ഞാനും സെലിബ്രിറ്റി, സംശയമുള്ളവർ ​ഗൂ​ഗിൾ ചെയ്യൂ, മാനേജരെ വെക്കാൻ യോ​​ഗ്യതയുണ്ടോയെന്നതിന് ഉത്തരം കിട്ടും!

ബി​ഗ് ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ മുതൽ പിആർ വർക്കും രേണു സുധിയുടെ പ്രതിഫലം അടക്കമുള്ളവ നിശ്ചയിക്കുന്നതും ഡേറ്റുകൾ നൽകുന്നതുമെല്ലാം മാനേജരായ കരിഷ്മയാണ്. തന്നെക്കാൾ നന്നായി തനിക്ക് വേണ്ടി സംസാരിക്കാൻ മാനേജർ പ്രാപ്തയാണെന്നും ആ വ്യക്തി ഇല്ലെങ്കിൽ എല്ലാം അവതാളത്തിലാകുമെന്നും രേണു തന്നെ പറയാറുണ്ട്. ഭർത്താവിന്റെ പേരിന്റെ പിൻബലത്തിൽ കയറി വന്നുവെന്നതിന്റെ പേരിൽ ഇപ്പോഴും രേണു സുധിയെ പരിഹസിക്കുന്നവരുണ്ട്.

അവർക്ക് രേണുവിനെ വിമർശിക്കാൻ കിട്ടിയ പുതിയ വിഷയമായിരുന്നു രേണു മാനേജറെ വെച്ചുവെച്ചത്. മാനേജരെ വെക്കാൻ മാത്രം വളർന്നോയെന്ന ചോ​ദ്യങ്ങൾക്ക് മറുപടി പറയുകയാണിപ്പോൾ രേണു. ഞാൻ ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മത്സരാർത്ഥിയായിരുന്നു. മാത്രമല്ല ചെറിയ രീതിയിൽ ഞാൻ‌ ഒരു സെലിബ്രിറ്റിയാണ്.

Renu Sudhi

വലിയൊരു അതുല്യ കലാകാരന്റെ വൈഫാണ്. അങ്ങനെയൊരു സാഹചര്യത്തിൽ എനിക്ക് മാനേജർ കാണും. അതിന് എന്താണ് കുഴപ്പം?. എന്നെ കുറ്റം പറയുന്നവന് എന്താണ് മാനേജർ വേണോ?. എനിക്ക് മാനേജറുണ്ട്. എന്റെ കാര്യങ്ങൾ മാനേജ് ചെയ്യാൻ മാനേജർ വേണം. പിന്നെ മാനേജർ വെക്കാൻ മാത്രം ഇവളാരാണെന്ന് ചോദിച്ചവരോട് എനിക്ക് പറയാനുള്ളത്... ​ഗൂ​ഗിൾ എന്നൊരു സാധനമുണ്ടല്ലോ. അതിൽ രേണു സുധിയെന്ന് സേർച്ച് ചെയ്താൽ മതി.

എന്റെ ബയോ അവിടെ കിട്ടും. അപ്പോൾ എനിക്ക് മാനേജരെ വെക്കാൻ പറ്റുമോ ഇല്ലയോയെന്ന് ചോദിച്ചവർക്ക് മനസിലാകും രേണു പറഞ്ഞു. ​ഗ്ലാമറസായി വസ്ത്രം ധരിക്കുന്നുവെന്നും മേക്കപ്പിന്റെയും പേരിൽ പരി​ഹസിക്കുന്നവർക്കും രേണു മറുപടി നൽകി. വൾ​ഗറായിട്ടുള്ള ഡ്രസ് അല്ല ഇടുന്നത്. സത്യം പറഞ്ഞാൽ ഇടുന്ന വസ്ത്രം വൾ​ഗറല്ല.

