ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍
കാത്തിരിപ്പിനൊടുവിലായി ഗ്ലാമി ഗംഗ വിവാഹിതയായിരിക്കുകയാണ്. കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് മുതലുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെ കാണിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായാണ് ഇവരുടെ വിവാഹം. കല്യാണത്തിന് തൊട്ടുമുന്നെയായി പാണ്ടിനൈറ്റ് നടത്തിയത് വൈറലായിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതികരണവുമായി ഗംഗ എത്തിയിരുന്നു. വിവാഹ ശേഷമുള്ള പ്രതികരണങ്ങളും വൈറലായിരുന്നു. പറഞ്ഞതുപോലെ തികച്ചും സിംപിളായിരുന്നു ഗംഗ. ഞാന്‍ ലൈറ്റായിരിക്കും, ഇവരെല്ലാം നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ വരണമെന്നായിരുന്നു ബന്ധുക്കളോട് ഗംഗ പറഞ്ഞത്. എങ്ങനെയുണ്ട് സുന്ദരിയായോ എന്ന് നവവധുവായി ഒരുങ്ങിയപ്പോഴും ഗംഗ ചോദിക്കുന്നുണ്ടായിരുന്നു.
ഇവിടെ വെച്ച് കല്യാണം നടക്കാറുണ്ടല്ലോ, ഇത് ലവ് മാര്യേജാണ്, ഗുരുവായൂരില്‍ മതി വിവാഹം എന്നാഗ്രഹിച്ചിരുന്നു. ഞങ്ങള്‍ രണ്ടാളുടെയും ആഗ്രഹമായിരുന്നു. ഇന്ന് തന്നെ തിരിച്ച് തിരുവനന്തപുരത്തേക്ക് പോവും. കാര്‍ത്തിക് സൂര്യയടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഗേജ്‌മെന്റ് ചടങ്ങിലും കാര്‍ത്തിക് എത്തിയിരുന്നു. ആദ്യം കണ്ടത് മുതലേ ശ്രദ്ധിച്ചതാണ്. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴുമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളെയൊക്കെ അതിജീവിച്ചാണ് അവള്‍ ഇവിടെവരെ എത്തിയതെന്നും, ആ വളര്‍ച്ചയില്‍ അഭിമാനമാണ് തനിക്കെന്നും കാര്‍ത്തിക പറഞ്ഞിരുന്നു. ഏതാവശ്യത്തിന് എപ്പോള്‍ വിളിച്ചാലും താനുണ്ടാവുമെന്നും കാര്‍ത്തിക് ഗംഗയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു.

വിവാഹത്തലേന്ന് കുടുംബസമേതമായാണ് ഇരുവരും ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. കൊച്ചിയില്‍ ഇറങ്ങേണ്ടതിനാല്‍ അപ്പൂന്റെ കൂടെയായിരുന്നു ഗംഗ പോയത്. ഗുരുവായൂരെത്തിയപ്പോള്‍ രണ്ട് സ്ഥലത്തായാണ് ഇരുവരും റൂമെടുത്തത്. തീരെയുറങ്ങാത്ത ദിവസമാണ് ഈ തലേദിവസം. കല്യാണത്തിന്റെ കാര്യം വരുമ്പോള്‍ ചില കാര്യങ്ങള്‍ സെല്‍ഫിഷായിരിക്കണം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ക്ക് ഉറക്കം വരും. ഉറങ്ങാനും പറ്റും. എല്ലാവരുടെയും കാര്യം നോക്കാന്‍ നിന്നാല്‍ ഉറങ്ങാനൊന്നും പറ്റില്ലെന്നായിരുന്നു ഗംഗ പറഞ്ഞത്. അങ്ങനെ എപ്പോഴും സെല്‍ഫിഷാവുന്നത് നല്ലതല്ലെന്നായിരുന്നു അപ്പു പറഞ്ഞത്.
നമ്മുടെ കാര്യം നമ്മള്‍ക്ക് തന്നെ ചെയ്യണമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതൊരു വാശിയായിരുന്നു. അതിനിടയില്‍ ഉറങ്ങാനൊന്നും സമയം കിട്ടിയില്ല. അത് ശരിയാണ്. ഈയൊരു ദിവസം മാത്രമേയുള്ളൂ അതൊക്കെ. ഇനി അധികം വൈകാതെ തന്നെ എന്നെ ഒരുക്കാന്‍ മേക്കപ്പ് ആര്‍ടിസ്റ്റ് വരും. ഞാനിങ്ങനെ ചത്ത കണ്ണുമായി ഇരിക്കുകയാണ്. നാല് ദിവസമായി ഞങ്ങള്‍ ശരിക്ക് ഉറങ്ങിയിട്ട്. പക്ഷേ, ഇതെല്ലാം നല്ല ഓര്‍മ്മകളാണ്. ഒരിക്കലും മറക്കില്ല എന്തായാലും. കല്യാണ ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തുള്ള എക്‌സൈറ്റ്‌മെന്റിലാണ് താനെന്നായിരുന്നു അപ്പു തലേദിവസത്തെ വീഡിയോയില്‍ പറഞ്ഞത്.
ഞങ്ങള്‍ ആദ്യമായി കണ്ട ദിവസം തന്നെയാണ് കല്യാണം വന്നത് എന്നത് ഒരു യാദൃശ്ചികത. ഒരു കല്യാണത്തിനിടയിലായിരുന്നു അപ്പു എന്നെ കണ്ടത്. കല്യാണം വിളിക്കാനായി ഒരു ഫ്രണ്ടിനെ വിളിച്ചപ്പോഴാണ് ഇതേക്കുറിച്ച് ഓര്‍ക്കുന്നത്. അന്ന് ഗംഗ അപ്പുവിനെ കണ്ടിരുന്നില്ല. അതുപോലെ കഴിഞ്ഞ വര്‍ഷം ഇതേ സമയം മണിക്കൂറുകളോളം ഞാന്‍ കരയുകയായിരുന്നു. എന്നാലും ഗുരുവായൂരപ്പാ, എന്നോടിത് വേണ്ടായിരുന്നു എന്ന് പതം പറഞ്ഞ് കരച്ചിലായിരുന്നു. ആ കരഞ്ഞതിന്റെ പിറ്റേ വര്‍ഷം തന്നെ ഏറ്റവും മികച്ചത് തന്നു. ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്ന ഡേറ്റാണ് ഏപ്രില്‍ 20. ഇതും അതുപോലെ തന്നെയാവട്ടെ. എല്ലാവരും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണം, അനുഗ്രഹിക്കണമെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications