24 മണിക്കൂറും റൊമാന്റിക്ക്... ഭ്രാന്തെടുക്കും! കൂടിപ്പോയാൽ ഒരു വർഷം പിന്നെ ഡിവോഴ്സ്! നിങ്ങളെ വിളിക്കാം!

രണ്ട് മാസം മുമ്പായിരുന്നു ബ്യൂട്ടി വ്ലോ​ഗർ ​​ഗ്ലാമി ​ഗം​ഗയുടെ വിവാഹം. സുഹൃത്തായ വിഷ്ണുവിനെയാണ് ​ഗം​ഗ വിവാഹം ചെയ്തത്. യുട്യൂബ് ചാനലുമായി ആക്ടീവായതുകൊണ്ട് തന്നെ വിവാഹത്തിന് മുമ്പും ശേഷവുമുള്ള എല്ലാ വിശേഷങ്ങളും ​ഗം​ഗ പങ്കുവെയ്ക്കാറുണ്ട്. അത് പലപ്പോഴും വിമർശനത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ദാമ്പത്യത്തെ ജഡ്ജ് ചെയ്ത് ചിലർ കുറിച്ച ചോദ്യങ്ങൾക്ക് ​ഗം​ഗയും ഭർത്താവും നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

സിനിമാപരമായി നോക്കിയാൽ ദുർബലം! ലാഫിങ് വില്ലയിൽ പോയതിനെക്കുറിച്ച് ബാലചന്ദ്രമേനോൻ
സിനിമാപരമായി നോക്കിയാൽ ദുർബലം! ലാഫിങ് വില്ലയിൽ പോയതിനെക്കുറിച്ച് ബാലചന്ദ്രമേനോൻ

ചാടി കളിക്കുന്ന കുഞ്ഞിരാമനെ കിട്ടിയതുകൊണ്ട് ഇങ്ങനെ കാണിച്ച് നടക്കും എന്നായിരുന്നു ഒരാൾ കുറിച്ചത്. അതിന് കുറിക്കുകൊള്ളുന്ന മറുപടി താരം നൽകി. എല്ലാത്തിനും കൂടെ നിൽക്കുന്ന സപ്പോർട്ട് ചെയ്യുന്ന സന്തോഷത്തിൽ ഭാ​ഗമാകുന്ന സങ്കടത്തിൽ ഒപ്പം നിൽക്കുന്ന ഒരാൾ ജീവിതത്തിലേക്ക് വരുന്നത് ഭാ​ഗ്യമായാണ് ഞാൻ കരുതുന്നത്.

Glamy Ganga

എത്ര പേർക്ക് അതുപോലൊരു പാട്നറെ കിട്ടുമെന്ന് അറിയില്ല. ഏത് വീഡിയോ എടുക്കാൻ വിളിച്ചാലും മടി കൂടാതെ അപ്പു വരും. ലിപ്സ്റ്റിക്ക് ഷെയ്‍ഡ് വരെ അപ്പുവിന്റെ ചുണ്ടിൽ ഞാൻ ട്രൈ ചെയ്ത് നോക്കാറുണ്ട്. അങ്ങനെ എല്ലാത്തിനും കൂടെ നിൽക്കുന്നയാളെ ചാടി കളിക്കുന്ന കുഞ്ഞിരാമനായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ ഞാൻ അപ്പുവിനും അപ്പു എനിക്കും ഒരു ചാടി കളിക്കുന്ന കുഞ്ഞിരാമൻ തന്നെയാണ് ​ഗം​ഗ പറഞ്ഞു.

ഗം​ഗയുടെ കൂടെ സമയം സ്പെന്റ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഓഫീസ് ജോബ് വേണ്ടെന്ന് വെച്ച് വീട്ടിലിരുന്ന് വർക്ക് ചെയ്യുന്നത് പോലും അവൾക്കൊപ്പം സമയം ചിലവഴിക്കാനുള്ള ആ​ഗ്രഹം കൊണ്ടാണ് എന്നും വിഷ്ണുവും പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ച് ഓരോരുത്തരുടേയും കാഴ്ചപ്പാട് വേറെയാണ്.

ഷെയ്ൻ നിഗമിന്റെ 'ദൃഢം' ഒടിടിയിൽ; സസ്പെൻസ് ത്രില്ലർ പ്രേമികൾക്ക് ഇനി ആഘോഷം!
ഷെയ്ൻ നിഗമിന്റെ 'ദൃഢം' ഒടിടിയിൽ; സസ്പെൻസ് ത്രില്ലർ പ്രേമികൾക്ക് ഇനി ആഘോഷം!

