അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു, അനിയത്തിക്ക് സമ്മതമല്ല, എന്റേത് നോ ​ഗോൾ‍ഡ് മാരേജ്!

ബ്യൂട്ടി വ്ലോ​ഗർമാർക്കിടയിൽ ഏറെ ആരാധകരുള്ള യുട്യൂബറാണ് ​ഗ്ലാമി ​ഗം​ഗ. ഒന്നുമില്ലായ്മയിൽ നിന്നും കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന വീടും കാറുമെല്ലാം ​ഗം​ഗ സ്വന്തമാക്കിയത്. കുട്ടിക്കാലം മുതൽ അച്ഛന്റെ ഉപദ്രവം സഹിച്ചാണ് അമ്മയും ​ഗം​ഗയും അനിയത്തിയുമെല്ലാം വളർന്നത്. ഒറ്റമുറി വീട്ടിൽ നിന്നും കഴിഞ്ഞ വർഷമാണ് ​ഗം​ഗ പുതിയൊരു വീട് വെച്ച് താമസം ആരംഭിച്ചത്.

അടുത്തിടെയായിരുന്നു ​ഗം​ഗയുടെ വിവാഹ നിശ്ചയം. സുഹൃത്തായ വിഷ്ണുവാണ് ​ഭാവിവരൻ. ഇപ്പോഴിതാ ​ഗം​​ഗ ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതയായ അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ പ്ലാനുണ്ടാ എന്നായിരുന്നു പ്രേക്ഷകരിൽ നിന്നും വന്ന ഒരു ചോദ്യം. അതിന് ​ഗം​ഗ നൽകിയ മറുപടി ഇങ്ങനെയായിരുന്നു...

Glamy Ganga

രണ്ട്, മൂന്ന് വർഷം മുമ്പ് എനിക്ക് തോന്നിയിരുന്നു അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന്. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. എന്റെ അനിയത്തി മാളു അമ്മയുടെ കാര്യത്തിൽ ഭയങ്കര പൊസസീവാണ്. മാളുവിന് അമ്മയെ ഒറ്റയ്ക്ക് വേണം. അമ്മ മറ്റാരെയും സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. ഞങ്ങൾ കല്യാണം കഴിച്ച് പോയാൽ‌ അമ്മ ഒറ്റയ്ക്കാവില്ലേയെന്ന് ചോദിച്ചാൽ അമ്മയ്ക്ക് പോളോയും അച്ചുവുമുണ്ട് (വളർത്ത്മൃ​ഗങ്ങൾ).

മാളു കല്യാണം കഴിക്കുന്നില്ലെന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞശേഷം വീട്ടുകാരെ എല്ലാം ഉപേക്ഷിച്ച് ചെറുക്കന്റെ വീട്ടിൽ ചെന്ന് കയറി കുടുംബത്തിന്റെ കുത്തുവിളക്കായി മാറാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല. ഞാൻ എന്റെ വീട്ടുകാരെ ഉപേക്ഷിക്കുകയുമില്ല. അമ്മയേയും അനിയത്തിയേയും വിട്ട് ഞാൻ മാറി നിന്നിട്ടുണ്ട്.

നീ നിന്റെ വീട്ടിൽ പോകരുത് എന്നൊന്നും അപ്പു (ഭാവിവരൻ) പറയാൻ പോകുന്നില്ല. രണ്ട് വീട്ടിലും മാറി മാറി നിൽക്കാമെന്നാണ് ഞാനും അപ്പുവും തീരുമാനിച്ചിരിക്കുന്നത്. മുമ്പ് എനിക്ക് അമ്മ വീണ്ടും ഒരു കല്യാണം കഴിക്കണം. ആ വ്യക്തിക്കൊപ്പം ട്രിപ്പുകൾ പോകണം എന്നൊക്കെ എനിക്ക് ആ​ഗ്രഹ​മുണ്ടായിരുന്നു. പക്ഷെ എന്റെ അമ്മയ്ക്ക് അടുത്തുള്ള ചായക്കടയിൽ പോയി ചായ കുടിക്കാൻ പോലും താൽപര്യമില്ലാത്തയാളാണെന്നും ​ഗം​ഗ പറയുന്നു.

ഇപ്പോഴുള്ള സമാധാന ജീവിതം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ് വീണ്ടും ഒരു വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ​ഗം​ഗയുടെ അമ്മ നൽകിയ മറുപടി. ജീവിതത്തിൽ എന്തിനെ എങ്കിലും ഓർത്ത് റി​ഗ്രറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് തന്റെ വിവാഹമാണന്നും അമ്മ പറഞ്ഞു. പിന്നീട് ​ഗം​ഗയുടെ ഭാവി വരനെ കുറിച്ചുള്ള അഭിപ്രായമാണ് സഹോദരിയും അമ്മയും പങ്കുവെച്ചത്. വളരെ നല്ല ചെറുക്കനാണ് അപ്പു. കോംപ്ലക്സ് ഒന്നും ഇല്ല.

Glamy Ganga

കുശുമ്പും കുന്നായ്മയും ഒന്നുമില്ല. ശുദ്ധരിൽ ശുദ്ധനാണ് എന്നായിരുന്നു അവരുടെ മറുപടി. ​ഗം​ഗയും അതിനോട് യോജിച്ചു. വളരെ സിംപിൾ മനുഷ്യനാണ്. സമാധാനമില്ലാത്ത എനിക്ക് കിട്ടിയ സമാധാനമുള്ള ക്യാരക്ടറാണ് അപ്പു. എനിക്ക് പെട്ടന്ന് ദേഷ്യം വരും. അപ്പു പക്ഷെ സമാധാനപ്രിയനാണ്. അപ്പുവിന്റെ സമാധാന പ്രകൃതമാണ് എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ ഫെയിം, പണം ഒന്ന് കണ്ട് സ്നേഹിക്കുന്നയാളല്ല.

ഇവളുടെ ഫെയിമിലൂടെ വേണം എനിക്ക് കോൾ മി ഷസാമിനേയും കാർത്തിക് സൂര്യയേയും പരിചയപ്പെടാൻ എന്ന ചിന്തയും അപ്പുവിന് ഇല്ല. ഞാൻ എവിടെയുണ്ടോ അവിടെ അപ്പു ഹാപ്പിയായി ജീവിക്കും. വളരെ ലോയലാണ്. ചതിക്കില്ല. എനിക്ക് ഒരു കാര്യത്തിലും ​റി​ഗ്രറ്റ് ഇല്ല. അന്ന് അതൊക്കെ നടന്നതുകൊണ്ട് ഇന്ന് എനിക്ക് സമാധാനമുള്ള ഒരു ലൈഫുണ്ട്. നടക്കാനുള്ളത് നടക്കും അനുഭവിക്കാനുള്ളത് അനുഭവിക്കുക. ഞാൻ വിവാഹത്തിന് സ്വർണ്ണം വാങ്ങിക്കുകയില്ല.

അത് ഇരുപതുകളിലേക്ക് എത്തിയപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.നോ ​ഗോൾഡ് മാരേജ് ആയിരിക്കും. എന്റെ കുടുംബത്തിൽ നിന്നും ആരും സ്വർണ്ണം സ്ത്രീധനമായി കൊടുത്ത് വിവാ​ഹം കഴിക്കില്ല. വിവാഹം ഈ വർഷമുണ്ടാകും. വളരെ സിംപിൾ വിവാഹമായിരിക്കും. റിസപ്ഷൻ വേണോ എന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയുള്ളു എന്നും ​ഗം​ഗ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X