പെൺകുഞ്ഞിനെ ദത്തെടുക്കാൻ പ്ലാനിട്ടു, അപ്പുവിനെ കല്യാണം കഴിച്ചൂടെയെന്ന് ചോദിച്ചത് അമ്മ, കാശിന് ആർത്തിയില്ല!

മൂന്ന്, നാല് വർഷത്തെ കഠിനാധ്വാനം ഒന്നുകൊണ്ടാണ് ​​ഗം​ഗ എന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ​ഗ്ലാമി ​ഗം​ഗയായി വളർന്നതും ലക്ഷങ്ങൾ സമ്പാദിച്ച് തുടങ്ങിയതും. അച്ഛനുപേക്ഷിച്ച കുടുംബത്തിന്റെ ​ഗൃ​ഹനാഥ ​ഗം​ഗയാണ്. സ്വന്തം കഠിനാധ്വാനത്തിലൂടെ സ്വന്തമായി ഒരു വീടും കാറുമെല്ലാം ​ഗം​ഗ സ്വന്തമാക്കി. ഇപ്പോൾ വിവാ​ഹിതയാകാൻ ഒരുങ്ങുകയാണ്. സുഹൃത്തായ വിഷ്ണുവാണ് വരൻ. അപ്പു എന്ന് വിളിക്കുന്ന വിഷ്ണുവുമായി തന്റെ വിവാഹം തീരുമാനിച്ചതിന് പിന്നിലെ കഥ പുതിയ വീഡിയോയിലൂടെ ​ഗം​ഗ പങ്കിട്ടു.

അപ്പുവിനെപ്പോലെ സ്വഭാവ​ ​ഗുണങ്ങളുള്ള ഒരാളെയാണ് തന്റെ വീട്ടുകാർ തനിക്ക് വേണ്ടി തിരഞ്ഞിരുന്നതെന്നും ​ഗം​ഗ പറയുന്നു. അപ്പു എന്റെ ഫ്രണ്ട്സ് സർക്കിളിൽ ഉണ്ടായിരുന്നയാളാണ്. ഞങ്ങൾക്കൊപ്പമുള്ളവർ പറഞ്ഞാണ് അപ്പു ഡിവോഴ്സാകാൻ നിൽക്കുകയാണെന്ന് അറിഞ്ഞത്. പറ്റാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപോരണം. സഹിച്ചും പൊറുത്തും ആരും ജീവിക്കരുത്.

Glamy Ganga

ഞാനും ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്റെ കാര്യങ്ങൾ അമ്മയേയും അനിയത്തിയേയും മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി. പിന്നെ ഞങ്ങളുടെ വീടിന്റെ പാലുകാച്ചലിന് അപ്പുവിനെ ക്ഷണിക്കാത്തതിന് പിന്നിലും കഥയുണ്ട്. അപ്പുവിനെ കാണാൻ പോലും ആ സമയത്ത് കിട്ടാറില്ലായിരുന്നു. പരിപാ‍ടിക്ക് തലേദിവസമാണ് ക്ഷണിച്ചത്. എക്സ്പൻസീവായ ​ഗിഫ്റ്റൊന്നും വാങ്ങി തരാൻ എന്റെ കയ്യിൽ പൈസയില്ല.

പക്ഷെ ഞാൻ സഹായിക്കാമെന്നാണ് അന്ന് ഞാൻ ചടങ്ങിന് ക്ഷണിച്ചപ്പോൾ അപ്പു നൽകിയ മറുപടി. പിന്നെ വീടിന് വേണ്ടി പറ്റുന്നതെല്ലാം അപ്പുവാണ് എനിക്ക് ചെയ്ത് തന്നത്. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ സഹായിക്കുന്നയാളാണ്. പിന്നീട് എനിക്ക് ഒരു ഹാർട്ട് ബ്രേക്കുണ്ടായി. അന്ന് എനിക്കൊപ്പം വളരെ കുറച്ച് ആളുകളാണ് നിന്നത്. അതിൽ ഒരാൾ അപ്പുവാണ്. സത്യത്തിനൊപ്പം നിന്നുവെന്നതാണ് അപ്പു ചെയ്ത തെറ്റ്.

ആ സംഭവത്തിനുശേഷം ഡ്യുവൽ പേഴ്സണാലിറ്റിയുള്ളവരെ ഞാൻ ലൈഫിൽ നിന്നും എടുത്ത് കളഞ്ഞു. ഹാർട്ട് ബ്രേക്ക് കൊണ്ടുണ്ടായ മുറിവുണക്കാൻ തെറാപ്പി ചെയ്തു. വീട് വിട്ട് എവിടേയും ഞാൻ ആ സമയത്ത് പോയിരുന്നില്ല. അതിനാലാണ് ശരണ്യയുമായി ​ഗം​ഗ അടിച്ച് പിര‍ിഞ്ഞു എന്നൊക്കെ വാർത്ത വന്നത്. എന്റെ വീഡിയോ അപ്പുവാണ് എഡിറ്റ് ചെയ്യുന്നത്. എന്റെ വീഡിയോ എ‍ഡിറ്റ് ചെയ്ത് തുടങ്ങിയശേഷം അപ്പുവിന് പുറത്ത് നിന്നും വർക്ക് കിട്ടി തുടങ്ങി.