എന്റെ ഭർത്താവ് എനിക്കൊരു പങ്കാളിയും കൂട്ടുകാരനും ആയിരിക്കണം എന്നതായിരുന്നു എന്റെ ആ​ഗ്രഹം. ഞങ്ങൾ രണ്ടുപേരും രണ്ട് ക്യാരക്ടറുള്ള ആൾക്കാരാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങളിൽ പൊരുത്തപ്പെടാൻ പറ്റില്ല. പക്ഷെ ബഹളം വെച്ചുള്ള വഴക്കുകൾ ഇല്ല. പകരം സംസാരിച്ച് പരിഹരിക്കും. എന്ത് വഴക്കുണ്ടായാലും ഉറങ്ങും മുമ്പ് പരിഹരിക്കും. അല്ലാതെ ഉറങ്ങാൻ അപ്പുവിനെ ഞാൻ സമ്മതിക്കില്ല. ദേഷ്യം വന്നാൽ മിണ്ടാതിരിക്കുക.

അതിൽ ശമനം വന്നശേഷം പാട്നറോട് സംസാരിക്കുക. റിലേഷൻഷിപ്പിൽ ക്വാളിറ്റി ടൈം അത്യാവശ്യമാണ്. പങ്കാളിയുടെ ലവ് ലാം​ഗ്വേജിന് അനുസരിച്ച് പെരുമാറുക. അപ്പുവിന്റെ ഉള്ളിലെ കുഞ്ഞിനെ കൊഞ്ചിക്കുന്നയാളാണ് ഞാൻ. അപ്പുവിനും അത് ഇഷ്ടമാണ്. അവനെന്റെ ഹോമാണ്. ഞങ്ങളുടെ വീട്ടിലെ ഒരു അം​ഗമായി അപ്പു മാറി.

Glamy Ganga

അപ്പു എന്റെ ഹോമായി തോന്നിയതുകൊണ്ടാണ് ഞങ്ങൾ വിവാഹം ചെയ്തത് പോലും ​ഗം​ഗ പറഞ്ഞു. സുഹൃത്തുക്കളായിരുന്ന സമയത്ത് ക്രഷ് ഒന്നും തോന്നിയിരുന്നില്ല. പക്ഷെ അപ്പുവിന്റെ ക്യാരക്ടർ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും ​ഗം​ഗ പറഞ്ഞു. കൂടിപ്പോയാൽ ഒരു വർഷം അല്ലെങ്കിൽ രണ്ട് വർഷം പിന്നെ ഡിവോഴ്സ് എന്ന കമന്റിട്ട വ്യക്തിക്ക് ​ഗം​ഗ നൽകിയ മറുപടി രസകരമായിരുന്നു. ഈ കമന്റിട്ട വ്യക്തിയെ ഡിവോഴ്സാവുകയാണെങ്കിൽ ഞാൻ വിളിക്കാം.

എന്റെ വക്കീൽ ഫീസ് നിങ്ങൾ കൊടുക്കണം. പിന്നെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. നിങ്ങളെപ്പോലെ പ്രെഡിക്ട് ചെയ്യാനുള്ള കഴിവ് എനിക്ക് ഇല്ല. പ്രവചിക്കാൻ കഴിവുള്ള നിങ്ങൾക്ക് തെളിയാതെ കിടക്കുന്ന കേസുകൾ തെളിയിച്ചൂടേ?. ഒരുപാട് പേർക്ക് അത് സഹായകരമാകും. അല്ലെങ്കിൽ ഡിറ്റക്ടീവ് ഏജൻസി തുടങ്ങു ​ഗം​ഗ പറഞ്ഞു.

നീയില്ലാതെ ഒരു നിമിഷം പോലും പറ്റില്ല! ഒന്നാവാൻ‌ തീരുമാനിച്ച ആ ദിനം! ഓര്‍മ്മക്കുറിപ്പുമായി ഷംനയും ഷാനിദും
നീയില്ലാതെ ഒരു നിമിഷം പോലും പറ്റില്ല! ഒന്നാവാൻ‌ തീരുമാനിച്ച ആ ദിനം! ഓര്‍മ്മക്കുറിപ്പുമായി ഷംനയും ഷാനിദും

ആരാണ് റൊമാന്റിക്ക് എന്ന് ചോദിച്ചപ്പോൾ വിഷ്ണുവാണെന്ന് ഉടനടി ​ഗം​ഗ പറഞ്ഞു. അപ്പുവാണ് റൊമാന്റിക്ക്. ഇരുപത്തിനാല് മണിക്കൂറും റൊമാന്റിക്കാണ്. ചില സമയത്ത് എനിക്ക് തലയ്ക്ക് ഭ്രാന്തെടുക്കും എന്നും ​ഗം​ഗ തമാശയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X