മുസ്ലീമാണെന്നാണ് പറയുന്നത്! സുധിച്ചേട്ടനെ ഇഷ്ടപ്പെടുന്ന നല്ലൊരാള്‍! വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞ് രേണു
കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ മേഖലയില്‍ സജീവമാണ്. ബിഗ് ബോസിലും മത്സരിച്ചിരുന്നു. ജീവിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതെന്ന് രേണു പറഞ്ഞിരുന്നു. പരസ്യങ്ങളും, ഉദ്ഘാടനങ്ങളുമൊക്കെയായി സജീവമാണ് രേണു. നാട്ടില്‍ മാത്രമല്ല ദുബായിലും, ബഹ്‌റിനിലുമൊക്കെയായി ഇടയ്ക്കിടയ്ക്ക് ഉദ്ഘാടനങ്ങളുമുണ്ട്. ചില ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനവും രേണു ഏറ്റെടുത്തിട്ടുണ്ട്. മുടിയിലും, പുരികത്തിലും, പല്ലിലുമൊക്കെയായി സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. എപ്പോഴും നന്നായി ഇരിക്കണമല്ലോ, അതുകൊണ്ട് പാര്‍ലറുകളിലേക്ക് കൃത്യമായി പോവാറുണ്ട്. മക്കളുടെ പേരില്‍ വീട് ലഭിച്ചതും, വീട്ടില്‍ ചോര്‍ച്ചയുണ്ടായതുമെല്ലാം സോഷ്യല്‍മീഡിയയില്‍ വന്‍വിവാദമായിരുന്നു.
മോന്‍ കിടക്കുന്ന റൂമിലായിരുന്നു വെള്ളം വീണത്. ജോലിയുടെ ഭാഗമായി പുറത്തൊക്കെ പോവുന്നതിനാല്‍ തന്റെ മാതാപിതാക്കളാണ് മോനെ നോക്കുന്നത്. അവരും അവിടെയാണ് താമസിക്കുന്നത്. കിച്ചു കൊല്ലത്ത് സുധിച്ചേട്ടന്റെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. അവധിയുള്ളപ്പോഴെല്ലാം ഇങ്ങോട്ടേക്ക് വരാറുണ്ട്. റിതപ്പന് 18 വയസാവാതെ വീട് ക്രയവിക്രയം ചെയ്യാനാവില്ലെന്നുണ്ട്. അതുവരെ മക്കള്‍ക്ക് അവിടെ താമസിക്കാം. അതിനുള്ളില്‍ ഞാന്‍ വേറെ വീടുണ്ടാക്കിയേക്കും, അതേക്കുറിച്ചുള്ള പ്ലാനുകളൊന്നും പറയാനാവില്ലെന്നായിരുന്നു രേണു പറഞ്ഞത്. മൈക്കുമായി മുന്നില്‍ വരുന്നവരോടെല്ലാം തുറന്ന് സംസാരിക്കാറുണ്ട്. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലെ പ്രതികരണം വൈറലായിരുന്നു.

ഇപ്പോള്‍ പ്രണയത്തിലാണോയെന്ന ചോദ്യത്തിന് രേണു കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനമൊന്നുമില്ല. പുറമെയുള്ള സൗന്ദര്യത്തിനല്ല, നല്ലൊരു മനസിനുടമയായിരിക്കണം. വിവാഹത്തെക്കാളും, ലിവിംഗ് റ്റുഗദര്‍ ജീവിതമാണ് നല്ലതെന്നും ഇടക്കാലത്ത് രേണു പറഞ്ഞത്. അതൊരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അല്ലാതെ അങ്ങനെയാണെന്നല്ല പറഞ്ഞതെന്ന് വിശദീകരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിഞ്ഞാല്‍ സുധി ചേട്ടന്റെ ഓര്‍മ്മകള്‍ നഷ്ടമാവില്ലേയെന്നായിരുന്നു യൂട്യൂബേഴ്‌സ് രേണുവിനോട് ചോദിച്ചത്.
അതെങ്ങനെയാണ്, അങ്ങനെ സംഭവിക്കുന്നത്. സുധി ചേട്ടന്റെ ഓര്‍മ്മ നഷ്ടമാവാത്ത ഒരാളെ കല്യാണം കഴിച്ചാല്‍ പോരേ, സുധിച്ചേട്ടനെ ഇഷ്ടപ്പെടുന്ന, അംഗീകരിക്കുന്നൊരാള്‍. അത് ഞാന്‍ എന്നെ പറഞ്ഞ കാര്യമാണ്. നല്ലൊരു മനസിന് ഉടമയെ ആയിരിക്കും ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്നത്.
അങ്ങനെയാരും ഉണ്ടെന്നോ, ഇല്ലെന്നോ ഞാന്‍ പറയുന്നില്ലല്ലോ. പൊതുവെ പറഞ്ഞെന്നേയുള്ളൂ. ഇക്കയാണോ, ഇച്ചായനാണോ, ചേട്ടനാണോ എന്നൊക്കെ നമുക്കറിയാം, മുസ്ലീം യുവാവാണെന്നാണ് പൊതുവെയുള്ള സംസാരം. അത് നല്ല കാര്യമല്ലേ, അങ്ങനെ തന്നെയിരിക്കട്ടെ എന്നായിരുന്നു രേണു പറഞ്ഞത്.


Click it and Unblock the Notifications