ഡ്രൈവിങ് പഠിപ്പിച്ചതും അപ്പുവാണ്. എന്ത് ജോലി ചെയ്യാനും അപ്പു റെഡിയാണ്. അപ്പുവിന്റെ കൂടെ പോകുന്നത് വളരെ സേഫാണ്. രണ്ട് വർഷത്തെ ഒരു തീർത്ഥാടന യാത്ര പ്ലാൻ എനിക്കുണ്ടായിരുന്നു. അത് ഞാൻ പങ്കുവെച്ചതും അപ്പുവിനോടാണ്. ആ യാത്ര കഴിഞ്ഞ് തിരികെ വന്നശേഷം ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാനായിരുന്നു എന്റെ പ്ലാൻ. വിവാഹം മനസിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അപ്പുവിന് ഒരു മകളുള്ളത് എനിക്ക് വിഷയമല്ല. ഭാവിയിൽ അവൾ വന്നാൽ ഞങ്ങൾ ചേർത്ത് പിടിക്കും.

Glamy Ganga

എന്റെ വീട്ടിലാണ് അപ്പുവിനെ കുറിച്ച് ആദ്യം സംസാരം വന്നത്. അപ്പുവിനെ പോലൊരു ചെറുക്കനെ കെട്ടൂവെന്നാണ് എല്ലാവരും പറഞ്ഞത്. കസിൻസ് പോലും ചോദിച്ചിട്ടുണ്ട്. പിന്നെ അപ്പുവിനെ പോലെ ഒരു ചെറുക്കൻ എന്നത് മാറി അപ്പുവിനെ കെട്ടിക്കൂടെ എന്ന് അമ്മ ചോദിച്ച് തുടങ്ങി. പൈസയ്ക്ക് ആർത്തിയില്ലാത്തയാളാണ്. എന്റെ വീട്ടിൽ അപ്പു വന്നപ്പോഴാണ് ഞാൻ വിവാഹക്കാര്യം ആദ്യമായി ചോദിച്ചത്. അവൻ സ്റ്റക്കായി.

പ്രാങ്കാണോ വീഡിയോ എടുക്കുകയാണോ എന്നൊക്കെയാണ് അപ്പു ചോ​​ദിച്ചത്. പിന്നീട് നാല് ദിവസം വിളിച്ചിട്ട് എടുത്തില്ല. ശേഷം ഞങ്ങൾ സ്ഥിരമായി പോകാറുള്ള വിഴിഞ്ഞത്തെ ഒരു സ്പോട്ടിൽ പോയി. അവിടെ വെച്ച് ജീവിതത്തിൽ ഇത്രയും കാലം സംഭവിച്ചതെല്ലാം വള്ളി പുള്ളി തെറ്റാതെ എന്നോട് അവൻ പറഞ്ഞു. വിവാഹത്തിന് സമ്മതം പറയാൻ വേണ്ടിയാണ് അവൻ ഇതെല്ലാം പറയുന്നതെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. അമ്മയോട് അപ്പുവിന്റെ ലൈഫ് പറഞ്ഞപ്പോൾ... കഴിഞ്ഞത് കഴിഞ്ഞു . അവൻ ഇപ്പോൾ എന്താണെന്ന് നോക്കിയാൽ മതി.

അവന്റെ മനസ് നല്ലതാണ് എന്നാണ് അമ്മ എന്നോട് പറഞ്ഞത്. അതുപോലെ അപ്പുവിന്റെ വീട്ടുകാർ എന്നെ നന്നായി ട്രീറ്റ് ചെയ്യുന്നുണ്ട്. സ്നേഹമുള്ള മനുഷ്യരാണ്. എല്ലാവരുടേയും മാനിഫെസ്റ്റേഷനാണ് ഞാനും അപ്പുവും ചേരുക എന്നത്. അപ്പു വന്നശേഷമാണ് സമാധാനവും സന്തോഷവും അനുഭവിച്ച് തുടങ്ങിയത്.

ഞാൻ എടുത്ത തീരുമാനം തെറ്റാണോ ശരിയാണോ എന്നത് കാലം തെളിയിക്കട്ടെ ​ഗം​ഗ പറഞ്ഞു. എന്നെ പുതിയ ലൈഫിലേക്ക് കൈപിടിച്ച് കയറ്റിയത് ​ഗം​ഗയാണ്. ​ഗം​ഗയെ വിവാഹം കഴിക്കാൻ തീരുമാനിച്ചശേഷമാണ് ജീവിക്കണമെന്ന് തോന്നിയത്. ഞാൻ വിഷമിച്ചതിന് എല്ലാം ഉത്തരം കിട്ടിയതുപോലെ തോന്നുന്നു‌ എന്ന് വിഷ്ണുവും പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X