്‍ക്കായിട്ട് തീരെ ടൈം കിട്ടിയിട്ടില്ല. അപ്പുവും തിരക്കിലാണ്. ഇപ്പോള്‍ തൊടുന്നതിനും, പിടിക്കുന്നതിനുമെല്ലാം അപ്പുവിനെയാണ് വിളിക്കുന്നത്. കൂടുതല്‍ ഉപയോഗിക്കുന്ന പേര് അപ്പുവിന്റെതാണ്. ഇരുട്ട് റൂമിലെ എന്ന പാട്ട് അപ്പുവിന് ഭയങ്കര ഇഷ്ടമാണ്. അവന്റെ ഇരുട്ട് റൂമിലെ എല്‍ഇഡി ലൈറ്റാണ് ഞാന്‍. ഒരാള്‍ക്ക് വിലയില്ലാത്തത് മറ്റൊരാള്‍ നിധിപോലെ കൊണ്ടുനടക്കുന്നു. അതിലെനിക്ക് സന്തോഷം. വിജയിനെ ഭയങ്കര ഇഷ്ടമാണ് അപ്പുവിന്. അദ്ദേഹം ജയിച്ചു എന്നറിഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X