Arya: ഒരാളെ തിരഞ്ഞെടുത്താല്‍ രണ്ട് പേരുടെ വിവാഹം മുടങ്ങും, പരിപാടി സ്‌ക്രിപ്റ്റഡ് അല്ലെന്നും ഗോമതി!

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആര്യയുടെ വിവാഹ മാമാങ്കത്തിനായി കാത്തിരുന്നത്. പൊതുവേദിയില്‍ വെച്ച് താരം മത്സരത്തിലൂടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളായിരുന്നു ഗ്രാന്‍റ് ഫിനാലെയില്‍ അരങ്ങേറിയത്. പരിപാടിയിലെ വിജയിയായിരിക്കുമോ താരത്തിന്‍റെ ജീവിതസഖിയെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. വിവാഹം തന്നെയാണോ താരം ലക്ഷ്യാമക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. എല്ലാത്തിനുമുള്ള ഉത്തരം കൂടിയായിരുന്നു ഗ്രാന്‍ഫ് ഫിനാലെ.

അവസാന ഘട്ട എലിമിനേഷനില്‍ പങ്കെടുക്കാന്‍ അഞ്ച് പേരായിരുന്നു അവശേഷിച്ചിരുന്നത്. രണ്ട് പേര്‍ കൂടി പുറത്തായതോടെയാണ് അവസാന ഘട്ടത്തില്‍ പങ്കെടുക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് വ്യക്തമായത്. മലയാളിയായ സീതാലക്ഷ്മി, സൂസന്‍, അഗത എന്നിവരായിരുന്നു ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കാനെത്തിയത്. എന്ത് തരത്തിലുള്ള പരീക്ഷണമാണ് ഇവരെ കാത്തിരിക്കുന്നതെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. എല്ലാര്‍ക്കും അറിയിണ്ടേയിരുന്നത് ആരായിരിക്കും അന്തിമ വിജയി എന്നതായിരുന്നു. എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

പബ്ലിസിറ്റി സ്റ്റണ്ടാണെന്ന വിമര്‍ശനം

പബ്ലിസിറ്റി സ്റ്റണ്ടാണെന്ന വിമര്‍ശനം

ഗ്രാന്‍ഡ് ഫിനാലെയ്ക്കായി അക്ഷമയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. വിമര്‍ശനം തുടരുന്നതിനോടൊപ്പം തന്നെ പരിപാടിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പരിപാടിക്ക് ഫാന്‍ പേജുകളും സജീവമായിരുന്നു. എന്നാല്‍ ഗ്രാന്റ് ഫിനാലെ കഴിഞ്ഞതിന് ശേഷം എല്ലാവരും പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയായിരുന്നു. പ്രേക്ഷകരെ വിഡ്ഢികളാക്കി ചാനല്‍ നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു റിയാലിറ്റി ഷോയെന്നായിരുന്നു പ്രധാന വിമര്‍ശനം.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയല്ല

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയല്ല

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് പരിപാടി നീങ്ങുന്നതെന്ന തരത്തിലും വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ സ്‌ക്രിപറ്റഡ് പരിപാടിയായിരുന്നില്ല ഇതെന്ന് മത്സരാര്‍ത്ഥികളിലൊരാളായ ഗോമതി പറയുന്നു. പരിപാടി അവസാനിച്ച പശ്ചാത്തലത്തിലും വിമര്‍ശനങ്ഹള്‍ തുടരുന്നതിനിടയിലാണ് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ച് ഗോമതി രംഗത്തെത്തിയത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളായിരുന്നു ഗോമതിയുടെ പുറത്താവലിന് കാരണമായത്.

ടാസ്‌ക്ക് എന്താണെന്ന് അറിയില്ല

ടാസ്‌ക്ക് എന്താണെന്ന് അറിയില്ല

അതാത് ദിവസം പരിപാടിക്കായി ചെല്ലുമ്പോഴാണ് അന്നത്തെ ടാസ്‌ക് എന്താണെന്ന് മനസ്സിലാക്കുന്നത്. ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇടയിലുണ്ടാകുന്ന സ്‌നേഹത്തെ എങ്ങനെ തിരക്കഥയിലൂടെ കൊണ്ടുവരും. റിയാലിറ്റി ഷോയില്‍ ഇത് സാധ്യമല്ലല്ലോയെന്നും ഗോമതി പറയുന്നു. കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് അവര്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്.

ഫിനാലെയ്ക്ക് മുന്‍പുള്ള ഷോപ്പിങ്

ഫിനാലെയ്ക്ക് മുന്‍പുള്ള ഷോപ്പിങ്

ഗ്രാന്റ് ഫിനാലെയ്ക്ക് മുന്നോടിയായി മൂന്ന് പേരെക്കൊണ്ട് ഷോപ്പിങ് നടത്തിച്ചത് ശരിയായില്ലെന്നും ഗോമതി അഭിപ്രായപ്പെടുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിന് മുന്നേ തന്നെ ഒരാളെ തീരുമാനിക്കണമെന്നായിരുന്നുവെന്നും അവര്‍ പറയുന്നു. വന്‍പ്രതീക്ഷകളുമായാണ് ഓരോരുത്തരും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍

ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍

മൂന്ന് പേരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ട് പേരുടെ വിവാഹം മുടങ്ങിയത് പോലെയാണെന്നും ഗോമതി പറയുന്നു. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഗോമതി വ്യക്തമാക്കുന്നു. അന്തിമ വിജയിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.

സുരക്ഷിതരായിരുന്നു

സുരക്ഷിതരായിരുന്നു

പരിപാടിയിലെ മത്സരാര്‍ത്ഥികളെല്ലാം സുരക്ഷിതരായിരുന്നു. നമ്മുടെ സംസ്‌കാരത്തെ തന്നെ കളങ്കമാക്കുന്ന തരത്തിലായിരുന്നു പരിപാടി എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ആരെയും വിവാഹം കഴിക്കുന്നില്ലെന്ന ആര്യയുടെ തീരുമാനത്തോടെയാണ് ഗ്രാന്റ് ഫിനാലെ അവസാനിച്ചത്. അടുത്തിടെ തന്നെ താന്‍ തന്റെ ജീവിത പങ്കാളിയെ തീരുമാനിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X