ക്യാമറ എടുക്കുന്നവരെ കുറ്റം പറയുകയല്ല... ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ചെല്ലുന്ന സ്ഥലത്തെ തിരക്കിനും ഇടയിലൂടെ ഞാൻ ക‍ടന്ന് പോകുമ്പോൾ വീഡിയോ എടുക്കുന്നവർ ശ്രദ്ധിച്ച് കാണില്ലായിരിക്കാം. എങ്ങനെ എങ്കിലും വിഷ്വൽസ് പകർത്തണം എന്നത് മാത്രമായിരിക്കുമല്ലോ അവരുടെ ചിന്ത. ആ ഉദ്ദേശത്തിൽ എടുക്കുന്നതുമായിരിക്കാം. വൾ‌​ഗറായി വസ്ത്രം ധരിക്കുന്നതല്ല.

വീഡിയോയായി പുറത്ത് പോകുമ്പോൾ ആളുകൾക്ക് അത് അങ്ങനെ തോന്നുന്നതാണ്. ഞാനും ആദ്യം അത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് മനസിലായത്. പിന്നെ പല്ലിയെന്ന് ഇപ്പോഴും വിളിക്കുന്നവരുണ്ട്. അങ്ങനെ വിളിക്കുന്നവരെ ഞാനും തിരിച്ച് വിളിക്കുന്നുണ്ട്. തലയും മുഖവും ഇല്ലാത്തവന്മാരാണ് എന്നെ കുറിച്ച് ഇതൊക്കെ പറയുന്നത്. വിളിക്കേണ്ടവർ നേരിട്ട് വന്ന് വിളിക്കണം.

Renu Sudhi

നേരിട്ട് കണ്ടശേഷം പല്ലിയാണോ പാറ്റയാണോ അരണയാണോ എന്നൊക്കെ ചിന്തിച്ച് വിളിക്കട്ടെ. അങ്ങനെ എന്നെ വിളിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. പല്ലി എന്റെ അത്രയും ​ഗ്ലാമറുള്ള ജീവിയാണെന്ന് അറിഞ്ഞതിൽ സന്തോഷം. എന്നെ പോലെയാണെന്നതിൽ പല്ലിക്ക് അഭിമാനിക്കാം. കൊല്ലം സുധിയുടെ ഫാമിലിയെ കാണണമെന്ന അഭ്യർത്ഥന പ്രേക്ഷകരിൽ നിന്നും വന്നപ്പോഴാണ് സുധി ചേട്ടനൊപ്പം സ്റ്റാർ മാജിക്കിൽ ​​ഗസ്റ്റായി പോയത്.

മൂന്ന്, നാല് വ​ർഷം മുമ്പായിരുന്നു പോയത്. അന്നുള്ള എന്റെ ലുക്കിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്. മുമ്പും മേക്കപ്പ് ഉപയോ​ഗിക്കുന്ന ആളായിരുന്നു ഞാൻ. അന്ന് പക്ഷെ സുഖമില്ലാത്തതുകൊണ്ട് മേക്കപ്പ് ഉപയോ​ഗിച്ചിരുന്നില്ല. അതിപ്പോൾ എനിക്ക് വിനയായിരിക്കുകയാണ്. അന്ന് മേക്കപ്പ് ഞാൻ ഇടണമായിരുന്നു.

ഇട്ടിരുന്നുവെങ്കിൽ അന്ന് രേണു മേക്കപ്പിടില്ലായിരുന്നുവെന്ന് പറഞ്ഞ് ആരും ഇപ്പോൾ കുറ്റം പറയില്ലായിരുന്നു തന്റെ പഴയ ഫോട്ടോ കുത്തിപ്പൊക്കി ട്രോളുന്നവർക്ക് മറുപടിയായി താരം പറഞ്ഞു. മദ്യപിക്കാറുണ്ടെന്ന് താൻ പറഞ്ഞത് സത്യമാണെന്നും രേണു ആവർത്തിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രാന്റ് വോഡ്കയാണെന്നത് സീരിയസായിട്ട് പറഞ്ഞതാണ്. ഇപ്പോഴും ഞാൻ വല്ലപ്പോഴും മദ്യപിക്കാറുണ്ട്. കസിൻസിന് ഒപ്പമാണ് മദ്യപിക്കാറുള്ളതെന്നും രേണു കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X